Covid 19

സംസ്ഥാനത്ത് ഇന്ന് 15,600 പേര്‍ക്ക് കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.36 ; മരണം 148

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 11,629 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളവര്‍ 1,07,925. ആകെ രോഗമുക്തി നേടിയവര്‍ 28,89,186. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,50,630 സാമ്പിളുകള്‍ പരിശോധിച്ചു. മലപ്പുറം 2052, എറണാകുളം 1727, തൃശൂര്‍ 1724, കോഴിക്കോട് 1683, കൊല്ലം 1501, പാലക്കാട് 1180, തിരുവനന്തപുരം 1150, കണ്ണൂര്‍ 962, ആലപ്പുഴ 863, കാസര്‍ഗോഡ് 786, കോട്ടയം 779, വയനാട് 453, പത്തനംതിട്ട 449, ഇടുക്കി 291 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,50,630 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.36 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,39,18,742 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 148 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,108 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 66 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14,761 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 699 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1992, എറണാകുളം 1682, തൃശൂര്‍ 1716, കോഴിക്കോട് 1659, കൊല്ലം 1497, പാലക്കാട് 751, തിരുവനന്തപുരം 1055, കണ്ണൂര്‍ 889, ആലപ്പുഴ 848, കാസര്‍ഗോഡ് 766, കോട്ടയം 751, വയനാട് 438, പത്തനംതിട്ട 436, ഇടുക്കി 281 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

74 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 22, കാസര്‍ഗോഡ് 14, പാലക്കാട് 10, പത്തനംതിട്ട 6, മലപ്പുറം 5, എറണാകുളം 4, കോഴിക്കോട് 3, കൊല്ലം, ഇടുക്കി, തൃശൂര്‍, വയനാട് 2 വീതം, തിരുവനന്തപുരം, ആലപ്പുഴ 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,629 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 541, കൊല്ലം 1876, പത്തനംതിട്ട 351, ആലപ്പുഴ 899, കോട്ടയം 497, ഇടുക്കി 196, എറണാകുളം 1199, തൃശൂര്‍ 1209, പാലക്കാട് 1162, മലപ്പുറം 1259, കോഴിക്കോട് 1055, വയനാട് 219, കണ്ണൂര്‍ 653, കാസര്‍ഗോഡ് 513 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,07,925 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 28,89,186 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,82,843 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,58,565 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,278 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2218 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Recent Posts

അഴിമതിക്കാർക്ക് പൂട്ടിട്ട് ഇ.ഡി: അറഫ ഗോൾഡ് ഉടമയുടെ വീട്ടിൽ മിന്നൽ പരിശോധന, സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ കേന്ദ്ര നടപടി ശക്തം

സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…

5 hours ago

ഇഡി അന്വേഷണം. പിണറായി വിജയനെതിരെ കരുതലോടെ സിപിഐ. വ്യക്തിപരമായ ആരോപണങ്ങളില്‍ കണ്ണടച്ച് പിന്തുണയ്ക്കാനാകില്ലെന്ന് നിലപാട്

തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…

1 day ago

തിരുവനന്തപുരം മൃഗശാലാ സ്ഥലത്ത് മാഡിസണ്‍ സ്‌ക്വയര്‍ മാതൃക. കൊച്ചിയില്‍ ഓഷിനേറിയവും മാരിടൈം മ്യൂസിയവുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…

1 day ago

വഴിത്തര്‍ക്കം. സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും

തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…

1 day ago

ഏഷ്യന്‍ ഗെയിംസ്. സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കലം നേട്ടവുമായി പരിനാസ് ധാലിവാളും അനന്ത്ജീത് സിംഗ് നരുക്കയും. ചരിത്ര നേട്ടത്തില്‍ അഭിനന്ദനവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…

1 day ago

മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്ര. അഴിമതി ആരോപണവും ബില്ലും കത്തിപ്പടരുന്നു. കുരുക്കില്‍ വീണ് വി ഡി സതീശന്‍

മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…

1 day ago