General

സംസ്ഥാനത്ത് ഇന്ന് 3277 പേര്‍ക്ക് കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.21; മരണം 30

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3277 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 255; രോഗമുക്തി നേടിയവര്‍ 5833. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,412 സാമ്പിളുകള്‍ പരിശോധിച്ചു. ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍. എറണാകുളം 568, കോഴിക്കോട് 503, തിരുവനന്തപുരം 482, കോട്ടയം 286, കണ്ണൂര്‍ 267, തൃശൂര്‍ 262, കൊല്ലം 200, ഇടുക്കി 142, മലപ്പുറം 135, ആലപ്പുഴ 123, പാലക്കാട് 99, പത്തനംതിട്ട 95, വയനാട് 62, കാസര്‍ഗോഡ് 53 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 45,412 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,66,787 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,62,029 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4758 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 255 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 40,730 കോവിഡ് കേസുകളില്‍, 8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 138 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 41,768 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 9 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3056 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 187 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 25 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5833 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 938, കൊല്ലം 524, പത്തനംതിട്ട 323, ആലപ്പുഴ 174, കോട്ടയം 461, ഇടുക്കി 146, എറണാകുളം 724, തൃശൂര്‍ 598, പാലക്കാട് 187, മലപ്പുറം 397, കോഴിക്കോട് 741, വയനാട് 266, കണ്ണൂര്‍ 287, കാസര്‍ഗോഡ് 67 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 40,730 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 50,86,044 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

admin

Recent Posts

പന്തളം കൊട്ടാരം കുടുംബാംഗം തോന്നല്ലൂർ ഏലപ്പള്ളിൽ മഠത്തിൽ സർവമംഗള തമ്പുരാട്ടി അന്തരിച്ചു ; സംസ്കാരം നാളെ

പന്തളം കൊട്ടാരം കുടുംബാംഗം തോന്നല്ലൂർ ഏലപ്പള്ളിൽ മഠത്തിൽ സർവമംഗള തമ്പുരാട്ടി (88) അന്തരിച്ചു. തമ്പുരാട്ടിയുടെ നിര്യാണത്തേത്തുടർന്ന് അശുദ്ധിയായതിനാൽ പന്തളം വലിയകോയിക്കൽ…

30 mins ago

തെരഞ്ഞെടുപ്പിന്റെ മൊത്തം അന്തരീക്ഷം തന്നെ ബിജെപി മാറ്റി കളഞ്ഞു

പ്രതിപക്ഷത്തിന് പോലും മോദി ജയിക്കുമെന്ന് ഉറപ്പാണ് ; എത്ര സീറ്റ് നേടുമെന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളൂ

50 mins ago

400 സീറ്റുകൾ എന്ന ലക്ഷ്യം ബിജെപി അനായാസം മറികടക്കും! കാരണം ഉണ്ട്!! | amit shah

400 സീറ്റുകൾ എന്ന ലക്ഷ്യം ബിജെപി അനായാസം മറികടക്കും! കാരണം ഉണ്ട്!! | amit shah

1 hour ago

പഞ്ചാബിൽ പ്രധാനമന്ത്രിക്കെതിരെ ഖാലിസ്ഥാൻവാദികളുടെ ചുവരെഴുത്ത് ; സുരക്ഷ ശക്തമാക്കി പോലീസ്

ചണ്ഡീഗഡ്: പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഖാലിസ്ഥാൻവാദികളുടെ ചുവരെഴുത്ത്. മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലി പഞ്ചാബിൽ നടക്കാനിരിക്കെയാണ് പ്രധാനമന്ത്രിക്കെതിരെ ചുവരെഴുത്ത്…

2 hours ago

യാത്രക്കാരെ അമ്പരപ്പിച്ച് അശ്വിനി വൈഷ്ണവ് !

പിണറായിയ്ക്ക് ഇങ്ങനെ ചങ്കുറപ്പോടെ യാത്ര ചെയ്യാൻ സാധിക്കുമോ ?

2 hours ago

2024ൽ മാത്രമല്ല 2029ലും പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ! രാജ്യത്തെ ജനങ്ങൾ അത് ആഗ്രഹിക്കുന്നു ; ബിജെപി വാഗ്ദാനങ്ങളെല്ലാം നിറവേറ്റിയ പാർട്ടിയെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

ദില്ലി : 2024ൽ മാത്രമല്ല 2029ലും നരേന്ദ്രമോദി തന്നെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഓരോ…

2 hours ago