Covid 19

സംസ്ഥാനത്ത് ഇന്ന് 3795 പേര്‍ക്ക് കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.5; മരണം 50

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3795 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 206. രോഗമുക്തി നേടിയവര്‍ 4308. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,344 സാമ്പിളുകള്‍ പരിശോധിച്ചു. ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍. തിരുവനന്തപുരം 681, എറണാകുളം 543, തൃശൂര്‍ 445, കോഴിക്കോട് 413, കോട്ടയം 312, കൊല്ലം 310, കണ്ണൂര്‍ 202, മലപ്പുറം 192, പത്തനംതിട്ട 146, ആലപ്പുഴ 139, ഇടുക്കി 132, പാലക്കാട് 110, വയനാട് 91, കാസര്‍ഗോഡ് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 58,344 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,61,939 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,57,425 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4514 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 206 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 38,583 കോവിഡ് കേസുകളില്‍, 8.1 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 50 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 195 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 42,824 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3556 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 200 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 25 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4308 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 595, കൊല്ലം 249, പത്തനംതിട്ട 222, ആലപ്പുഴ 141, കോട്ടയം 370, ഇടുക്കി 185, എറണാകുളം 768, തൃശൂര്‍ 389, പാലക്കാട് 14, മലപ്പുറം 209, കോഴിക്കോട് 522, വയനാട് 267, കണ്ണൂര്‍ 309, കാസര്‍ഗോഡ് 68 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 38,583 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,08,764 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Anandhu Ajitha

Recent Posts

ഗോവ വിമോചന ദിനാചരണ ചടങ്ങിൽ അനഘ ആർലേക്കറുടെ പ്രസംഗം ! LADY GOVERNOR ANAGHA ARLEKAR

ഗോവയെ കുറിച്ച് ചിലർ മോശം കാര്യങ്ങൾ പ്രചരിപ്പിക്കുന്നു ! ഗോവ ഭാരതത്തിന്റെ ദക്ഷിണ കാശിയാണ് ! രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു…

11 minutes ago

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബുർഖ നിരോധിച്ച് ഡെന്മാർക്ക് | DENMARK BANS BURQA IN SCHOOLS & UNIVERSITIES

യൂറോപ്യൻ രാജ്യമായ ഡെന്മാർക്ക് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖാവരണം നിരോധിക്കാനായി നടത്തുന്ന പുതിയ നിയമനിർമ്മാണം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു.…

2 hours ago

കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ച് പോളണ്ട് | POLAND BANS COMMUNIST PARTY

പോളണ്ടിലെ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായകമായ ഒരു മാറ്റം കുറിച്ചുകൊണ്ട്, രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണഘടനാ ട്രൈബ്യൂണൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.…

2 hours ago

തടസങ്ങൾ മാറും ! അർഹിച്ച അംഗീകാരം തേടിയെത്തും | CHAITHANYAM

വരുന്നത് നല്ല കാലം.. തടസങ്ങൾ മാറും , അർഹിച്ച അംഗീകാരം തേടിയെത്തും ! ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…

2 hours ago

വേദങ്ങളിലെ ഉരുണ്ട ഭൂമിയും, സൂര്യനെ ചുറ്റുന്ന ഭൂമിയും | SHUBHADINAM

ആധുനിക പാശ്ചാത്യ ശാസ്ത്രം ഭൂമി ഉരുണ്ടതാണെന്ന് കണ്ടെത്തുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇന്ത്യൻ വേദങ്ങളിലും പുരാതന ഭാരതീയ ശാസ്ത്ര ഗ്രന്ഥങ്ങളിലും…

2 hours ago

എപ്സ്റ്റയിൻ ഫയലിൽ നിന്ന് 68 ഫോട്ടോകൾ പുറത്തുവിട്ടു! ഞട്ടിക്കുന്ന വിവരങ്ങൾ എന്ത്? EPSTEIN FILES

മോദി സർക്കാർ രാജിവയ്ക്കുമെന്ന് പറഞ്ഞ് സന്തോഷിച്ച പ്രതിപക്ഷത്തിന് തിരിച്ചടി! എപ്സ്റ്റയിൻ ഫയലിൽ ഇന്ത്യയ്‌ക്കെതിരെ ഒന്നുമില്ല! 68 ഫോട്ടോഗ്രാഫുകൾ പുറത്ത് I…

2 hours ago