തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ കോവിഡ് പോസിററീവായ വ്യക്തിയെ വീട്ടുകാര്‍ക്ക് തിരികെക്കിട്ടിയത് ദേഹമാസകലം പുഴുവരിച്ച നിലയില്‍. വീണു പരുക്കേററ് ചികില്‍സ തേടിയ വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാറിനാണ് ദുരവസ്ഥ നേരിടേണ്ടിവന്നത്. കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നല്കി.
ഇന്നലെ മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് കൊണ്ടു വന്ന അനില്‍കുമാറിന്റെ ദേഹത്ത് പുഴുക്കള്‍ നുരയ്ക്കുന്നുണ്ടായിരുന്നു. അസഹ്യമായ ദുര്‍ഗന്ധത്തിന്റെ ഉറവിടം തേടിയപ്പോള്‍ മേലാസകലം മുറിവുകള്‍. കഴുത്തിലിട്ടിരുന്ന കോളര്‍ ഉരഞ്ഞ് തലപൊട്ടി ആ മുറിവിലും പുഴുക്കള്‍.
ഒാഗസ്ററ് 21ന് കൂലിപ്പണി കഴിഞ്ഞ് മടങ്ങിവരുംവഴി തെന്നിവീണാണ് അനില്‍കുമാറിന് പരുക്ക് പററുന്നത്. ആദ്യം പേരൂര്‍ക്കട ആശുപത്രിയിലെത്തിച്ച അനില്‍കുമാറിനെ 22 ന് പുലര്‍ച്ചെ മെഡിക്കല്‍ കോളജ് ഐസിയുവിലേയ്ക്ക് മാററി. ശരീരത്തിന് തളര്‍ച്ച ബാധിച്ചിരുന്നു.
ഐസിയുവില്‍ ചിലര്‍ക്ക് പോസിററീവായതിനേത്തുടര്‍ന്ന് 26 ന് കോവിഡ് പരിശോധന നടത്തിയപ്പോള്‍ നെഗററീവ് ചികില്‍സയിലിരിക്കെ ഈ മാസം 6ന് കോവിഡ് സ്ഥിരീകരിച്ചു. കൂട്ടിരുന്ന കുടുംബാംഗങ്ങളോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചു. കോവിഡ് വാര്‍ഡില്‍ ചികില്‍സയില്‍ കഴിയുന്ന അച്ഛനേപ്പററി മക്കള്‍ അന്വേഷിച്ചപ്പോഴൊക്കെ സുഖമായിരിക്കുന്നുവെന്നായിരുന്നു മറുപടി. 26ന് അനില്‍കുമാറിന് കോവിഡ് നെഗററീവായെന്നും തിരികെ കൊണ്ടുപോകാനും നിര്‍ദേശിച്ചു. വീട്ടിലെത്തിച്ചപ്പോള്‍ കണ്ടത് ഒരുമാസത്തെ ചികില്‍സയില്‍ എല്ലും തോലുമായ ഒരു ശരീരവും.
കോവിഡ് വാര്‍ഡിലേയ്ക്ക് കയററുമ്പോള്‍ വരെ ആരോഗ്യദൃഢഗാത്രനായിരുന്ന ഒരാളെ ഈ അവസ്ഥയില്‍ കാണുമ്പോള്‍ ഭക്ഷണമെങ്കിലും കൊടുത്തിരുന്നോ എന്ന സംശയവും കുടുംബം പരാതിയില്‍ ഉന്നയിക്കുന്നുണ്ട്.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…
ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…
ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…
റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…
ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…