Categories: Covid 19Kerala

സംസ്ഥാനത്ത് ഇന്ന് 7020 പേര്‍ക്ക് കൂടി കോവിഡ്; 26 മരണം, 6037 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7020 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തൃശൂര്‍ 983, എറണാകുളം 802, തിരുവനന്തപുരം 789, ആലപ്പുഴ 788, കോഴിക്കോട് 692, മലപ്പുറം 589, കൊല്ലം 482, കണ്ണൂര്‍ 419, കോട്ടയം 389, പാലക്കാട് 369, പത്തനംതിട്ട 270, കാസര്‍ഗോഡ് 187, ഇടുക്കി 168, വയനാട് 93 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശിനി പദ്മാവതി അമ്മ (89), ശ്രീവരാഹം സ്വദേശി രാധാകൃഷ്ണന്‍ പിള്ള (64), പഴവങ്ങാടി സ്വദേശിനി ഗീത (60), കരിക്കകം സ്വദേശിനി മിറീന എലിസബത്ത് (54), കഴക്കൂട്ടം സ്വദേശി ജയചന്ദ്രന്‍ (67), കാഞ്ഞിരമ്പാറ സ്വദേശി ബാബു (63), പേരുമല സ്വദേശി രതീഷ് (40), വെങ്ങാനൂര്‍ സ്വദേശി യശോദ (73), വര്‍ക്കല സ്വദേശി റഷീദ് (82), ആലപ്പുഴ പൂച്ചാക്കല്‍ സ്വദേശിനി ശോഭന (60), കരുനാഗപ്പള്ളി സ്വദേശി ബേബി (72), ഹരിപ്പാട് സ്വദേശി രഘുകുമാര്‍ (60), ഇടുക്കി പീരുമേട് സ്വദേശി സഞ്ജീവ് (45), എറണാകുളം അഞ്ചുമല സ്വദേശിനി സുലേഖ അബൂബക്കര്‍ (58), തൃശൂര്‍ പുന്നയൂര്‍ സ്വദേശി കുഞ്ഞ് അബൂബക്കര്‍ (75), പാറാവ് സ്വദേശി പ്രസീദ് (42), മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശി ഹംസ (53), ബിപി അങ്ങാടി സ്വദേശി യാഹു (68), വാളാഞ്ചേരി സ്വദേശിനി സുബൈദ (58), കണ്ണമംഗലം സ്വദേശിനി നഫീസ (66), പൊന്‍മല സ്വദേശി അഹമ്മദ് കുട്ടി (69), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ഇബ്രാഹിം (75), ചിറ്റാരിപറമ്പ് സ്വദേശി കാസിം (64), അഴീക്കോട് സ്വദേശി കുമാരന്‍ (67), ഏച്ചൂര്‍ സ്വദേശി മുഹമ്മദ് അലി (72), വയനാട് കല്‍പ്പറ്റ സ്വദേശിനി ശാരദ (38), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1429 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 168 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6037 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 734 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 964, എറണാകുളം 594, തിരുവനന്തപുരം 625, ആലപ്പുഴ 686, കോഴിക്കോട് 664, മലപ്പുറം 547, കൊല്ലം 469, കണ്ണൂര്‍ 306, കോട്ടയം 385, പാലക്കാട് 189, പത്തനംതിട്ട 206, കാസര്‍ഗോഡ് 172, ഇടുക്കി 137, വയനാട് 93 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

81 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 21, കണ്ണൂര്‍ 16, കോഴിക്കോട് 13, തിരുവനന്തപുരം 8, കാസര്‍ഗോഡ് 7, തൃശൂര്‍ 5, പത്തനംതിട്ട, പാലക്കാട് 3 വീതം, കൊല്ലം 2, ആലപ്പുഴ, കോട്ടയം, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8474 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 880, കൊല്ലം 451, പത്തനംതിട്ട 199, ആലപ്പുഴ 368, കോട്ടയം 1050, ഇടുക്കി 66, എറണാകുളം 600, തൃശൂര്‍ 1037, പാലക്കാട് 568, മലപ്പുറം 1300, കോഴിക്കോട് 1006, വയനാട് 99, കണ്ണൂര്‍ 679, കാസര്‍ഗോഡ് 171 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 91,784 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,25,166 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,91,964 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,69,424 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 22,540 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2887 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 54,339 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 45,31,069 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് 22 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 694 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

B4 Admin

Recent Posts

മാനേജര്‍ ജോലി ആഗ്രഹിച്ചെത്തിയ യുവതി ചെന്നുപെട്ടത് നരകയാതനയിലേക്ക്. കളമശേരിയില്‍ ലഹരിനല്‍കി തടങ്കലില്‍ വെച്ച് മാറിമാറി പീഡിപ്പിച്ചത് ഒരു സ്ത്രീയടക്കമുള്ള സംഘം

കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…

2 hours ago

ബെന്‍ ഗുരിയോന്‍ വിമാനത്താവളത്തിലോ യുഎസ് ബേസിലോ ഇടിച്ചിറക്കാന്‍ പദ്ധതി. ഫ്‌ലൈദുബായ് വിമാനം റാഞ്ചാന്‍ ശ്രമിച്ച ഒമാനി സഹ പൈലറ്റിന്റെ ഞെട്ടിയ്ക്കുന്ന മൊഴി പുറത്ത്

റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…

2 hours ago

ചര്‍ച്ചകളിലൂടെ മാത്രമേ യുദ്ധത്തിന് പരിഹാരമുള്ളൂ. അമേരിക്ക വീണ്ടും ഏറ്റുമുട്ടലിന് മുതിര്‍ന്നാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ മുന്നറിയിപ്പ്

തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…

2 hours ago

പാക് ചാരസംഘടനയുമായി ബന്ധം പുലര്‍ത്തി രാജ്യസുരക്ഷയെ വെല്ലുവിളിച്ചു. അസം എസ്ടിഎഫിന്റെ പിടിയിലായത് ബീഹാര്‍ സ്വദേശിയായ അഭിഷേക് കുമാര്‍ സിംഗ്

പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…

15 hours ago

സൈനികന്റെ വിയോഗത്തിന്റെ വേദന മാറുന്നതിന് മുന്‍പ് കുടുംബത്തിന് താങ്ങാനാവാത്ത ദുരന്തം. ഭൗതികശരീരവുമായി പോയ ആംബുലന്‍സ് ട്രക്കിലിടിച്ച് മകനും സഹോദരനുമടക്കം നാല് പേര്‍ ദാരുണമായി മരിച്ചു

സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…

16 hours ago

കാമുകിക്കൊപ്പം ഭര്‍ത്താവ്, ചോദ്യം ചെയ്ത ഭാര്യയെ കാറിന്റെ ബോണറ്റിലിട്ട് നൂറു മീറ്ററോളം വാഹനം ഓടിച്ചു. മീററ്റില്‍ ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…

17 hours ago