ചെന്നൈ: രാജ്യത്ത് കോവിഡ് വീണ്ടും പിടിമുറുക്കിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളിലേയ്ക്ക് പോകുകയാണ് പല സംസ്ഥാനങ്ങളും. കോവിഡും അതിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കേസുകളും വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിലെ ആരാധനാലയങ്ങളിൽ ഇന്ന് മുതൽ ജനുവരി 18 വരെ പൊതുജനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. ഞായറാഴ്ച സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗണും ഏർപ്പെടുത്തിയിട്ടുണ്ട്. അവശ്യ സേവനങ്ങൾ ലഭ്യമായിരിക്കും.
അതേസമയം പൊതുഗതാഗത സംവിധാനങ്ങളിൽ 75 ശതമാനം സീറ്റുകളിൽ മാത്രമായിരിക്കും ആളുകളെ അനുവദിക്കുന്നത്. ജനുവരി 31 വരെ നിയന്ത്രണങ്ങൾ തുടരും. കോവിഡ് മഹാമാരിക്ക് പിന്നാലെയെത്തിയ ഒമിക്രോണിനെ നേരിടാൻ സംസ്ഥാനം പൂർണ്ണ സജ്ജമാണെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വ്യക്തമാക്കി. ജനങ്ങളിൽ വാക്‌സിനേഷൻ നൽകുന്നത് പരമാവധി വേഗത്തിലാക്കിയിട്ടുണ്ട്. അർഹരായ 64 ശതമാനം പേരിലും വാക്‌സിനേഷൻ പൂർണമായി നൽകിക്കഴിഞ്ഞു. 15-18 പ്രായത്തിനിടയിലുള്ള 74 ശതമാനം കുട്ടികളിലും വാക്‌സിനേഷൻ പ്രക്രിയ പൂർത്തിയാക്കിയിട്ടുണ്ട്.സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 20,911 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കൊറോണ വ്യാപനം തടയുന്നതിനായി ജില്ലാ അടിസ്ഥാനത്തിൽ കൊറോണ കെയർ സെന്ററുകൾ ആരംഭിച്ചിട്ടുണ്ട്. ആളുകളിൽ പരിശോധന നടത്തുന്നതും വർദ്ധിപ്പിച്ചു.
ആവശ്യമായ ഓക്‌സിജൻ സംവിധാനങ്ങളും ഐസിയു ബെഡുകളും ഒരുക്കി ആശുപത്രികളും സജ്ജമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊറോണ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ജനങ്ങൾക്ക് കർശനമായ നിർദ്ദേശം നൽകിയിട്ടുണ്ട്. കോവിഡിനെ തടയാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ചെയ്യുന്ന എല്ലാ പ്രതിരോധ നടപടികൾക്കും തമിഴ്‌നാടിന്റെ ഭാഗത്ത് നിന്ന് പൂർണ പിന്തുണ ഉണ്ടാകുമെന്നും സ്റ്റാലിൻ പറഞ്ഞു. അതോടൊപ്പം ബൂസ്റ്റർ ഡോസ് നൽകാനുള്ള തീരുമാനത്തിനും ജനങ്ങൾക്കിടയിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും സ്റ്റാലിൻ വ്യക്തമാക്കി.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…