India

അതിതീവ്ര കോവിഡ് വ്യാപനം: ഞായറാഴ്ച സമ്പൂർണ്ണ ലോക്ഡൗൺ; ആരാധനാലയങ്ങളിൽ ജനുവരി 18 വരെ പൊതുജനങ്ങൾക്ക് പ്രവേശനമില്ല; സംസ്ഥാനങ്ങൾ കടുത്ത നിയന്ത്രണങ്ങളിലേയ്ക്ക്

ചെന്നൈ: രാജ്യത്ത് കോവിഡ് വീണ്ടും പിടിമുറുക്കിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളിലേയ്ക്ക് പോകുകയാണ് പല സംസ്ഥാനങ്ങളും. കോവിഡും അതിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കേസുകളും വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിലെ ആരാധനാലയങ്ങളിൽ ഇന്ന് മുതൽ ജനുവരി 18 വരെ പൊതുജനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. ഞായറാഴ്ച സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗണും ഏർപ്പെടുത്തിയിട്ടുണ്ട്. അവശ്യ സേവനങ്ങൾ ലഭ്യമായിരിക്കും.

അതേസമയം പൊതുഗതാഗത സംവിധാനങ്ങളിൽ 75 ശതമാനം സീറ്റുകളിൽ മാത്രമായിരിക്കും ആളുകളെ അനുവദിക്കുന്നത്. ജനുവരി 31 വരെ നിയന്ത്രണങ്ങൾ തുടരും. കോവിഡ് മഹാമാരിക്ക് പിന്നാലെയെത്തിയ ഒമിക്രോണിനെ നേരിടാൻ സംസ്ഥാനം പൂർണ്ണ സജ്ജമാണെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വ്യക്തമാക്കി. ജനങ്ങളിൽ വാക്‌സിനേഷൻ നൽകുന്നത് പരമാവധി വേഗത്തിലാക്കിയിട്ടുണ്ട്. അർഹരായ 64 ശതമാനം പേരിലും വാക്‌സിനേഷൻ പൂർണമായി നൽകിക്കഴിഞ്ഞു. 15-18 പ്രായത്തിനിടയിലുള്ള 74 ശതമാനം കുട്ടികളിലും വാക്‌സിനേഷൻ പ്രക്രിയ പൂർത്തിയാക്കിയിട്ടുണ്ട്.സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 20,911 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കൊറോണ വ്യാപനം തടയുന്നതിനായി ജില്ലാ അടിസ്ഥാനത്തിൽ കൊറോണ കെയർ സെന്ററുകൾ ആരംഭിച്ചിട്ടുണ്ട്. ആളുകളിൽ പരിശോധന നടത്തുന്നതും വർദ്ധിപ്പിച്ചു.

ആവശ്യമായ ഓക്‌സിജൻ സംവിധാനങ്ങളും ഐസിയു ബെഡുകളും ഒരുക്കി ആശുപത്രികളും സജ്ജമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊറോണ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ജനങ്ങൾക്ക് കർശനമായ നിർദ്ദേശം നൽകിയിട്ടുണ്ട്. കോവിഡിനെ തടയാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ചെയ്യുന്ന എല്ലാ പ്രതിരോധ നടപടികൾക്കും തമിഴ്‌നാടിന്റെ ഭാഗത്ത് നിന്ന് പൂർണ പിന്തുണ ഉണ്ടാകുമെന്നും സ്റ്റാലിൻ പറഞ്ഞു. അതോടൊപ്പം ബൂസ്റ്റർ ഡോസ് നൽകാനുള്ള തീരുമാനത്തിനും ജനങ്ങൾക്കിടയിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും സ്റ്റാലിൻ വ്യക്തമാക്കി.

B4 Admin

Recent Posts

പന്തളം കൊട്ടാരത്തിൽ ദുഃഖസാന്ദ്രമായ അന്തരീക്ഷം; മൂലം നാൾ വിജയലക്ഷ്മി തമ്പുരാട്ടി അന്തരിച്ചു, വലിയ കോയിക്കൽ ക്ഷേത്രം അടച്ചു

ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…

10 hours ago

നോയിഡയിലെ സൂപ്പർനോവ കെട്ടിടത്തിൽ ദാരുണ സംഭവം: 43-ാം നിലയിൽ നിന്ന് ചാടി യുവാവ് മരിച്ചു; യുപി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…

11 hours ago

‘ധീരതയുടെ ഉന്നത മാതൃക’: ഇന്ത്യൻ വീരനായകൻ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി; ആഗോള തലത്തിൽ ഭാരതത്തിന്റെ പെരുമ വാനോളമുയർത്തി പൈലറ്റ്

അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…

11 hours ago

അന്താരാഷ്ട്ര വിപണിയിൽ വില കൂടിയപ്പോഴും ജനങ്ങൾക്ക് കവചമായി കേന്ദ്ര സർക്കാർ: നയാര എനർജി വില കൂട്ടിയപ്പോഴും പൊതുമേഖലാ പമ്പുകളിൽ മാറ്റമില്ല, ഇന്ധനവില വർദ്ധിപ്പിക്കാതെ ജനങ്ങൾക്ക് ആശ്വാസമേകി മോദി സർക്കാർ

അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…

11 hours ago

ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ്

ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…

12 hours ago

മുളയിൽ ടെക്നോളജി! അസ്സമിൽ ഹിമന്തയുടെ പുതിയ നീക്കം

ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…

13 hours ago