Covid 19

കേരളത്തിന് വീഴ്ച പറ്റി? കൊവിഡ് വ്യാപനം അതിരൂക്ഷം; കേന്ദ്ര സംഘം പരിശോധന തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൽ കേരളത്തിന് വീഴ്ച പറ്റിയെന്ന് കേന്ദ്ര സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ. ഇപ്പോഴും കോവിഡ് കേസുകൾ വർധിക്കുന്നതും മരണനിരക്ക് കൂടുന്നതും പഠിക്കാനെത്തിയ കേന്ദ്ര സംഘം പരിശോധന തുടരുകയാണ്.

കഴിഞ്ഞ ദിവസമാണ് ഡോ.പി.അരവിന്ദൻ, ഡോ.രുചി ജയിൻ, ഡോ.പ്രണയ് വർമ എന്നിവർ കേരളത്തിലെത്തിയത്. ഇതേതുടർന്ന് സംഘം സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ പരിശോധന നടത്തി. കോൺട്രാക്റ്റ് ട്രേസിങ്, ടെസ്റ്റിങ്, കണ്ടൈൻമെന്റ് പ്രവർത്തനങ്ങൾ, കിടക്കകളുടെ ലഭ്യത, വാക്സിനേഷൻ വിതരണം തുടങ്ങിയ കാര്യങ്ങളാണ് സംഘം പരിശോധിക്കുന്നത്. ഒരാഴ്ച കേരളത്തിൽ തുടരുന്ന സംഘം എല്ലാ ദിവസവും ആരോഗ്യമന്ത്രാലയത്തിനു റിപ്പോർട്ട് നൽകും.

അതേസമയം ശരാശരി 3000 കോവിഡ് കേസുകളാണ് സംസ്ഥാനത്ത് ഇപ്പോഴും പ്രതിദിനം റിപ്പോർട്ടു ചെയ്യുന്നത്. ഇപ്പോഴും കൊവിഡ് കേസുകളുടെ എണ്ണം കുറച്ചു കൊണ്ടുവരാൻ സംസ്ഥാനത്തിനു കഴിഞ്ഞിട്ടില്ലെന്നാണ് കേന്ദ്ര സംഘത്തിന്റെ വിലയിരുത്തൽ. മാത്രമല്ല രോഗം ബാധിക്കുന്നവരെ നീരീക്ഷണത്തിൽ വയ്ക്കുന്നതിലും സമ്പർക്ക പട്ടിക തയാറാക്കുന്നതിലും വീഴ്ച വന്നതായും കേന്ദ്ര സംഘം നിരീകഷിച്ചു. ഇതുവരെ 43,170 കോവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.

admin

Recent Posts

വനിതാ ഡോക്ടർക്ക് നേരെ ലൈംഗീകാക്രമണം നടത്തിയ പ്രതിയെ പിടിക്കാൻ നാലാം നിലയിലേക്ക് അതിസാഹസികമായി ജീപ്പ് ഓടിച്ചു കയറ്റി പോലീസ്; അമ്പരന്ന് ആശുപത്രി സുരക്ഷാ ജീവനക്കാർ; നഴ്സിങ് ഓഫിസർ പിടിയിൽ

ഋഷികേശ് എയിംസ് ഹോസ്പിറ്റലിലെ നാലാം നിലയിലേക്ക് ജീപ്പ് ഓടിച്ചു കയറ്റി ലൈംഗിക ആരോപണം നേരിടുന്ന നഴ്സിങ് ഓഫീസറെ പോലീസ് അറസ്റ്റ്…

1 hour ago

പീഡനക്കേസും നീളുന്നത് കെജ്‌രിവാളിലേക്ക് ? സ്വാതി മാലിവാളിന്റെ പരാതിയിൽ മുഖ്യമന്ത്രിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്യാനൊരുങ്ങി ദില്ലി പോലീസ്; ആം ആദ്‌മി പാർട്ടി പ്രതിരോധത്തിൽ

ദില്ലി: തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ അരവിന്ദ് കെജ്‌രിവാളിനും ആം ആദ്‌മി പാർട്ടിക്കും വീണ്ടും തിരിച്ചടി. സ്വാതി മാലിവാളിന്റെ പരാതിയിൽ…

2 hours ago

ബാങ്കിംഗ് മേഖലയിലെ ലാഭത്തിൽ നാലരമടങ്ങ് വർദ്ധനവ്!ഇതാണ് ഭാരതത്തിൻ്റെ ശക്തി

ഇതാണ് ഭാരതത്തിൻ്റെ ശക്തി പുച്ഛിച്ചു തള്ളിയവരെല്ലാം എവിടെ?

3 hours ago

അന്റാർ‌ട്ടിക്കയിൽ പുതിയ ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ ഭാരതം

'മൈത്രി 2' ഉടൻ! പുത്തൻ ചുവടുവെപ്പുമായി ഭാരതം

4 hours ago