Kerala

കൂടുതല്‍ ഇളവുകള്‍ ഇല്ല; ഞായറാഴ്ച ലോക്ഡൗണ്‍ തുടരും; നിയന്ത്രണങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: കോവിഡ് (Covid) വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഞായറാഴ്ചയിലെ ലോക്ഡൗൺ സമാന നിയന്ത്രണം തുടരാൻ തീരുമാനം. ഇന്ന് ചേർന്ന കൊവിഡ് അവലേകന യോ​ഗത്തിലാണ് തീരുമാനം. മൂന്നാം തരം​ഗത്തിൻ്റെ പശ്ചാത്തലത്തിൽ ഏ‍ർപ്പെടുത്തിയ നിയന്ത്രണങ്ങൾ അതേപടി തുടരാനാണ് യോ​ഗത്തിലെ തീരുമാനം. പുതിയ നിയന്ത്രണങ്ങളോ നിലവിലെ നിയന്ത്രണങ്ങളിൽ ഇളവുകളോ ഇല്ല. ‍

എത്ര ഞായറാഴ്ചയിലേക്കാണ് ഈ നിയന്ത്രണം തുടരുക എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. അടുത്ത അവലോകന യോ​ഗത്തിന് ശേഷം മാത്രമേ ഇനിയും നിയന്ത്രണങ്ങൾ തുടരുമോ എന്ന കാര്യത്തിൽ തീരുമാനമുണ്ടാകുകയുള്ളു. തിരുവനന്തപുരം സി കാറ്റ​ഗറിയിൽ തന്നെ തുടരും. രാത്രിക്കാല ക‍ർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങളൊന്നും വേണ്ടെന്നാണ് നിലവിലെ ധാരണ. ബിരുദ-ബിരുദാനന്തര തലത്തിലെ ഫൈനൽ ഇയർ ക്ലാസ്സുകളും, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളും ഒഴികെയുള്ള എല്ലാ ക്ലാസ്സുകളും (ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ) ഓൺലൈൻ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കൂ.

Anandhu Ajitha

Recent Posts

ബംഗ്ലാദേശ് സിറിയ ആകുമ്പോൾ | ഭാരതത്തിന്റെ വടക്കുകിഴക്കൻ അതിർത്തികളിലെ സുരക്ഷാ ആശങ്കകൾ

ബംഗ്ലാദേശ് ആഭ്യന്തര കലാപങ്ങളാൽ ഒരു പരാജയ രാഷ്ട്രമായി മാറുന്ന സാഹചര്യത്തിൽ, അത് ഇന്ത്യയുടെ വടക്കുകിഴക്കൻ അതിർത്തികൾക്ക് വലിയ സുരക്ഷാ ഭീഷണിയായി…

2 hours ago

ധ്യാൻ ശ്രീനിവാസൻ പിണറായി വിജയനെ അപമാനിച്ചോ? |

ശ്രീനിവാസന്റെ അന്തിമോപചാര ചടങ്ങുകളിൽ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ധ്യാൻ ശ്രീനിവാസൻ എഴുന്നേൽക്കാതിരുന്നത് വലിയ വിവാദമായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയെ അപമാനിച്ചുവെന്ന…

3 hours ago

ഗോവർദ്ധൻ കുരുക്കുന്ന കുരുക്കുകൾ : ശബരിമല സ്വർണ്ണക്കൊള്ള കേസ് കൂടുതൽ സങ്കീർണമാകുന്നു

ശബരിമല സ്വർണ്ണകൊള്ളയിൽ അറസ്റ്റിലായ ജ്വലറി ഉടമ ഗോവർദ്ധൻ നടത്തിയ പുതിയ വെളിപ്പെടുത്തലുകളും, SIT ക്ക്‌ മേൽ കോടതി നടത്തിയ വിമർശനങ്ങളും,…

3 hours ago

തിരുവനന്തപുരം നഗരസഭ : ബി ജെ പിയും, സി പി എമ്മും തുറന്ന പോരിലേക്കോ?

തിരുവനന്തപുരം നഗരസഭയിൽ ഗണഗീതം, സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ, ശരണം വിളികൾ. ആകാംഷയേറുന്ന പുതിയ ഭരണ സമതിയുടെ വരും ദിനങ്ങൾ #keralapolitics2025 #bjpkerala…

4 hours ago

ബംഗ്ലാദേശിനെ പ്രതിഷേധം ആളിക്കത്തുന്നു ; ലോകരാജ്യങ്ങൾ ഒരുമിക്കും

ബംഗ്ലാദേശിൽ ഹിന്ദു യുവാവായ ദിപു ചന്ദ്ര ദാസിനെ ആൾക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധം രാജ്യാന്തര തലത്തിൽ ശക്തമാകുന്നു. സംഭവത്തിൽ പ്രതിഷേധിച്ച്…

5 hours ago

ഭീകരവാദികളെ വലയിട്ട് പിടിച്ചു സുരക്ഷാ സേന

ജമ്മു–കശ്മീരിൽ സുരക്ഷാ സേനയുടെ ശക്തമായ ഭീകരവിരുദ്ധ ഓപ്പറേഷൻ. സാംബയിൽ +92 നമ്പറുകളുമായി സംശയാസ്പദൻ കസ്റ്റഡിയിൽ; ഉധംപൂരിൽ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികൾ…

5 hours ago