Covid 19

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18,833 പുതിയ കോവിഡ് കേസുകൾ; ചികില്‍സയിലുള്ളത് രണ്ടര ലക്ഷത്തിലും താഴെ; 278 മരണം

ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18,833 കോവിഡ് (Covid) കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് ബാധിച്ച്‌ ചികില്‍സയിലുള്ളവരുടെ എണ്ണം 2,46,687 ആയി. 203 ദിവസത്തെ കുറഞ്ഞ രോഗികളുടെ എണ്ണമാണിതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 278 മരണങ്ങളും രാജ്യം റിപ്പോര്‍ട്ട് ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.34 ശതമാനമാണ്.

രാജ്യത്ത് ഇതുവരെയായി 57 കോടിയിലേറെ കോവിഡ് ടെസ്റ്റ് നടത്തിയതായി ഐസിഎംആര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം വരെ 57,68,03,867 ടെസ്റ്റുകളാണ് നടത്തിയത്. ചൊവ്വാഴ്ച മാത്രം 14,09,825 ടെസ്റ്റുകള്‍ നടത്തിയതായും ഐസിഎംആര്‍ വ്യക്തമാക്കി. അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിൽ 9735 പേർക്ക് കൂടിയാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതുകൂടാതെ 151 പേർ രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്തു.

admin

Recent Posts

കമ്മികൾക്ക് മാസ് കാണിക്കാൻ മോദിയുടെ പ്രിയ ശിഷ്യനായ പവൻ കല്യാണിന്റെ ചിത്രം തന്നെ വേണമല്ലേ…? |pawan kalyan

കമ്മികൾക്ക് മാസ് കാണിക്കാൻ മോദിയുടെ പ്രിയ ശിഷ്യനായ പവൻ കല്യാണിന്റെ ചിത്രം തന്നെ വേണമല്ലേ...? |pawan kalyan

48 mins ago

കണ്ണീരണിഞ്ഞ് നാട്! കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ 10.30-ഓടെ കൊച്ചിയിലെത്തും; സ്വീകരിക്കാൻ പ്രത്യേക സജ്ജീകരണം

കൊച്ചി: കുവൈറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് രാവിലെ 10.30-ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. നേരത്തെ രാവിലെ 8.30 ഓടെ എത്തുമെന്നായിരുന്നു…

3 hours ago

‘ഭരണത്തിന്റെയും പാർട്ടിയുടെയും തെറ്റുകൾ ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ പോരാളി ഷാജിയെ ക്രൂശിക്കുന്നത് സ്റ്റാലിനിസം’; ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: ‘പോരാളി ഷാജി’ ഉൾപ്പെടെയുള്ള ഇടതുപക്ഷ അനുകൂല സമൂഹമാധ്യമ ഗ്രൂപ്പുകളെ തള്ളിപ്പറഞ്ഞ കണ്ണൂർ ജില്ലാ സെക്രട്ടറിയും ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിലെ…

3 hours ago

കുതിച്ചുപായാൻ വരുന്നത് ഒന്നും രണ്ടുമല്ല! ഞെട്ടിക്കാനൊരുങ്ങി ഭാരതം |VANDEBHARAT|

കുതിച്ചുപായാൻ വരുന്നത് ഒന്നും രണ്ടുമല്ല! ഞെട്ടിക്കാനൊരുങ്ങി ഭാരതം |VANDEBHARAT|

4 hours ago

ജി-7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി ഇറ്റലിയിലെത്തി; വിവിധ ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തും

അപുലിയ: ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലെത്തി. മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ വിദേശ…

4 hours ago

‘നമ്മള്‍ നല്ലതു പോലെ തോറ്റു! ക്ഷേമ പെന്‍ഷന്‍ മുടങ്ങിയത് ഉൾപ്പെടെ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി’: എം.വി.ഗോവിന്ദന്‍

മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്തു വന്നിരുന്ന ക്ഷേമ പെന്‍ഷന്‍ മുടങ്ങിയത് ഉൾപ്പെടെ ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടാക്കിയെന്ന് സിപിഎം…

4 hours ago