kerala-covid-update-
തിരുവനന്തപുരം: കേരളത്തില്‍ 26,729 പേര്‍ക്ക് (Covid) കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 3989, തിരുവനന്തപുരം 3564, തൃശൂര്‍ 2554, കോട്ടയം 2529, കൊല്ലം 2309, കോഴിക്കോട് 2071, മലപ്പുറം 1639, ആലപ്പുഴ 1609, കണ്ണൂര്‍ 1442, പത്തനംതിട്ട 1307, പാലക്കാട് 1215, ഇടുക്കി 1213, വയനാട് 825, കാസര്‍ഗോഡ് 463 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 88,098 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,01,814 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,92,364 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 9450 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 927 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 3,29,348 കോവിഡ് കേസുകളില്‍, 3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 115 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 378 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 58,255 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 119 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 25,337 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1083 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 190 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 49,261 പേര്‍ രോഗമുക്തി നേടി. ഇതോടെ 3,29,348 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 58,83,023 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
തിരുവനന്തപുരം : കൗണ്‍സില്‍ യോഗങ്ങളില്‍ വ്യാജ ഒപ്പിട്ടെന്ന വ്യാജ ആരോപണം ഉന്നയിച്ച് വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചെന്നു കാട്ടി ദീപക് എസ്.പിക്ക്…
ന്യൂഡല്‍ഹി : പട്നയില്‍ നിന്ന് ലക്നൗവിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തില്‍ വച്ച് മിന്നലേറ്റു. ഇടിമിന്നലില്‍ വിമാനത്തിന്റെ…
തിരുവനന്തപുരം : താന്‍രാജി സമര്‍പ്പിച്ചു എന്നതരത്തില്‍ നേരത്തെ പുറത്തുവന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന്തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ.…
കാണ്‍പൂര്‍ : സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട തായ്ലന്ഡ് സ്വദേശിനിയെ പ്രണയം നടിച്ച് വിവാഹം കഴിച്ച ശേഷം ലക്ഷക്കണക്കിന് രൂപ…
കളമശേരിയില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം കൊച്ചി നഗരത്തില്‍ വേരൂന്നിയിരിക്കുന്ന ക്രിമിനല്‍ സംഘങ്ങളുടെയും,…
കളമശ്ശേരി കൂട്ടബലാത്സംഗ കേസില്‍ അതിജീവിതയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. അറസ്റ്റിലായ ശരണ്യയടക്കം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് യുവതി…