Categories: Covid 19Kerala

കേരളത്തിൽ ഇന്ന് 5615 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5615 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 719, കോട്ടയം 715, പത്തനംതിട്ട 665, തൃശൂര്‍ 616, കൊല്ലം 435, കോഴിക്കോട് 426, ആലപ്പുഴ 391, തിരുവനന്തപുരം 388, മലപ്പുറം 385, പാലക്കാട് 259, കണ്ണൂര്‍ 252, വയനാട് 175, ഇടുക്കി 131, കാസര്‍ഗോഡ് 58 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 41 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ 6 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കഴിഞ്ഞ ദിവസം കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 61,269 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.16 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 81,60,890 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 24 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3184 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 59 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5037 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 475 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 655, കോട്ടയം 670, പത്തനംതിട്ട 602, തൃശൂര്‍ 603, കൊല്ലം 432, കോഴിക്കോട് 399, ആലപ്പുഴ 382, തിരുവനന്തപുരം 271, മലപ്പുറം 360, പാലക്കാട് 110, കണ്ണൂര്‍ 204, വയനാട് 167, ഇടുക്കി 126, കാസര്‍ഗോഡ് 56 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

44 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പത്തനംതിട്ട 8, തൃശൂര്‍, കോഴിക്കോട് 6 വീതം, എറണാകുളം 5, തിരുവനന്തപുരം, കണ്ണൂര്‍ 4 വീതം, മലപ്പുറം 3, കൊല്ലം, വയനാട്, കാസര്‍ഗോഡ് 2 വീതം, കോട്ടയം, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4922 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 284, കൊല്ലം 283, പത്തനംതിട്ട 327, ആലപ്പുഴ 304, കോട്ടയം 707, ഇടുക്കി 140, എറണാകുളം 401, തൃശൂര്‍ 520, പാലക്കാട് 251, മലപ്പുറം 495, കോഴിക്കോട് 655, വയനാട് 171, കണ്ണൂര്‍ 341, കാസര്‍ഗോഡ് 43 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 63,802 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,17,311 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,90,990 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,79,868 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,122 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1082 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ അടിമാലി (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 1), ആലപ്പുഴ ജില്ലയിലെ പാണ്ടനാട് (സബ് വാര്‍ഡ് 12), തൃശൂര്‍ ജില്ലയിലെ മൂരിയാട് (7), കാസര്‍ഗോഡ് ജില്ലയിലെ പുതിഗെ (8) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇന്ന് 6 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 445 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

admin

Recent Posts

കോൺഗ്രസ് സംസ്ഥാന ഓഫീസിലടക്കം ദില്ലി പോലീസ് പരിശോധന നടത്തുന്നു

മുഖ്യമന്ത്രി ഫോണുമായി ഹാജരാകണം ! ആഭ്യന്തര മന്ത്രാലയത്തിന്റെ പരാതിയിൽ പോലീസിന്റെ ചടുല നീക്കം

45 mins ago

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ നിയന്ത്രണം വിട്ടു; പൈലറ്റിൻ്റെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

പാറ്റ്‌ന : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്റര്‍ ടേക്ക് ഓഫ് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ടു. ഇന്ന് ഉച്ചയോടെ…

1 hour ago

ഉരുകിയൊലിച്ച് പാലക്കാട് !ജില്ലയിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും അടുത്തമാസം രണ്ടുവരെ അടച്ചിടാൻ ജില്ലാ കളക്ടറുടെ ഉത്തരവ്

ഉഷ്ണതരംഗ സാധ്യത ഒഴിയാത്തതിനാൽ പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും അടുത്തമാസം രണ്ടുവരെ അടച്ചിടാൻ ജില്ലാ കളക്ടർ…

1 hour ago

സംവരണം റദ്ദാക്കുമെന്ന അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിച്ച സംഭവം !തെലുങ്കാന മുഖ്യമന്ത്രിക്ക് ദില്ലി പോലീസിന്റെ നോട്ടീസ്

സംവരണം റദ്ദാക്കുമെന്ന അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിച്ച സംഭവത്തിൽതെലുങ്കാന മുഖ്യമന്ത്രിക്ക് ദില്ലി പോലീസിന്റെ നോട്ടീസ്. കേസുമായി ബന്ധപ്പെട്ട് മെയ്…

2 hours ago

300 മില്യൺ ഡോളറിന്റെ ആയുധ ഇടപാടിൽ പകച്ച് ചൈന

ഇന്ത്യ ഫിലിപ്പീൻസ് ആയുധ ഇടപാടിനെ ചൈന ഭയക്കാൻ കാരണമിതാണ്

2 hours ago

71.27 % ! സംസ്ഥാനത്തെ അന്തിമ പോളിംഗ് ശതമാനം പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍; വടകര മുന്നില്‍ 78.41% പത്തനംതിട്ട ഏറ്റവും പിന്നില്‍ 63.37 %

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന്റെ അന്തിമ പോളിങ് ശതമാനം പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ . സംസ്ഥാനത്ത് 71.27 ശതമാനം സമ്മതിദായകർ…

2 hours ago