covid-case-in-kerala
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,616 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 918. രോഗമുക്തി നേടിയവര്‍ 14,516. കഴിഞ്ഞ 24 മണിക്കൂറിനിടെ 98,782 സാമ്പിളുകള്‍ പരിശോധിച്ചു. ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍. എറണാകുളം 1932, തിരുവനന്തപുരം 1703, കോഴിക്കോട് 1265, തൃശൂര്‍ 1110, മലപ്പുറം 931, കൊല്ലം 869, കോട്ടയം 840, പത്തനംതിട്ട 766, കണ്ണൂര്‍ 698, ഇടുക്കി 656, പാലക്കാട് 634, ആലപ്പുഴ 569, വയനാട് 440, കാസര്‍ഗോഡ് 203 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 98,782 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,90,631 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,75,306 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 15,325 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 918 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,22,407 കോവിഡ് കേസുകളില്‍, 11 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 134 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 25,811 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,018 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 452 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 97 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 14,516 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1508, കൊല്ലം 78, പത്തനംതിട്ട 812, ആലപ്പുഴ 944, കോട്ടയം 1037, ഇടുക്കി 651, എറണാകുളം 2328, തൃശൂര്‍ 1420, പാലക്കാട് 759, മലപ്പുറം 1153, കോഴിക്കോട് 2322, വയനാട് 735, കണ്ണൂര്‍ 642, കാസര്‍ഗോഡ് 127 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,22,407 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 46,02,600 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
ഡിഎംകെയും , തമിഴ് ദേശീയവാദികളും , കേരളത്തിലെ ജാമ്യത്തിൽ നടക്കുന്ന ചില കുറ്റവാളികളും അവകാശപ്പെടുന്നത് പോലെ രാവണൻ യഥാർത്ഥത്തിൽ തമിഴനാണോ…
നിക്കോളാസ് മദുറോയുടെ വീഴ്ച വെനിസ്വേലയിലെ അനേകം പൗരന്മാർ ആശ്വാസമായി കാണുമ്പോൾ, അദ്ദേഹത്തിന്റെ ഭരണകാലത്തെ ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങൾ മറക്കാനാവില്ല. #venezuela…
ഉത്തർപ്രദേശിലെ സംഭാലിൽ നിയമവിരുദ്ധമായി നിർമ്മിച്ച പള്ളി അധികൃതർ പൊളിച്ചുനീക്കുന്നതിന് തൊട്ടുമുൻപ് ഗ്രാമവാസികൾ തന്നെ സ്വയം മുൻകൈയെടുത്ത് നീക്കം ചെയ്ത സംഭവം…
ചന്ദ്രൻ ഭൂമിശാസ്ത്രപരമായി സജീവമല്ലെന്നും അവിടെയുള്ള എല്ലാ മാറ്റങ്ങളും കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് അവസാനിച്ചതാണെന്നുമുള്ള പരമ്പരാഗതമായ വിശ്വസങ്ങളെ തിരുത്തിക്കുറിക്കുന്ന പുതിയ കണ്ടെത്തലുകൾ…
മനസ്സിനെ കരുത്തുറ്റതാക്കാൻ ഭാരതീയ ദർശനങ്ങൾ. മഹാഭാരതത്തിലെ ഉദ്യോഗ പർവ്വത്തിൽ വരുന്ന 'വിദുരനീതി' മനഃശാസ്ത്രപരമായി വളരെ ആഴമുള്ള ഒന്നാണ്. ഒരു വ്യക്തിക്ക്…
അബുദാബിയിൽ നടന്ന വാഹനാപകടത്തിൽ സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി അബ്ദുൽലത്തീഫ്- റുക്‌സാന ദമ്പതികളുടെ…