Covid 19

സംസ്ഥാനത്ത് ഇന്ന് 12,288 പേര്‍ക്ക് കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.37; മരണം 141

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,288 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1016. രോഗമുക്തി നേടിയവര്‍ 15,808. കഴിഞ്ഞ 24 മണിക്കൂറിനിടെ 99,312 സാമ്പിളുകള്‍ പരിശോധിച്ചു. ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍. എറണാകുളം 1839, തൃശൂര്‍ 1698, തിരുവനന്തപുരം 1435, കോഴിക്കോട് 1033, കൊല്ലം 854, മലപ്പുറം 762, ആലപ്പുഴ 746, കോട്ടയം 735, പാലക്കാട് 723, കണ്ണൂര്‍ 679, പത്തനംതിട്ട 643, ഇടുക്കി 622, വയനാട് 337, കാസര്‍ഗോഡ് 182 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 99,312 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 332 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,77,128 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,62,444 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 14,684 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1016 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 1,18,744 കോവിഡ് കേസുകളില്‍, 10.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 141 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 25,952 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 51 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,674 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 494 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 69 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,808 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2217, കൊല്ലം 1374, പത്തനംതിട്ട 661, ആലപ്പുഴ 791, കോട്ടയം 1011, ഇടുക്കി 444, എറണാകുളം 3280, തൃശൂര്‍ 1846, പാലക്കാട് 732, മലപ്പുറം 1169, കോഴിക്കോട് 1165, വയനാട് 484, കണ്ണൂര്‍ 398, കാസര്‍ഗോഡ് 236 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,18,744 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 46,18,408 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Anandhu Ajitha

Share
Published by
Anandhu Ajitha
Tags: covid 19

Recent Posts

ഗ്ലോബൽ ടി വി നസ്‌നീൻ മുന്നിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്ലാമിസ്റ്റുകൾ I BANGLADESH UNREST

ഇന്ത്യാവിരുദ്ധരായ കലാപകാരികൾ ബംഗ്ലാദേശിൽ അഴിഞ്ഞാടുന്നു. മാദ്ധ്യമ സ്ഥാപനങ്ങൾക്ക് നേരെ വ്യാപക ആക്രമണം. ഒസ്മാൻ ഹാദിയുടെ മരണം വേണ്ടത്ര ഗൗരവത്തോടെ റിപ്പോർട്ട്…

21 minutes ago

രാജ്യത്തെ വ്യോമയാന മേഖല കുത്തകകൾക്ക് വിട്ടു കൊടുക്കില്ല ! 2 വിമാനക്കമ്പനികൾക്ക് കൂടി പ്രവർത്തനാനുമതി നൽകി കേന്ദ്ര സർക്കാർ

സമീപകാലത്തുണ്ടായ ഇൻഡിഗോ വിമാന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, രാജ്യത്തെ വ്യോമയാന മേഖലയിലെ കുത്തകകൾക്ക് പകരമായി കൂടുതൽ വിമാനക്കമ്പനികൾക്ക് പ്രവർത്തനാനുമതി നൽകി കേന്ദ്ര…

33 minutes ago

മറുകണ്ടം ചാടുന്ന നാടൻ സായിപ്പന്മാർ

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സ് നേതൃത്വം നൽകുന്ന UDF നടത്തിയ മികച്ച പ്രകടങ്ങളുടെ പശ്ചാത്തലത്തിൽ , സാമൂഹിക മാദ്ധ്യമങ്ങളിൽ…

3 hours ago

രൗദ്രരൂപം പ്രാപിച്ച് 3I അറ്റ്ലസ് !! വിഷവാതകങ്ങൾ പുറന്തള്ളുന്നു ; ഭൂമിയിലും ആശങ്ക ? | 3 I ATLAS

സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…

5 hours ago

ഇപ്പോൾ ഭാരതം ഭരിക്കുന്നത് ആണൊരുത്തൻ ! നന്ദികെട്ട തുർക്കിയ്ക്ക് അടുത്ത തിരിച്ചടിയുമായി മോദി

തുർക്കിക്കെതിരായ നടപടികൾ ഭാരതം അവസാനിപ്പിക്കുന്നില്ല. ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന…

5 hours ago

ഭാരതത്തിൻ്റെ അതിശയകരമായ ലോഹവിദ്യ

പുരാതന ഭാരതത്തിലെ ലോഹവിദ്യ (Metallurgy) ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ ഒന്നാണ്. ആധുനിക ശാസ്ത്രം വികസിക്കുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ സങ്കീർണ്ണമായ…

6 hours ago