Categories: General

കേരളത്തിൽ ഇന്ന് 6664 പേർക്ക് കോവിഡ് 19 ; 53 മരണം; ടി പി ആർ 10.88

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6664 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം 1168, തിരുവനന്തപുരം 909, കൊല്ലം 923, തൃശൂർ 560, കോഴിക്കോട് 559, ഇടുക്കി 449, കണ്ണൂർ 402, മലപ്പുറം 396, പത്തനംതിട്ട 392, കോട്ടയം 340, പാലക്കാട് 306, ആലപ്പുഴ 217, വയനാട് 194, കാസർഗോഡ് 149 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 61,202 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,65,995 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,57,429 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 8752 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 624 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നിലവിൽ 74,735 കൊറോണ കേസുകളിൽ, 10 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 53 മരണങ്ങളാണ് കൊറോ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 9 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂൺ 18 വരെയുള്ള 219 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 28,873 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 20 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6356 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 229 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 59 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 9010 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1081, കൊല്ലം 1079, പത്തനംതിട്ട 475, ആലപ്പുഴ 360, കോട്ടയം 718, ഇടുക്കി 445, എറണാകുളം 1453, തൃശൂർ 953, പാലക്കാട് 326, മലപ്പുറം 345, കോഴിക്കോട് 984, വയനാട് 242, കണ്ണൂർ 414, കാസർഗോഡ് 135 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 74,735 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 48,17,785 പേർ ഇതുവരെ കൊറോണയിൽ നിന്നും മുക്തി നേടി.

Anandhu Ajitha

Recent Posts

മകരസംക്രമം നാളിൽ പ്രധാനമന്ത്രി പുതിയ ഓഫീസിലേക്ക്

മകരസംക്രാന്തി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യാനന്തര കാലത്ത് ആദ്യമായി സൗത്ത് ബ്ലോക്ക് വിടുന്നു. സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ ഭാഗമായി…

36 minutes ago

പുതിയ അധിനിവേശ നീകങ്ങളുമായി അമേരിക്ക

ചൈന–റഷ്യ സ്വാധീനം തടയുക എന്ന ലക്ഷ്യത്തോടെ ലാറ്റിൻ അമേരിക്കയിലും ആർക്ടിക് മേഖലയിലും അമേരിക്ക ശക്തമായ നീക്കങ്ങൾക്ക് തയ്യാറെടുക്കുന്നു. മൺറോ സിദ്ധാന്തത്തിന്റെ…

1 hour ago

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല !!ഏതൊരു പ്രകോപനത്തിനും വരുംകാലങ്ങളിലും സമാനമായ രീതിയിൽ തിരിച്ചടി നൽകും; പാകിസ്ഥാന് മുന്നറിയിപ്പുമായി കരസേനാ മേധാവി

ദില്ലി :പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ ശക്തമായ തിരിച്ചടിയായ 'ഓപ്പറേഷൻ സിന്ദൂർ' രാജ്യത്തിന്റെ സൈനിക കരുത്തിന്റെയും കൃത്യമായ രാഷ്ട്രീയ തീരുമാനങ്ങളുടെയും…

1 hour ago

ബംഗാളിലെ ബിഎൽഒയുടെ ആത്മഹത്യ ! തൃണമൂൽ കോൺഗ്രസ് നേതാവ് ബുള്ളറ്റ് ഖാൻ അറസ്റ്റിൽ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ ബൂത്ത് ലെവൽ ഓഫീസറും (BLO) സ്കൂൾ പ്രധാനാധ്യാപകനുമായ ഹമീമുൾ ഇസ്‌ലാമിനെ സ്കൂൾ കെട്ടിടത്തിൽ മരിച്ച…

2 hours ago

ഹിന്ദുക്കൾ കൊലചെയ്യപ്പെടുമ്പോൾ മുഹമ്മദ്‌ യൂനസ് ഭീകരർക്കൊപ്പം

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു യുവാവിന്റെ കൊലപാതകം. ഫെനി ജില്ല സ്വദേശിയും ഓട്ടോ ഡ്രൈവറുമായ 27 വയസ്സുകാരൻ സമീർ ദാസിന്റെ മൃതദേഹം…

2 hours ago

ഡെലിവറി ജീവനക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന!! ’10 മിനിറ്റ് ഡെലിവറി’ അവകാശവാദം പിൻവലിക്കാൻ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്ക് കേന്ദ്ര നിർദ്ദേശം

ബ്ലിങ്കിറ്റ്, സ്വിഗ്ഗി, സെപ്റ്റോ ഉൾപ്പെടെയുള്ള ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളോട് '10 മിനിറ്റ് ഡെലിവറി' എന്ന വാഗ്ദാനം പരസ്യങ്ങളിൽ നിന്നും ലേബലുകളിൽ…

2 hours ago