കോഴിക്കോട്: രണ്ടായി പിളർന്ന ഐഎന്‍എല്ലിലെ (INL) ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഭിന്നത രൂക്ഷമായ പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി സിപിഐഎം. തര്‍ക്കങ്ങള്‍ പരിഹരിച്ച് യോജിച്ച് പോയില്ലെങ്കില്‍ ഐ എന്‍ എല്‍ ഇടത് മുന്നണിയിലുണ്ടാകില്ല എന്നാണ് മുന്നറിയിപ്പ്. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നത് പാര്‍ട്ടിയുടെ ചുമതലയല്ല. ചെറിയ പാര്‍ട്ടികള്‍ ഭിന്നിച്ചുവന്നാല്‍ എല്‍ഡിഎഫ് സ്വീകരിക്കില്ലെന്നും സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.
ഐഎന്‍എല്‍ പോലെ ചെറിയ പാര്‍ട്ടികള്‍ക്കകത്തുള്ള വ്യക്തിപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് എല്‍ഡിഎഫിന്റെ ചുമതലയും ബാധ്യതയുമല്ല. ഈ പ്രശ്‌നങ്ങളെല്ലാം ഏറ്റെടുക്കാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പറ്റില്ലെന്നും ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. നേരത്തെ പലതവണ സി പി ഐ എം മുന്നറിയിപ്പ് നല്‍കിയിട്ടും ഐ എന്‍ എല്‍ തര്‍ക്കം തുടരുകയായിരുന്നു. ദേശീയ നേതൃത്വത്തെ അംഗീകരിക്കാത്ത എ പി അബ്ദുള്‍ വഹാബ് പക്ഷത്തെ ഇനി കൂടെ കൂട്ടില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പ്രഖ്യാപിച്ചിരുന്നു.
കൗൺസിലറുടെ ഫയലുകൾ കക്കൂസിൽ ! എം എൽ എയും സംഘവും ഓഫീസിൽ സ്വൈര വിഹാരം നടത്തുന്നു ! ലക്ഷങ്ങൾ അലവൻസ്…
വി കെ പ്രശാന്ത് രാഷ്ട്രീയ മര്യാദ കാട്ടിയില്ല ! ശ്രീലേഖയുടെ അഭ്യർത്ഥന അനാവശ്യ രാഷ്ട്രീയ വിവാദത്തിന് ഉപയോഗിച്ചു. കഴിഞ്ഞ അഞ്ചുവർഷം…
ഓഫീസ് കെട്ടിടത്തിന്റെ അസൗകര്യം ചൂണ്ടിക്കാണിച്ചതിന് മേയറും എംഎൽഎയും ചേർന്ന് വിഷയത്തെ വളച്ചൊടിച്ചുവെന്ന ആരോപണവുമായി മുൻ കൗൺസിലറും വനിതാ പ്രതിനിധിയും രംഗത്ത്.…
ഇങ്ങനെയാണ് എല്ലാ കെട്ടിടങ്ങളും വാടകയ്ക്ക് നൽകിയിരിക്കുന്നതെങ്കിൽ നടന്നിരിക്കുന്നത് വൻ അഴിമതി ! കോടികളുടെ വരുമാന ചോർച്ച ! എല്ലാ വാടകക്കരാറുകളും…
2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്…
ലോകത്തെ ഞെട്ടിച്ചുകൊണ്ട് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് തങ്ങളുടെ ഭാവി പദ്ധതികളിൽ വലിയൊരു മാറ്റം പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വന്തമായി ഒരു ബഹിരാകാശ…