പ്രതീകാത്മക ചിത്രം
ദില്ലി : സംസ്ഥാന സർക്കാരിനെയും ആഭ്യന്തരവകുപ്പിനെയും വെട്ടിലാക്കിയ അന്‍വര്‍ വിവാദത്തില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കടുത്ത തിരിച്ചടിക്ക് പിന്നാലെ തെറ്റുതിരുത്തല്‍ നടപടികളിലേക്ക് പോകുമെന്ന് വ്യക്തമാക്കിയിരുന്ന പാര്‍ട്ടിയും, സര്‍ക്കാരും കൂടുതല്‍ കുരുക്കിലേക്ക് നീങ്ങുന്നതില്‍ നേതൃനിര ആശങ്കയിലാണ്. നിലവിലെ പ്രശ്നങ്ങൾക്ക് സംസ്ഥാന ഘടകം പരിഹാരം കാണട്ടെയെന്ന നിലപാടിലാണ് നിലവിൽ കേന്ദ്ര നേതൃത്വം.
നിലവില്‍ പരാതികളൊന്നും നേതൃത്വത്തിന് മുന്‍പിലില്ല. മുഖ്യമന്ത്രിക്കും, എം വി ഗോവിന്ദനും പരാതി നല്‍കിയ പി വി അന്‍വര്‍ കേന്ദ്ര നേതൃത്വത്തെ സമീപിച്ചിട്ടില്ല. സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാടുകളിൽ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തിയുണ്ടെങ്കിലും കേന്ദ്ര നേതൃത്വത്തെ സമീപിക്കാന്‍ പലരും തയ്യാറാകുന്നില്ല.
കേരളത്തിൽ ഒരു കാലത്ത് കൊടികുത്തി വാണ വിഭാഗീയത തിരിച്ചു വരുന്നതിൻറെ ഭാഗമാണോ വിവാദങ്ങൾ എന്നതും കേന്ദ്ര നേതാക്കൾ നിരീക്ഷിക്കുന്നുണ്ട്. അടുത്ത കേന്ദ്രകമ്മിറ്റി യോഗം ഇ പി ജയരാജനെ മാറ്റിയതടക്കമുള്ള സാഹചര്യം ചർച്ച ചെയ്തേക്കും
രാഹുൽ മാങ്കൂട്ടത്തിലിനെ ചൊല്ലി കോൺഗ്രസ്സിൽ ഇപ്പോൾ തുറന്നിരിക്കുന്നത് പുതിയ പോർമുഖമാണ്. അതിൻ്റെ പ്രകടമായ സൂചനയാണ് രണ്ടാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ദിവസം…
ദില്ലി : ∙ മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഭൂമിയില്‍ തല്‍സ്ഥിതി തുടരാന്‍…
ഭാരതീയ സംസ്കാരത്തിനും ആധ്യാത്മിക വിദ്യാഭ്യാസത്തിനും നൽകിയ അതുല്യ സംഭാവനകൾ പരിഗണിച്ച്, എച്ച്ആർഡിഎസ് ഇന്ത്യ ഏർപ്പെടുത്തിയ പ്രഥമ അന്താരാഷ്ട്ര പുരസ്കാരം 'വീർ…
സാധാരണ പാകിസ്ഥാനികൾ കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുമ്പോൾ, ഭരണാധികാരികളുടെ ഇത്തരം ആഡംബരവും പണത്തോടുള്ള ആർത്തിയും വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കുന്നു. #imfreport…
വ്യാപാര കരാറുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്കിടെ ടെലിഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും. #trumb…
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ പ്രതികളുടെ ശിക്ഷാ വിധി ഇന്ന് വൈകുന്നേരം മൂന്നര മണിക്ക്. 11.30-ഓടെയാണ് വാദം തുടങ്ങിയത്.…