തിരുവനന്തപുരം: കേരളത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ ശക്തമായ ഭരണ വിരുദ്ധ വികാരം. ഇടതുമുന്നണിക്ക് കയ്യിലിരുന്ന മൂന്നു പഞ്ചായത്തുകൾ നഷ്ടമായി. തൃശ്ശൂർ ജില്ലയിലെ നാട്ടിക, പാലക്കാട് ജില്ലയിലെ തച്ചമ്പാറ, ഇടുക്കി ജില്ലയിലെ കരിമണ്ണൂർ തുടങ്ങിയ പഞ്ചായത്തുകളുടെ ഭരണമാണ് ഉപതെരഞ്ഞെടുപ്പ് ഫലം വന്നതോടെ ഇടതുമുന്നണിയ്ക്ക് നഷ്ടമായത്. പിണറായി സർക്കാരിനെതിരെ സംസ്ഥാനത്ത് ശക്തമായ ഭരണ വിരുദ്ധ വികാരമുണ്ടെന്ന് ഇതോടെ വ്യക്തമായി. 31 വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 16 സീറ്റുകളും നേടിയത് യു ഡി എഫാണ്. 11 സീറ്റുകൾ എൽ ഡി എഫിന് ലഭിച്ചപ്പോൾ 3 സീറ്റുകൾ എൻ ഡി എ നേടി. ഒരു സീറ്റിൽ വിജയിച്ചത് സ്വതന്ത്രനാണ്. സംസ്ഥാനത്തെ 11 ജില്ലകളിലെ 31 തദ്ദേശ സ്വയംഭരണ വാർഡുകളിലേയ്‌ക്ക് ഡിസംബർ 10നായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്.
ഉപതെരഞ്ഞെടുപ്പിൽ രണ്ടു സിറ്റിംഗ് സീറ്റുകളും ബിജെപി നിലനിർത്തിയപ്പോൾ ഒരു സീറ്റ് കോൺഗ്രസിൽ നിന്ന് പിടിച്ചെടുത്തു. പത്തനംതിട്ട എഴുമറ്റൂർ ഗ്രാമപഞ്ചായത്തിലെ ഇരുമ്പു കുഴി വാർഡാണ് (അഞ്ചാം വാർഡ്) ബിജെപി സ്ഥാനാർത്ഥി റാണി ആർ കോൺഗ്രസിൽ നിന്നും പിടിച്ചെത്തത്. 48 വോട്ടിനായിരുന്നു റാണിയുടെ വിജയം.കോൺഗ്രസ് സ്ഥാനാർത്ഥി സൂസൻ ജെയിംസിനെയാണ് റാണി പരാജയപ്പെടുത്തിയത്. ബിജെപി സ്ഥാനാർത്ഥിക്ക് 295 വോട്ട് ലഭിച്ചപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് 247 വോട്ടാണ് ലഭിച്ചത്. 2020ലെ തിരഞ്ഞെടുപ്പിൽ ഇവിടെ കോൺഗ്രസിലെ ലീലാമ്മ സാബു 337 വോട്ടിനാണ് വിജയിച്ചത്. തിരുവനന്തപുരം വെള്ളറട ഗ്രാമ പഞ്ചായത്ത്കരിക്കാമൻ കോട് വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥി അഖില മനോജ് ഉജ്ജ്വല വിജയം കരസ്ഥമാക്കി. കൊടുങ്ങല്ലൂർ നഗരസഭ 41ാം വാർഡിൽ നടന്ന മത്സരത്തിൽ എൻഡിഎ സ്ഥാനാർത്ഥി ഗീതാ റാണിയും മികച്ച വിജയം സ്വന്തമാക്കി.
ഉപതെരഞ്ഞെടുപ്പുകളിൽ അടിതെറ്റിയതോടെ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് സിപിഎമ്മിന് ആശങ്കയാകുകയാണ്. കടുത്ത ഭരണ വിരുദ്ധ വികാരം ഏറ്റവും താഴെത്തട്ടിൽ പോലും ശക്തമാണെന്ന് വിലയിരുത്തുകയാണ് നിരീക്ഷകർ. എത്ര മോശം രാഷ്ട്രീയ കാലാവസ്ഥയിലും വ്യക്തമായ മേൽക്കൈ തദ്ദേശ വാർഡുകളിൽ നേരത്തെ സിപിഎമ്മിന് ഉണ്ടായിരുന്നു. എന്നാൽ അതിനും വലിയ കോട്ടം തട്ടുകയാണ്. പാർട്ടി സമ്മേളനകാലത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ പൊട്ടിയത് നേതാക്കളെ വലിയ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…