ബിജെപി പ്രവര്‍ത്തകനായിരുന്ന മുഴുപ്പിലങ്ങാട്ടെ സൂരജിനെ കൊലപ്പെടുത്തിയ സിപിഎം പ്രവര്‍ത്തകരുടെ ചിത്രം പതിച്ച കൊടികൾ പറമ്പായില്‍ കുട്ടിച്ചാത്തന്‍ മഠത്തിലെ കലശവരവിനിടെ പ്രവർത്തകർ വീശുന്നു .
കണ്ണൂർ : ഉത്സവാഘോഷത്തിനിടെ കൊലക്കേസ് പ്രതികളുടെ ചിത്രങ്ങളുള്ള കൊടികളുമായി സിപിഎം പ്രവര്‍ത്തകരുടെ മതിമറന്നുള്ള ആഘോഷം. ബിജെപി പ്രവര്‍ത്തകനായിരുന്ന മുഴുപ്പിലങ്ങാട്ടെ സൂരജിനെ കൊലപ്പെടുത്തിയ സിപിഎം പ്രവര്‍ത്തകരുടെ ചിത്രം പതിച്ച കൊടികളാണ് പറമ്പായില്‍ കുട്ടിച്ചാത്തന്‍ മഠത്തിലെ കലശ വരവിനിടെ പ്രവർത്തകർ വീശിയത്. കൊടിയില്‍ ‘ലാല്‍ സലാം’എന്നും ‘പിണറായി സഖാക്കള്‍’ എന്നും എഴുതിയിട്ടുണ്ട്.
സിപിഎം പ്രവര്‍ത്തകനായിരുന്ന സൂരജിനെ ബിജെപിയില്‍ ചേര്‍ന്നതിലുള്ള വിരോധം മൂലം 2005 ഓഗസ്റ്റ് ഏഴിന് രാവിലെ 8.40-ന് മുഴപ്പിലങ്ങാട് ടെലഫോണ്‍ എക്സ്ചേഞ്ചിന് മുന്നില്‍വെച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. കേസില്‍ എട്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവും പിഴയും ഒരുപ്രതിക്ക് മൂന്നുവര്‍ഷം തടവും പിഴയും കോടതി വിധിച്ചിരുന്നു. 12 പ്രതികളുണ്ടായിരുന്ന കേസില്‍ രണ്ടുപേര്‍ മരിച്ചു. ഒരാളെ വെറുതേവിട്ടു.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…