ക്രെഡിറ്റ് കാര്‍ഡ് മാനേജ്‌മെന്റിന് ചില പൊടിക്കൈകള്‍

ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ കൈവശമുളളവരാണ് പലരും. ക്രെഡിറ്റ് കാര്‍ഡുകള്‍ കൈവശം വെക്കുന്നത് അമിത സാമ്പത്തിക ബാധ്യത വരുത്താന്‍ ഇടയാക്കും. ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ കൃത്യ സമയത്ത് തന്നെ തിരിച്ചടയ്ക്കണം. അല്ലാത്ത പക്ഷം ചെറുതല്ലാത്ത പലിശ അടയ്ക്കേണ്ടതായി വരും. ഇതെല്ലാം കൃത്യമായി മാനേജ് ചെയ്യാത്തപക്ഷം വലിയ പ്രതിസന്ധിയിലേക്ക് നയിക്കും.

അതിനാല്‍ ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സും പലിശയും കൃത്യമായി രേഖപ്പെടുത്തി വെക്കണം. ബില്‍ അടയ്ക്കേണ്ട ദിവസത്തിന് ഒരു ദിവസം മുമ്പെങ്കിലും മുടങ്ങാതെ ബില്ലടയ്ക്കുക. ഇത് കൃത്യമായി എഴുതി സൂക്ഷിക്കുന്നത് തിരിച്ചടവ് മുടങ്ങാതിരിക്കാന്‍ സഹായിക്കും. ഒന്നിലേറെ കാര്‍ഡുകളില്‍ നിന്നായി വലിയ തുക ഒന്നിച്ച് അടയ്ക്കുന്നതിന് പകരം ചെറിയ തുകകള്‍ ഇടയ്ക്കിടയ്ക്കായി അടയ്ക്കുന്നത് വലിയ തുക ഒന്നിച്ചടയ്ക്കുമ്പോഴുണ്ടാക്കുന്ന മാനസിക സമ്മര്‍ദം ഒഴിവാക്കാന്‍ സഹായിക്കും.

17 ശതമാനമാണ് ക്രെഡിറ്റ് കാര്‍ഡിലെ ശരാശരി പലിശ. അടവ് തെറ്റിയാല്‍ പലിശ ക്രമാതീതമായി ഉയരും. അതിനാല്‍ കൂടുതല്‍ പലിശയുളളത് ഏത് കാര്‍ഡിനാണെന്ന് പരിശോധിച്ച് അത് ആദ്യം അടച്ച് തീര്‍ക്കുകയാണ് ഉത്തമം. മാസത്തിലൊരിക്കല്‍ അടയ്ക്കുന്നതിന് പകരം മാസത്തില്‍ രണ്ട് പ്രാവശ്യമെന്ന രീതിയില്‍ കാര്‍ഡിലെ തുക അടച്ച് തീര്‍ക്കണം.

ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള പണം വ്യക്തിഗത വായ്പയാക്കി കണ്‍സോളിഡേറ്റ് ചെയ്യുകയാണ് ഉയര്‍ന്ന പലിശയില്‍ നിന്നും രക്ഷ നേടാനുളള ഒരു പോംവഴി. വായ്പയുടേത് ക്രെഡിറ്റ് കാര്‍ഡ് പലിശയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണെന്ന് മാത്രമല്ല, അടച്ച് തീര്‍ക്കാന്‍ ക്രെഡിറ്റ് കാര്‍ഡിനേക്കാല്‍ സമയവും ലഭിക്കും.

നിശ്ചിത കാലയളവില്‍ പലിശ ഈടാക്കാത്ത ക്രെഡിറ്റ് കാര്‍ഡുകളും ഉണ്ട്. ഒരു വര്‍ഷമോ അതില്‍ കൂടുതല്‍ കാലമോ സീറോ എപിആര്‍ ഉള്ള ക്രെഡിറ്റ് കാര്‍ഡുകളും ഉണ്ട്. ഓരോ മാസവും മുഴുവന്‍ തുകയും അടച്ചുതീര്‍ക്കണമെന്നില്ല എന്നതാണ് ഇത്തരം ക്രെഡിറ്റ് കാര്‍ഡുകളുടെ ഗുണം. ഇതിനുപകരം നിശ്ചിത തുക മാത്രം അടച്ചാല്‍ മതിയാകും. സീറോ എപിആര്‍ അനുവദിച്ച പരിധിയില്‍ കൂടുതല്‍ മൊത്തം പെയ്മന്റ് നീളരുതെന്ന് മാത്രം.

admin

Recent Posts

പുരാവസ്തു കേസ് ;പരാതിക്കാരിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണം!ഡിവൈഎസ്പിക്കെതിരെ അന്വേഷത്തിന് ഉത്തരവിട്ട് ഹൈക്കോടതി

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാരിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് ക്രൈം ബ്രാഞ്ച് മുന്‍ ഡിവൈഎസ്പി വൈ…

41 mins ago

കെജ്‌രിവാളിന് തിരിച്ചടി ! ഉടന്‍ ജാമ്യമില്ല, ഹര്‍ജി പരിഗണിക്കുന്നത് ജൂണ്‍ 5ന് ; നാളെ ജയിലിലേയ്ക്കു മടങ്ങണം

ദില്ലി : മദ്യനയ അഴിമതി കേസിൽ ജാമ്യം നീട്ടിനൽകണമെന്നാവശ്യപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ഹർജി പരി​ഗണിക്കുന്നത് ജൂൺ…

2 hours ago

ഇത്തവണത്തെ എക്സിറ്റ് പോളിൽ തെളിയുന്നത് ആരുടെ ഭൂരിപക്ഷമാണ് ?

എക്സിറ്റ് പോളുകളെ വിശ്വസിക്കാമോ ? മുൻ കണക്കുകൾ പറയുന്നത് ഇങ്ങനെ..

3 hours ago

പുതു തുടക്കം ! ധ്യാനം അവസാനിച്ചു ! പ്രധാനമന്ത്രി മോദി വിവേകാനന്ദകേന്ദ്രത്തിൽ നിന്ന് മടങ്ങി

കന്യാകുമാരി: വിവേകാനന്ദപ്പാറയിലെ 45 മണിക്കൂര്‍ ധ്യാനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയില്‍ നിന്നും മടങ്ങി. ധ്യാനത്തിന് പിന്നാലെ തിരുവള്ളുവര്‍ പ്രതിമയില്‍…

3 hours ago