Cricketers pray for Rishabh Pant's comeback
ഉജ്ജയിനി : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത് വേഗം സുഖം പ്രാപിച്ച് തിരിച്ചുവരാനായി പ്രാർത്ഥിച്ച് ക്രിക്കറ്റ് താരങ്ങൾ ഉജ്ജയിനിയിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി.ഇന്ത്യന്‍ താരങ്ങളായ സൂര്യകുമാര്‍ യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ് തുടങ്ങിയവരാണ് ഇന്ന് രാവിലെ മഹാകാലേശ്വര്‍ ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥനയില്‍ പങ്കെടുത്തത്.പരമ്പരാഗതവേഷമായ മുണ്ടും മേല്‍മുണ്ടും ധരിച്ചാണ് താരങ്ങള്‍ ക്ഷേത്രത്തിലെത്തിയത്.റിഷഭ് പന്ത് വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാനാണ് തങ്ങള്‍ ക്ഷേത്രത്തിലെത്തിയതെന്നും അദ്ദേഹത്തിന്‍റെ തിരിച്ചുവരവ് തങ്ങളെ സംബന്ധിച്ചിടത്തോളം അത്രമാത്രം പ്രധാനപ്പെട്ടതാണെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു.
അതേസമയം, കഴിഞ്ഞ മാസം അവസാനമുണ്ടായ കാര്‍ അപകടത്തില്‍ പരിക്കേറ്റ് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പന്തിന് ഇനിയും ശസ്ത്രക്രിയകള്‍ ആവശ്യമില്ലെങ്കില്‍ രണ്ടാഴ്ചക്കുള്ളില്‍ ആശുപത്രി വിടാനാവും എന്നാണ് കരുതുന്നത്. കാലിലെ ലിഗ്മെന്‍റിനേറ്റ പൊട്ടലിന് വീണ്ടും ശസ്ത്രക്രിയ നടത്തേണ്ടി വരികയാണെങ്കില്‍ പന്തിന് ഈ വര്‍ഷം ഒക്ടോബറില്‍ നടക്കുന്ന ഏകദിന ലോകകപ്പും നഷ്ടമാകുമെന്നാണ് സൂചന.പരിക്കില്‍ നിന്ന് മോചിതനായി മത്സര ക്രിക്കറ്റില്‍ തിരിച്ചെത്താന്‍ പന്തിന് കുറഞ്ഞത് ആറ് മാസമെങ്കിലും സമയം വേണ്ടിവരുമെന്നാണ് കരുതുന്നത്.
വംശനാശം സംഭവിച്ച ഒരു ജീവിവർഗ്ഗത്തെ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഭൂമിയിലേക്ക് തിരികെ എത്തിക്കുക എന്നത് ഏതൊരു സയൻസ് ഫിക്ഷൻ…
മനുഷ്യൻ കാലഗണനയ്ക്കായി കണ്ടെത്തിയ സാങ്കേതികവിദ്യകളിൽ വെച്ച് ഏറ്റവും വിസ്മയകരമായ ഒന്നാണ് അറ്റോമിക് ക്ലോക്കുകൾ. സമയത്തിന്റെ ഏറ്റവും സൂക്ഷ്മമായ അളവുകോലായി ഇന്ന്…
അസമിലെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തിൽ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ എല്ലായ്പ്പോഴും സുപ്രധാനമായ ചർച്ചാവിഷയമാണ്. സംസ്ഥാനത്തെ തദ്ദേശീയ ജനതയുടെ സാംസ്കാരിക സ്വത്വവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തിലും നാസയുടെ 65 വർഷത്തെ പര്യവേക്ഷണ ചരിത്രത്തിലും ഇതിനുമുമ്പ് ഒരിക്കലും സംഭവിക്കാത്ത അതീവ സങ്കീർണ്ണവും നാടകീയവുമായ…
നിങ്ങൾ ഈ നക്ഷത്രക്കാരാണോ ? ഇത് സാമ്പത്തിക പരീക്ഷണങ്ങൾ നേരിടുന്ന കാലം. സാമ്പത്തികമായി വെല്ലുവിളികൾ ഉണ്ടാകും. ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര…
വേദങ്ങളിലും പുരാണങ്ങളിലും ഐശ്വര്യത്തെയും ദാരിദ്ര്യത്തെയും കുറിച്ച് വ്യക്തമായ സൂചനകളുണ്ട്. ഒരു വ്യക്തിയുടെ സ്വഭാവത്തിലോ വീട്ടിലോ ഉണ്ടാകുന്ന ചില മാറ്റങ്ങൾ ഐശ്വര്യം…