കൊച്ചി: വധ ഗൂഢാലോചനക്കേസിലെ തെളിവുകള്‍ നശിപ്പിച്ച സംഭവത്തില്‍ കോഴിക്കോട്ടെ സൈബര്‍ വിദഗ്ധന്‍ സായി ശങ്കറിന്റെ ഭാര്യയെ ക്രൈം ബ്രാഞ്ച് (Crime Branch) സംഘം ചോദ്യം ചെയ്യുന്നു. കോവിഡിന്റെ ലക്ഷണങ്ങളുണ്ടെന്നും അതിനാല്‍ പത്തുദിവസത്തെ സാവകാശം വേണമെന്നുമാണ് സായ്ശങ്കര്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചത്. എന്നാല്‍ സായി ശങ്കര്‍ പരിശോധനാ ഫലം ഹാജരാക്കിയില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു
അഡ്വ.ബി രാമൻപിള്ളയുടെ നിർദ്ദേശ പ്രകാരം ദിലീപിൻ്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചെന്ന് മൊഴി നൽകാൻ ക്രൈംബ്രാഞ്ച് നിർബന്ധിക്കുന്നുവെന്നാരോപിച്ച് സായ് ശങ്കർ ഹൈക്കോടതിയിലും ഹർജി നൽകിയിരുന്നു. ഹൈക്കോടതി അനുമതിയോടെ ആണ് മുൻകൂർ നോട്ടിസ് നൽകി സായ് ശങ്കറിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്.
കൊച്ചിയിലെ രണ്ട് ഹോട്ടലുകളില്‍ താമസിച്ചാണ് സായ് ശങ്കർ തെളിവുകള്‍ നശിപ്പിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. 2022 ജനുവരി 29 മുതല്‍ 31 വരേയുള്ള തിയ്യതികളിലായിരുന്നു ഇത്. ഫോണുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ കോടതി നിർദ്ദേശിച്ചതിന് പിന്നാലെയായിരുന്നു ഇത്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…