റിയാദ്: അല്‍ നസ്ര്‍ വിട്ട് വീണ്ടും യൂറോപ്പിലേക്ക് പോകുന്നുവെന്ന വ്യാജപ്രചാരണങ്ങൾക്ക് മറുപടി നൽകി ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ.അല്‍ നസ്റില്‍ താന്‍ സംതൃപ്തനാണെന്നും സൗദി പ്രോ ലീഗിന്‍റെ അടുത്ത സീസണിലും ടീമീനൊപ്പം തുടരുമെന്നും റൊണാള്‍ഡോ പറഞ്ഞു.ഞാനിവിടെ തികച്ചും സന്തോഷവനാണ്. ഇവിടെ തുടരാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇവിടെ തുടരുകയും ചെയ്യും. എന്‍റെ കുടുബത്തിനും ഇവിടെ തുടരുന്നതില്‍ സന്തോഷമേയുള്ളുവെന്നും റൊണാള്‍ഡോ പറഞ്ഞു. ഫുട്ബോള്‍ ലോകകപ്പിന് പിന്നാലെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാര്‍ റദ്ദാക്കി റൊണാള്‍ഡോ റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകക്ക് അല്‍ നസ്റിലെത്തിയത്.
സൗദി പ്രോ ലീഗില്‍ അല്‍ നസ്റിനെ ചാമ്പ്യന്‍മാരാക്കാനായില്ലെങ്കിലും ടീമിനെ രണ്ടാം സ്ഥാനത്തെക്കിക്കാന്‍ റൊണാള്‍ഡോക്കായി. ഈ സീസണില്‍ അല്‍ നസ്റിനായി കളിച്ച 16 മത്സരങ്ങളില് 14 ഗോളുകള്‍ നേടി റൊണാള്‍ഡോ തിളങ്ങുകയും ചെയ്തിരുന്നു. ലീഗിലെ അവസാന മത്സരത്തിന് മുമ്പ് നേരിയ പരിക്കേറ്റ റൊണാള്‍ഡോ അല്‍ നസ്റിന്‍റെ അവസാന മത്സരത്തില്‍ കളിച്ചിരുന്നില്ല. യൂറോ കപ്പ് യോഗ്യതക്കായി പോര്‍ച്ചുഗല്‍, ബോസ്നിയ-ഹെര്‍സെഗോവ്നിയക്കെതിരെയും ഐസ്‌ലന്‍ഡിനെതിരിയും പോര്‍ച്ചുഗലിന് ജൂണില്‍ മത്സരമുണ്ട്. ഇതിന് മുന്നോടിയായാണ് റൊണാള്‍ഡോക്ക് വിശ്രമം നല്‍കിയത്.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…