Crow meat served in biryani shops? Couple arrested for killing crows and currying them for meat
മധുര : തമിഴ്‌നാട്ടിലെ തിരുവള്ളൂരിൽ കാക്കകളെ കൊന്ന് കറിവെച്ച ദമ്പതികൾ പിടിയിൽ.ആർ രമേഷ്, ഭാര്യ ഭുച്ചമ്മ എന്നിവരാണ് പിടിയിലായത്. 19 ചത്ത കാക്കകളെ ഇവരുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു .ദമ്പതികൾ കാക്കകളെ കൊല്ലുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിത്തയിലായത് .തങ്ങളുടെ ഏഴംഗ കുടുംബത്തിനു കറി വച്ച് കഴിക്കാനാണ് കാക്കകളെ പിടികൂടിയതെന്ന് ദമ്പതികൾ പറഞ്ഞു. എന്നാൽ പാതയോരത്തെ ഭക്ഷണശാലകൾക്കും ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന ചെറിയ ബിരിയാണി വിൽപ്പനശാലകൾക്കും കാക്കമാംസം വിതരണം ചെയ്യുന്ന വലിയ അനധികൃത വ്യാപാര ശൃംഖലയുടെ ഭാഗമാകാം സംഭവമെന്നും സംശയമുണ്ട്.
ദമ്പതികൾക്ക് 5,000 രൂപ പിഴ ചുമത്തുകയും , വനത്തിൽ അതിക്രമിച്ചുകയറിയതിന് കേസെടുക്കുകയും ചെയ്തു.സ്ഥിതിഗതികളെക്കുറിച്ച് ഭക്ഷ്യ കമ്മീഷണറെ അറിയിച്ചിട്ടുണ്ടെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ആരോഗ്യ സെക്രട്ടറി സുപ്രിയ സാഹു പറഞ്ഞു.എന്നാൽ ഇത് തങ്ങളുടെ ആരോഗ്യത്തെ ബാധിക്കില്ലെന്നും ഇവർ വനംവകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞു. എന്നാൽ വാർത്ത പുറത്തായതോടെ പല തരത്തിലുള്ള ആരോപണങ്ങൾ ഇവർക്കെതിരെ ഉയരുന്നുണ്ട് .അതേസമയം തങ്ങളെ ഉപദ്രവിച്ച ഒരാളെ 17 വർഷം വരെ ഓർത്ത് വച്ച് പ്രതികാരം ചെയ്യാൻ കാക്കകൾ ശ്രമിക്കുമെന്ന ഒരു പഠനം ഈയിടെ പുറത്തുവന്നിരുന്നു വാഷിംഗ്‌ടൺ യൂണിവേഴ്‌സിറ്റിയിലെ പരിസ്ഥിതി ശാസ്‌ത്രജ്ഞനായ പ്രൊഫസർ ജോൺ മാർസ്ലഫിന്റെ ഗവേഷണത്തിലായിരുന്നു ഈ കാര്യം കണ്ടെത്തിയിരുന്നത് .കാക്കകൾക്ക് മനുഷ്യന്റെ പെരുമാറ്റം സൂക്ഷ്മമായി നിരീക്ഷിക്കാനും ഒപ്പം മനുഷ്യരുടെ മുഖങ്ങൾ തിരിച്ചറിയാനും കഴിയും. തങ്ങൾക്കെതിരെ ഒരു ഭീഷണിയുണ്ടെന്ന് കണ്ടാൽ തിരിച്ചറിയാനും ഓർത്ത് വയ്ക്കാനും ഇതുമൂലം കാക്കകൾക്ക് കഴിയുന്നു. ഈ പക കൂട്ടത്തിലെ മറ്റ് കാക്കകൾക്ക് കെെമാറാനും ഇതുവഴി കൂട്ട ആക്രമണം നടത്താനും കാക്കകൾക്ക് സാധിക്കും എന്ന് വ്യക്തമാക്കുന്നതായിരുന്നു പഠനം .ഇത് ചൂണ്ടികാട്ടിയാണ് പലരും പരിഹാസരൂപേണ വിമർശനവുമായി രംഗത്തെത്തിയത്
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…