Kerala

അർജുന്റെ കുടുംബം നൽകിയ സൈബർ ആക്രമണ പരാതി ! യൂട്യൂബർമാർക്കെതിരെ കേസെടുക്കും ; ലോറിയുടമ മനാഫ് സാക്ഷിയാകും

കോഴിക്കോട് : കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ പെട്ട് മരിച്ച മലയാളി ട്രക്ക് ഡ്രൈവർ അർജുന്റെ കുടുംബത്തിൻ്റെ പരാതിയിലെടുത്ത കേസിൽ നിന്ന് ലോറിയുടമ മനാഫിനെ ഒഴിവാക്കും. മനാഫിന്റെ വീഡിയോയുടെ താഴെ കുടുംബത്തിന് നേരെ സൈബർ ആക്രമണം നടക്കുന്നു എന്നായിരുന്നു പരാതി. പരാതിയിൽ മനാഫിനെ സാക്ഷിയാക്കും. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് മനാഫിന്റെ പേര് എഫ്ഐആറിൽ ഉൾപ്പെടുത്തിയതെന്നും എഫ്ഐആറിൽ നിന്ന് മനാഫിനെ ഒഴിവാക്കുമെന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. കുടുംബത്തിനെതിരെ സൈബർ ആക്രമണം നടത്തിയ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പോലീസ് പരിശോധിച്ചു വരികയാണ്. ചില യൂട്യൂബർമാർക്കെതിരെ കേസെടുക്കാനും പോലീസ് തീരുമാനിച്ചു.

നേരത്തെ സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം നടത്തിയെന്ന വകുപ്പ് ചുമത്തി ലോറി ഉടമ മനാഫ്, സോഷ്യല്‍ മീഡിയയിലെ പ്രചരണം നടത്തിയവര്‍ തുടങ്ങിയവരെ പ്രതി ചേര്‍ത്തുകൊണ്ടാണ് പോലീസ് കേസെടുത്തിരുന്നത്. കോഴിക്കോട് കമ്മീഷണർക്കാണ് അർജുന്റെ സഹോദരി അഞ്ജു പരാതി നൽകിയത്. സഹിക്കാനാകാത്ത വിധത്തിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നതെന്നാണ് കുടുംബം നൽകിയ പരാതിയിൽ പറയുന്നത്. ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി അര്‍ജുന്‍റെ കുടുംബം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മനാഫ് മാദ്ധ്യമങ്ങളിൽ പറഞ്ഞ ചില കാര്യങ്ങൾ മൂലം കടുത്ത സൈബര്‍ ആക്രമണമാണ് കുടുംബം നേരിടുന്നതെന്നും ഭാര്യയടക്കമുള്ള കുടുംബത്തോടൊപ്പം മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തി കുടുംബം പറഞ്ഞിരുന്നു. പിന്നാലെ ഇക്കാര്യത്തിൽ വിശദീകരണവുമായി മനാഫും രംഗത്തെത്തിയിരുന്നു. സൈബര്‍ ആക്രമണം രൂക്ഷമായതോടെ മനാഫ് വാര്‍ത്താസമ്മേളനം നടത്തി അര്‍ജുന്‍റെ കുടുംബത്തോട് മാപ്പു പറഞ്ഞു. അര്‍ജുന്‍റെ കുടുംബത്തിനെതിരായി നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാകരുതെന്നും ഇത്തരം വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും മനാഫ് ആവശ്യപ്പെട്ടിരുന്നു.

B4 Admin

Recent Posts

പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തർക്കം: രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ ജവാന് വെടിയേറ്റു

ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…

2 hours ago

രാജ്നാഥ് സിങ്ങിന്റെ പേരിൽ വ്യാജപ്രചാരണം: വൈറൽ വീഡിയോ ഡീപ് ഫേക്ക് എന്ന് സൈന്യം

പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…

2 hours ago

കുൽഗാമിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീരുത്വം നിറഞ്ഞ ഭീകരാക്രമണം: ധീരരായ ജവാന്മാരുടെ ത്യാഗത്തിന് മുന്നിൽ പതറാതെ ഭാരതം, പ്രദേശം വളഞ്ഞ് സൈന്യം!

ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…

2 hours ago

ശബരിമല സന്നിധാനത്ത് താമസസൗകര്യം ഉറപ്പാക്കാം: ഓൺലൈൻ ബുക്കിംഗ് ഇന്ന് തുറക്കും

ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…

2 hours ago

ബി.എൽ.എം തട്ടിപ്പ് കേസ്: പ്രേംകുമാറിന് കുരുക്ക് മുറുകുന്നു അറസ്റ്റിലേക്ക് നീങ്ങി ക്രൈംബ്രാഞ്ച്!

നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…

2 hours ago

യുഡിഎഫിൽ വീണ്ടും ഭിന്നത പരസ്യമാക്കി അടൂർ പ്രകാശ്: യോഗം ചേരാത്തതിന്റെ കാരണം ചെയർമാനോട് ചോദിക്കണമെന്ന് വിമർശനം

യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…

22 hours ago