Kerala

സച്ചിൻ ദേവ് എംഎൽഎക്കെതിരെ കെ.കെ.രമ നൽകിയ പരാതി ; തുടർ നടപടി സ്വീകരിക്കാതെ സൈബർ പോലീസ്,അക്രമികളെ സംരക്ഷിക്കുന്നുവെന്ന് കെ കെ രമ

തിരുവനന്തപുരം : നിയമസഭാ സംഘർഷത്തിന് പിന്നാലെയുണ്ടായ സൈബർ ആക്രമണത്തിൽ സച്ചിൻ ദേവ് എംഎൽഎക്കെതിരായ കെ.കെ.രമ എംഎൽഎയുടെ പരാതിയിൽ തുടർ നടപടി സ്വീകരിക്കാതെ സൈബർ പൊലീസ്. പരാതിക്ക് ശേഷം പൊലീസിന്റെ ഭാഗത്തു നിന്നും ഇതുവരെ ഒരു നടപടിയും ഉണ്ടായില്ലെന്നും രമ പറഞ്ഞു.പരാതി വിശദമായി പരിശോധിച്ചു തുടർ നടപടി എന്നാണ് സൈബർ പോലീസ് വൃത്തങ്ങൾ പറയുന്നത്.എന്നാൽ ഇതുവരെ യാതൊരു നടപടിയും പോലീസ് സ്വീകരിച്ചിട്ടില്ല.അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസിന്റേതെന്നും രമ വിമർശിച്ചു.

അതേസമയം നിയമ സഭാ സംഘർഷം തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നുവെന്ന് എന്ന് രമ ആരോപിച്ചിരുന്നു.തനിക്ക് എന്താണ് പറ്റിയത് എന്ന് നേരിട്ട് അന്വേഷിക്കാതെ അപവാദ പ്രചാരണം നടത്തുകയാണ് ചെയ്യുന്നതെന്നും രമ പറഞ്ഞൂ.തന്നെ ചികിൽസിച്ചത് ജനറൽ ആശുപത്രിയിൽ ആണെന്നും വിവിധ സ്ഥലങ്ങളിലെ ഫോട്ടോകൾ ചേർത്ത് കള്ളം പ്രചരിപ്പിക്കുകയാണ് ഇപ്പോൾ ചെയ്യുന്നതെന്നും രമ വ്യക്തമാക്കി.സച്ചിൻ ദേവിനെതിരെ വ്യാജ നിർമിതി പരാതിയാണ് രമ നൽകിയിരിക്കുന്നത്. ആശുപത്രി രേഖ എന്ന പേരിലെ പ്രചാരണത്തിന് എതിരെ യുഡിഎഫും രം​ഗത്തെത്തി.

Anusha PV

Recent Posts

പിണറായി വിജയൻ കുടുങ്ങുമോ ? അന്തിമവാദത്തിനായി ലാവലിൻ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ദില്ലി : എസ്എന്‍സി ലാവ്‌ലിന്‍ കേസിലെ സിബിഐയുടെ അപ്പീലില്‍ സുപ്രീംകോടതി ഇന്ന് അന്തിമ വാദം കേട്ടേക്കും. പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ…

47 mins ago

എയർ ഇന്ത്യ ജീവനക്കാരുടെ മിന്നൽ പണിമുടക്ക് ! വിമാനസര്‍വീസുകള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങൾ റദ്ദാക്കി. പുലർച്ചെ 2.05ന് പുറപ്പെടേണ്ട ഷാർജ വിമാനവും…

1 hour ago

തിരുവല്ലയിലെ വിശാലഹൃദയരായ പോലീസുകാര്‍; കൊട്ടാരക്കരയിലെ വന്ദനാ ദാസ് സംഭവം ആവര്‍ത്തിക്കാത്തതു ഭാഗ്യം

സംസ്ഥാനമൊട്ടാകെ ദിനം പ്രതി ടണ്‍ കണക്കിന് മ-യ-ക്കു മരുന്നുകള്‍ പിടികൂടുന്നു. വഴി നീളേ ബാറുകള്‍ തുറക്കുന്നു...അ-ക്ര-മി-ക-ളുടെ കൈകളിലേക്ക് നാടിനെ എറിഞ്ഞു…

10 hours ago

ബൂത്ത്തല പ്രവർത്തകരിൽ നിന്ന് ശേഖരിച്ച കണക്കുകൾ വിലയിരുത്തി ബിജെപി I POLL ANALYSIS

രണ്ടിടത്ത് വിജയം ഉറപ്പ് ; മറ്റു രണ്ടിടത്ത് അട്ടിമറി സാധ്യത ! കണക്കുസഹിതം ബിജെപിയുടെ അവലോകനം ഇങ്ങനെ #loksabhaelection2024 #bjp…

11 hours ago