Kerala

പരശുരാമ ക്ഷേത്രമായ കേരളത്തിലെ ക്ഷേത്രങ്ങളിലൂടെ സാമൂഹിക നവോത്ഥാനം യാഥാർഥ്യമാക്കിയ വ്യക്തിത്വം; ഇന്ന് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സമാദരണീയനായ ആദ്യകാല പ്രചാരകനും, ഉന്നതനായ സാമൂഹ്യ പരിഷ്‌കർത്താവും, സർവസമ്മതനായ താന്ത്രിക ആചാര്യനുമായ മാധവ് ജിയുടെ സ്‌മൃതിദിനം

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സമാദരണീയനായ ആദ്യകാല പ്രചാരകൻ, ഉന്നതനായ സാമൂഹ്യ പരിഷ്‌കർത്താവ്, സർവസമ്മതനായ താന്ത്രിക ആചാര്യൻ എന്നീ നിലകളിലെല്ലാം തനതായ വ്യക്തിമുദ്ര പതിപ്പിച്ച പി മാധവൻ എന്ന മാധവജിയുടെ മുപ്പത്തിയാറാം സ്‌മൃതിദിനമാണിന്ന്. കേരളത്തിലെ ക്ഷേത്രങ്ങളെ അടിസ്ഥാനമാക്കി വലിയ സാമൂഹിക മാറ്റത്തിന് വഴിയൊരുക്കിയ വ്യക്തിത്വമായിരുന്നു മാധവ്ജി. അന്തിത്തിരി കത്തിക്കുവാൻ പോലും നിവർത്തിയില്ലാതെ അമ്പലങ്ങളെ വെറും ഒന്നര പതിറ്റാണ്ട് കൊണ്ടാണ് അദ്യേഹം സാമൂഹ്യഒരുമയുടെ ജീവസ്സുറ്റ കേന്ദ്രങ്ങളാക്കി മാറ്റിയത്. ക്ഷേത്രങ്ങളുടെ ശക്തി പുറമെ കാണുന്ന എടുപ്പുകളിൽ അല്ലെന്നും അകമേ ഉണ്ടാകേണ്ട ചൈതന്യത്തിന്റെ തികവിൽ ആണെന്നും വിശ്വസിച്ച മാധവ്ജി അതിനായി യുവ പുരോഹിതരുടെ കരുത്തുറ്റ തലമുറകളെത്തന്നെ സൃഷ്ടിച്ചു. കൽപ്പുഴ പോലെയുള്ള പ്രഗത്ഭരായ ആചാര്യന്മാരുടെ സജ്ജീവ നേതൃത്വത്തിൽ തന്ത്രവിദ്യാ പീഠത്തിൽ “തന്ത്രരത്നം” എന്നിരു ബിരുദ തല പഠന പദ്ധതി ഇതിനായി ആവിഷ്കരിച്ചു നടപ്പാക്കി

കോഴിക്കോട് തീരുവണ്ണൂർ കോവിലകത്തെ പി. കെ. മാനവിക്രമൻ രാജയുടെയും പാലക്കൽ അമ്മുട്ടി എന്ന സാവിത്രിയമ്മയുടെയും മകനായി1928 മേയ് 31ന് ഉത്രാടം നക്ഷത്രത്തിലാണ് മാധവജിയുടെ ജനനം. ചെറുപ്പത്തിൽ തന്നെ സംസ്കൃതവും ജ്യോതിഷവും പഠിച്ചു തുടങ്ങി. മദ്രാസ് കൃസ്ത്യൻ കോളേജിൽ നിന്നും ബിരുദത്തിന് ഗോൾഡ് മെഡൽ. 1946ൽ കേരളത്തിൽ നിന്നുള്ള രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആദ്യ പ്രചാരകരിൽ ഒരാൾ. കണ്ണൂരും ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും പ്രചാരകനായി പ്രവർത്തിച്ചു. 1962ൽ പള്ളത്ത് നാരായണൻ നമ്പൂതിരി ശ്രീവിദ്യയിൽ പൂർണ്ണ ദീക്ഷ നൽകി അനുഗ്രഹിച്ചു. കേളപ്പജി ആരംഭിച്ച മലബാർ പ്രദേശ് ക്ഷേത്ര സംരക്ഷണ സമിതിയിൽ 1968 മുതൽ സജീവ നേതൃത്വം. 1977ൽ കേരള ക്ഷേത്ര സംരക്ഷണ സമിതി എന്ന പേരിൽ പ്രവർത്തനങ്ങൾ വിപുലികരിച്ചു. 1972ൽ തന്ത്രവിദ്യാപീഠം ആരംഭിച്ചു. 1982ൽ നടന്ന ചരിത്രപ്രസിദ്ധമായ വിശാലഹിന്ദു സമ്മേളനത്തിന്റെ മുഖ്യ സംഘാടകനായി. 1984ൽ ക്ഷേത്ര ചൈതന്യ രഹസ്യം പ്രസിദ്ധീകരിച്ചു. 1987 ആഗസ്റ്റ് 26ന് ചേന്ദമംഗലം പാലിയം കൊട്ടാരത്തിൽ വെച്ച് നടത്തിയ ഐതിഹാസികമായ പാലിയം വിളംബരത്തിന്റെ ചാലക ശക്തിയായി. 1988 സെപ്റ്റംബർ12ന് സൽഗതി. മാധവജിയുടെ ജീവചരിത്രം ഇനിയും എഴുതപ്പെടേണ്ടിയിരിക്കുന്നു. അതുപോലെ അദ്ദേഹത്തിന്റെ സംപൂർണ്ണ രചനകളുടെ സമാഹാരവും വെളിച്ചം കാണേണ്ടതുണ്ട്. ലളിത ജീവിതം, മിത ഭക്ഷണം, ഉയർന്ന ചിന്ത, നിരന്തര പഠനം, നിസ്വാർത്ഥ സേവനം, സ്രേഷ്ഠ സപര്യ – ഇതാണ് മാധവജിയിടെ ജീവിതശൈലി. അദ്ദേഹം കൊളുത്തിയ ജ്ഞാനദീപം ഇന്നും തലമുറകൾക്ക് പ്രകാശം പകർന്ന് ജ്വലിച്ചുകൊണ്ടേയിരിക്കുന്നു.

Kumar Samyogee

Recent Posts

ന്യായീകരണ തൊഴിലാളികൾ പാർട്ടി വിടുന്നു ! സിപിഎം വല്ലാത്ത പ്രതിസന്ധിയിൽ I REJI LUCKOSE

ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…

15 hours ago

പാലക്കാട്ട് ബിജെപിയ്ക്കനുകൂലമായി രാഷ്ട്രീയ കാലാവസ്ഥ ! പൊതു സമ്മതൻ വരുമോ ? UNNI MUKUNDAN

പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…

15 hours ago

2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്

തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…

15 hours ago

നിയമസഭാ തെരഞ്ഞെടുപ്പിൽ വികസനത്തിന് പകരം രാഷ്ട്രീയം പറയാൻ സിപിഎം തീരുമാനം I KERALA ASSEMBLY

അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…

16 hours ago

ഇന്ത്യയെ വെടിനിർത്തലിന് പ്രേരിപ്പിക്കാൻ പാകിസ്ഥാൻ ചെലവാക്കിയത് 45 കോടി I OPERATION SINDOOR

ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…

17 hours ago

മാറാട് കലാപം : ചാരം മൂടിയ കനലുകൾ വീണ്ടും നീറിപ്പുകയുമ്പോൾ !!!

'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…

18 hours ago