Kerala

മലപ്പുറം എടവണ്ണപ്പാറയിലെ പതിനേഴുകാരിയുടെ മരണം; കരാട്ടെ അദ്ധ്യാപകൻ സിദ്ദിഖലി അറസ്റ്റിൽ; നിരന്തരം പീഡനത്തിനിരയായതായി പെൺകുട്ടിയുടെ കുടുംബം!

മലപ്പുറം: എടവണ്ണപ്പാറയിൽ 17 കാരിയുടെ മരണത്തിൽ അദ്ധ്യാപകൻ അറസ്റ്റിൽ. കരാട്ടെ അദ്ധ്യാപകൻ സിദ്ദിഖലിയാണ് അറസ്റ്റിലായത്. ഇയാൾ ഇതിനുമുൻപും പോക്‌സോ കേസിൽ അറസ്റ്റിലായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

17 കാരിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് നടപടി. പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ സിദ്ദിഖലിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. കുറ്റം തെളിഞ്ഞാൽ അറസ്റ്റ് രേഖപ്പെടുത്തി തുടർ നടപടികൾ സ്വീകരിക്കും. വാഴക്കാട് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമായിരുന്നു പെൺകുട്ടിയുടെ മൃതദേഹം ചാലിയാർ പുഴയിൽ നിന്നും കണ്ടെത്തിയത്. അദ്ധ്യാപകൻ പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി വീട്ടുകാരോട് നേരത്തെ പറഞ്ഞിരുന്നു. തുടർന്ന് വീട്ടുകാർ ചൈൽഡ് ലൈനിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട തുടർ നടപടികൾ പുരോഗമിക്കുന്നതിനിടെയായിരുന്നു പെൺകുട്ടിയുടെ മരണം.

പരാതി നൽകിയതിന് പിന്നാലെ പെൺകുട്ടി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. ഇതേ തുടർന്ന് പെൺകുട്ടിയിൽ നിന്നും മൊഴി എടുക്കാൻ പോലും പോലീസിന് സാധിച്ചിരുന്നില്ല. ഇതിനിടെയാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

anaswara baburaj

Recent Posts

ഭാരതത്തിന് കരുത്തേകാൻ ‘തേജസ് എംകെ-1എ’ എത്തുന്നു! യുദ്ധവിമാനം ജൂലൈയിൽ ലഭിച്ചേക്കുമെന്ന് പ്രതിരോധ മന്ത്രാലയം; പ്രത്യേകതകൾ ഇതൊക്കെ!!

ദില്ലി: ഭാരതത്തിന് കരുത്തേക്കാൻ തേജസ് എംകെ – 1 എ യുദ്ധവിമാനം എത്തുന്നു. ജൂലൈയോടെ യുദ്ധവിമാനം ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം…

11 mins ago

‘ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനോളം സംതൃപ്തി നൽകുന്ന മറ്റൊന്നില്ല’; രശ്മിക മന്ദാനയുടെ പോസ്റ്റിന് മറുപടി നൽകി പ്രധാനമന്ത്രി

ദില്ലി: മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നടി രശ്മിക മന്ദാന…

29 mins ago

ഇതാണ് ഭാരതം !രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു.കണക്കുകൾ പുറത്തുവിട്ട്നാഷണൽ സാമ്പിൾ സർവേ

31 mins ago

സ്വാതി മലിവാളിൻ്റെ പരാതി; കെജ്‌രിവാളിന്റെ പി.എ ബിഭവ് കുമാറിനെതിരെ കേസെടുത്ത് പോലീസ്

ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിൽ വച്ച് കൈയ്യേറ്റം ചെയ്യപ്പെട്ടന്ന രാജ്യസഭാംഗം സ്വാതി മലിവാളിന്‍റെ പരാതിയിൽ കേസെടുത്ത് പോലീസ്. അരവിന്ദ്…

55 mins ago

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുലിനായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും

കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിനായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കാനൊരുങ്ങി അന്വേഷണസംഘം. ഇയാൾ വിദേശത്തേക്ക് കടക്കാനുള്ള…

1 hour ago

അപസർപ്പക കഥകളും മുത്തശ്ശി കഥകളും യാഥാർഥ്യമാകുന്ന ഒരു നാട് ! പാപ്പുവ ന്യൂഗിനിയയും ഡെനിസോവൻമാരും !

അപസർപ്പക കഥകളും മുത്തശ്ശി കഥകളും യാഥാർഥ്യമാകുന്ന ഒരു നാട് ! പാപ്പുവ ന്യൂഗിനിയയുടെ വിശേഷങ്ങൾ

1 hour ago