Death of a 17-year-old girl in Edavannapara; Police ready to check the voice message; More statements will be collected
മലപ്പുറം: എടവണ്ണപ്പാറയിലെ 17 കാരിയുടെ മരണത്തിൽ ശബ്ദസന്ദേശം വിശദമായി പരിശോധിക്കാനൊരുങ്ങി പോലീസ്. മരിച്ച പെൺകുട്ടിയുടേതെന്ന പേരിൽ പ്രചരിക്കുന്ന ശബ്ദസന്ദേശമാണ് പോലീസിന്റെ പക്കലുള്ളത്. ഈ സന്ദേശം പോലീസിന് നൽകിയ അദ്ധ്യാപകന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതി സിദ്ദിഖലിയുടെ പീഡനത്തെക്കുറിച്ചുള്ളതും ആത്മഹത്യചെയ്യുമെന്ന സൂചന നൽകുന്നതുമായ ശബ്ദസന്ദേശമാണ് പ്രചരിക്കുന്നത്. ഇത് പെൺകുട്ടിയുടേതാണെന്നാണ് സ്ഥിരീകരിക്കണം. ഈ സാഹചര്യത്തിലാണ് വിശദമായ പരിശോധന നടത്തുന്നത്. സംഭവത്തിൽ പ്രതികരണവുമായി പെൺകുട്ടി പഠിച്ചിരുന്ന സ്‌കൂളിലെ അദ്ധ്യാപകർ രംഗത്ത് എത്തിയിരുന്നു. ഇവരിൽ നിന്നും പോലീസ് വിശദാംശങ്ങൾ ശേഖരിച്ചിരുന്നു.
നിലവിൽ പെൺകുട്ടി ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ് പോലീസ്. ഇതിന് പിന്നിൽ സിദ്ദിഖലിയാണെന്ന് വ്യക്തമാക്കുന്നതിനുള്ള തെളിവുകൾ പോലീസിന് ലഭിച്ചിട്ടില്ല. ഇയാൾക്കെതിരെ കൂടുതൽ തെളിവ് ശേഖരിച്ച ശേഷം നിയമോപദേശം കൂടി തേടിയാകും കൂടുതൽ വകുപ്പുകൾ ചുമത്തുക. ഇയാൾ പരിശീലനം നൽകിയ മറ്റു പല സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെ മൊഴികളും പോലീസ് ശേഖരിയ്ക്കും.
ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…