Kerala

നയന സൂര്യയുടെ മരണം:ക്രൈംബ്രാഞ്ച് എസ്പി മധുസൂദനന്റെ നേതൃത്വത്തിൽ പുനഃരന്വേഷണം

തിരുവനന്തപുരം : തലസ്ഥാനത്തെ വാടക വീട്ടിൽ യുവ സംവിധായിക നയന സൂര്യ മരണപ്പെട്ട സംഭവം ക്രൈംബ്രാഞ്ച് എസ്പി മധുസൂദനന്റെ നേതൃത്വത്തിൽ പുനഃരന്വേഷിക്കും . ഡിവൈഎസ്പി ജലീൽ തോട്ടത്തിലാണ് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ. നയനയുടെ മരണം കൊലപാതകമാണെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണു ഡിജിപി ക്രൈംബ്രാഞ്ച് അന്വേഷണത്തിനു നിർദേശിച്ചത്.

2019 ഫെബ്രുവരി 23നാണ് നയനയെ ആൽത്തറ ജംക്‌ഷനിലുള്ള വാടക വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴുത്തിലും ശരീരഭാഗങ്ങളിലും ക്ഷതമുണ്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ആത്മഹത്യയായി കണക്കാക്കി കേസ് പൊലീസ് അവസാനിപ്പിക്കുകയാണ് ചെയ്തത്.

സിറ്റി പൊലീസ് കമ്മിഷണർ നയനയുടെ ബന്ധുക്കളിൽനിന്ന് മൊഴിയെടുത്തു. പഴയ കേസ് ഫയലുകൾ പരിശോധിച്ചപ്പോൾ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ള ഗുരുതര വീഴ്ച കണ്ടെത്തിയിരുന്നു. തുടർന്ന്, കൊലപാതക സാധ്യതയുണ്ടെന്ന് എഡിജിപി എം.ആർ.അജിത് കുമാറിന് റിപ്പോർട്ട് നൽകി.കമ്മിഷണർ ഡിജിപിക്ക് കൈമാറിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.

anaswara baburaj

Recent Posts

ഇത് വലിയ നേട്ടം !മോദിയുടെ മൂന്നാം ഊഴം അഭിമാനകരം! ശക്തമായ പ്രതിപക്ഷം ജനാധിപത്യത്തിന് ഗുണം ചെയ്യും; നടന്‍ രജനികാന്ത്

നരേന്ദ്ര മോദി ഇന്ത്യൻ പ്രധാനമന്ത്രിയായി തുടർച്ചയായി മൂന്നാം തവണയും സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേൽക്കാനിരിക്കേ ചടങ്ങിൽ അതിഥിയായി രജനികാന്തും. സത്യപ്രതിജ്ഞാ ചടങ്ങിൽ…

15 mins ago

‘പ്രധാനമന്ത്രിയും, അമിത് ഷായും പറയുന്നത് അനുസരിക്കും’: സുരേഷ് ഗോപി ദില്ലിയിലേക്ക്

ദില്ലി ; മൂന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കുള്ള നടപടിക്രമങ്ങളും മന്ത്രിമാരെ തീരുമാനിക്കുന്നതിനുള്ള ചർച്ചകളും രാജ്യതലസ്ഥാനത്തു പുരോഗമിക്കുന്നു. വൈകിട്ട് 7.15ന് രാഷ്ട്രപതി…

1 hour ago

മദ്ധ്യപ്രദേശ് തൂത്തുവാരി ബിജെപി ചരിത്രം സൃഷ്ടിച്ചപ്പോൾ കോണ്‍ഗ്രസിന് അടിപതറി! |bjp

മദ്ധ്യപ്രദേശ് തൂത്തുവാരി ബിജെപി ചരിത്രം സൃഷ്ടിച്ചപ്പോൾ കോണ്‍ഗ്രസിന് അടിപതറി! |bjp

2 hours ago

മോദി 3.0 … ! അഭിനന്ദനം അറിയിച്ചത് 50-ലേറെ രാജ്യങ്ങൾ മടിച്ച് മാറി നിന്ന് പാകിസ്ഥാൻ! വിശദീകരണം ഇങ്ങനെ …|pakistan

മോദി 3.0 ... ! അഭിനന്ദനം അറിയിച്ചത് 50-ലേറെ രാജ്യങ്ങൾ മടിച്ച് മാറി നിന്ന് പാകിസ്ഥാൻ! വിശദീകരണം ഇങ്ങനെ ...|pakistan

3 hours ago

ഒഴിഞ്ഞു മാറാൻ ശ്രമിച്ച സുരേഷ്‌ഗോപിക്ക് പ്രധാനമന്ത്രിയുടെ നേരിട്ടുള്ള വിളിയെത്തി; കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ അൽപ്പസമയത്തിനുള്ളിൽ യാത്ര തിരിക്കും; മോഹൻലാലിനും ക്ഷണം

ദില്ലി: മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ലോകനേതാക്കൾ രാജ്യതലസ്ഥാനത്ത് എത്തി. ദില്ലി…

3 hours ago

സുരേഷ് ഗോപി എംപി ആയപ്പോള്‍ സൗഹൃദകഥകളുമായി പഴയസുഹൃത്തുക്കളുടെ നീണ്ട നിര | suresh gopi

സുരേഷ് ഗോപി എംപി ആയപ്പോള്‍ സൗഹൃദകഥകളുമായി പഴയസുഹൃത്തുക്കളുടെ നീണ്ട നിര | suresh gopi

4 hours ago