Kerala

വി.എസ് ഉമ്മന്‍ ചാണ്ടിക്ക് 10 ലക്ഷം നൽകണം; മാനനഷ്ട കേസിൽ നഷ്ടപരിഹാരം നൽകാൻ ഉത്തരവ് വിധിച്ച് കോടതി

തിരുവനന്തപുരം: വി.എസ് അച്യുതാനന്ദനെതിരായ അപകീർത്തിക്കേസിൽ ഉമ്മൻചാണ്ടിക്ക് അനുകൂല വിധി. വിഎസ് ഉമ്മന്‍ചാണ്ടിക്ക് 10,10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതി ഉത്തരവിട്ടു. സോളാർ വിവാദവുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിക്കെതിരെ വി.എസ് അച്യുതാനന്ദൻ നടത്തിയ അപകീർത്തികരമായ പ്രസ്‌താവനയാണ് കേസിന് ആസ്‌പദമായ സംഭവം.

ഒരു മാധ്യമത്തിന് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് നൽകിയ അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ഒരു കമ്പനിയുണ്ടാക്കി തട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം. 2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 10,10000 രൂപ നഷ്‌ടപരിഹാരമായി ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി കോടതിയിൽ 2014നാണ് ഹർജി നൽകിയിരുന്നത്. നഷ്‌ടപരിഹാര തുകയോടൊപ്പം 6% ബാങ്ക് പലിശയും എതിർകക്ഷിയായ വി.എസ് നൽകണം.

B4 Admin

Recent Posts

1566 കോടിയുടെ വൈദ്യുതി കരാർ വിവാദം: രാജമാണിക്യത്തിനെതിരെ സമഗ്ര അന്വേഷണം സർക്കാർ നീക്കത്തിന് പിന്നിൽ പുതിയ വഴിത്തിരിവ്!

കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…

2 hours ago

അമേരിക്കയുടെ യാത്രാ മുന്നറിയിപ്പിൽ 23 രാജ്യങ്ങൾ: റഷ്യയും ഇറാനും ഉത്തരകൊറിയയും പട്ടികയിൽ!

അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…

7 hours ago

കെ.പി.സി.സി അധ്യക്ഷ കസേര ആർക്കായി? അനിൽകുമാറോ കൊടിക്കുന്നിലോ ജോസഫ് വാഴയ്ക്കനോ? കോൺഗ്രസിൽ കരുനീക്കങ്ങൾ മുറുകുന്നു!

കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…

9 hours ago

ക്യാമറക്കണ്ണിലൂടെ മലയാള സിനിമയ്ക്ക് മാസ് ദൃശ്യഭാഷ നൽകിയ ഷാജി കുമാർ ഇനി ഓർമ്മ: പ്രതീക്ഷകളുടെ കൊടുമുടിയിൽ അപ്രതീക്ഷിത വിടവാങ്ങൽ

മലയാള സിനിമയിലെ ആക്ഷൻ രംഗങ്ങൾക്കും മാസ് ചിത്രങ്ങൾക്കും വേറിട്ട ദൃശ്യഭംഗി സമ്മാനിച്ച ഛായാഗ്രാഹകൻ ഷാജി കുമാറിന്റെ വിയോഗം സിനിമാലോകത്തിന് വലിയ…

9 hours ago

സ്ട്രോക്ക് തിരിച്ചറിയുന്നതിൽ വീഴ്ചയെന്ന് ആരോപണം: ചികിത്സ വൈകി 56കാരന്റെ കാൽ മുറിച്ചുനീക്കി പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ പരാതി

സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിൽ വീഴ്ച വരുത്തിയെന്ന ഗുരുതര ആരോപണവുമായി പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ പരാതി. സമയബന്ധിതമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന്…

24 hours ago

പോത്തൻകോട് ക്ഷേത്രത്തെയും സനാതന ധർമ്മത്തെയും അധിക്ഷേപിക്കുന്ന ഭരണകൂട നീക്കത്തിനെതിരെ പ്രതിഷേധം ശക്തം: യുവരാജ് ഗോകുലിനെതിരെ കള്ളക്കേസെടുത്ത പൊലീസിന്റെ വിവേചനപരമായ നടപടി ഭീകരവാദികളെ വെള്ളപൂശാൻ!

പോത്തൻകോട് വിഷ്ണു-മഹാദേവ ക്ഷേത്രത്തിൽ ദേശവിരുദ്ധ ശക്തികൾ ഹൈന്ദവ വിശ്വാസങ്ങളെയും ആത്മീയ ചിഹ്നങ്ങളെയും അപമാനിക്കുന്ന രീതിയിൽ ഭീകര സംഘടനയായ ഐ.എസ്‌.ഐ.എസിന്റെ നാമങ്ങൾ…

1 day ago