യു പ്രതിഭ എംഎൽഎ, എഫ്‌ഐആർ കോപ്പി
ആലപ്പുഴ: കായംകുളം എംഎൽഎ യു പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസിലെ എഫ്‌ഐആർ വിശദാംശങ്ങൾ പുറത്ത്. എംഎൽഎയുടെ മകൻ കനിവ് ഉൾപ്പടെ ഉള്ളവർക്കെതിരെ കേസെടുത്തിരിക്കുന്നത് കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനുമാണെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. കേസിൽ ഒൻപതാം പ്രതിയാണ് കനിവ്.കസ്റ്റഡിയിൽ എടുത്ത യുവാക്കളെ ജാമ്യത്തിൽ വിട്ടു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മഫ്തിയിൽ എത്തിയാണ് കുട്ടനാട് എക്സൈസ് സംഘം കഞ്ചാവ് ഉപയോഗിച്ച് കൊണ്ടിരിക്കെ യുവാക്കളെ കസ്റ്റഡിയിൽ എടുത്തത്. തിങ്കളാഴ്ച എക്സൈസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.
സംഘത്തിൽ നിന്ന് പിടിച്ചെടുത്തത് 3ഗ്രാം കഞ്ചാവ്, കഞ്ചാവ് കലർന്ന പുകയില മിശ്രിതം, പള്ളഭാഗത്ത് ദ്വാരമുള്ള പ്ലാസ്റ്റിക് കുപ്പി, പച്ച പപ്പായ തണ്ട് എന്നിവയാണ്.മകനെതിരെ ഉള്ളത് വ്യാജ വാർത്തയാണെന്ന വിശദീകരണവുമായി കഴിഞ്ഞ ദിവസം പ്രതിഭ എംഎൽഎ രംഗത്ത് എത്തിയിരുന്നു.മാധ്യമങ്ങൾ കള്ളവാർത്ത നൽകിയെന്നും നിയമനടപടി സ്വീകരിക്കുമെന്നുമായിരുന്നു എംഎൽഎ യുടെ വാദം.അതിനിടെയാണ് എഫ്ഐആര്‍ വിവരങ്ങള്‍ പുറത്ത് വന്നത്. സംഘത്തിൽ നിന്ന് 90 ഗ്രാം കഞ്ചാവാണ് പിടികൂടിയത് എന്നായിരുന്നു ആദ്യം പുറത്തു വന്ന റിപ്പോർട്ട്
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…
പുതിയ യുദ്ധഭടന്മാർ ഇറങ്ങി. ദിലീപിനെതിരെ വൻ ഗുഡാലോചന? മാർട്ടിൻ ആന്റണിയുടെ വെളിപ്പെടുത്തലുകൾ,ഞെട്ടിക്കുന്ന ആരോപണങ്ങൾ! ആരാണ് യഥാർത്ഥ ഗൂഢാലോചനക്കാർ ? #നടിയാക്രമണകേസ്…
ദില്ലി: ∙ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരം കൊണ്ടുവരുന്ന വിബി–ജി റാം ജി (വികസിത് ഭാരത്–ഗാരന്റി ഫോർ റോസ്ഗാർ…
കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ കാര്‍വാര്‍ തീരത്തിന് സമീപം ചൈനീസ് ജിപിഎസ് ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച ദേശാടനപ്പക്ഷിയെ പരിക്കേറ്റ നിലയില്‍…
പ്രപഞ്ചത്തിന്റെ അഗാധതയിൽ നിന്ന് നമ്മുടെ സൗരയൂഥത്തിലേക്ക് അതിഥിയായെത്തിയ '3I/ATLAS' എന്ന നക്ഷത്രാന്തര ധൂമകേതു (Interstellar Comet) ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമിക്ക്…
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം. ജിദ്ദയില്‍നിന്ന് കരിപ്പൂരിലേക്കുള്ള ഐഎക്‌സ് 398 വിമാനമാണ് .…