MALAYALAM

ലാഭവിഹിതമോ മുതൽമുടക്കോ നൽകാതെ കബളിപ്പിച്ചു; ‘മഞ്ഞുമ്മൽ ബോയ്സ്’ നിർമ്മാതാക്കൾക്കെതിരെ കേസെടുത്ത് പോലീസ്; ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നീ വകുപ്പുകൾ ചേർത്തു!

മലയാളത്തിലെ ആദ്യത്തെ 200 കോടി ചിത്രമായ ‘മഞ്ഞുമ്മൽ ബോയ്സ്’ നിർമ്മാതാക്കൾക്കെതിരെ കേസെടുത്ത് പോലീസ്. ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെയാണ് എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം പോലീസ് കേസെടുത്തത്. ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.

നേരത്തെ പറവ ഫിലിംസിന്‍റേയും പാർട്ണർ ഷോൺ ആന്‍റണിയുടെയും ബാങ്ക് അക്കൗണ്ടുകൾ കോടതി മരവിപ്പിച്ചിരുന്നു. ചിത്രത്തിന്‍റെ നിർമ്മാണത്തിന് ഏഴു കോടി രൂപ മുതൽ മുടക്കിയ അരൂർ സ്വദേശി സിറാജ് വലിയത്തറ ഹമീദ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്.

നാൽപതു ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്തു നിർമ്മാതാക്കള്‍ പണം കൈപ്പറ്റിയ ശേഷം ലാഭവിഹിതമോ മുതൽമുടക്കോ നൽകാതെ കബളിപ്പിച്ചെന്നായിരുന്നു ഹർജിയിൽ ആരോപണം. ഇത് കൂടാതെ ഒടിടി പ്ലാറ്റ്ഫോം റൈറ്റ്സ് നൽകിയതിലൂടെ 20 കോടിയോളം രൂപ വേറെയും ചിത്രം നിർമ്മാതാക്കൾ സ്വന്തമാക്കിയിട്ടുണ്ടെന്ന് ഹർജിയിൽ പറയുന്നു. ഹർജിയിൽ ചിത്രത്തിന്റെ നിർമ്മാതകളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. പിന്നാലെയാണ് കേസും എടുത്തിരിക്കുന്നത്.

ജാനേമൻ എന്ന സര്‍പ്രൈസിന് പിന്നാലെ സംവിധായകൻ ചിദംബരം മഞ്ഞുമ്മല്‍ ബോയ്സുമായി എത്തിയപ്പോള്‍ അന്യനാട്ടുകളെയും അമ്പരപ്പിക്കുന്ന ഒരു സിനിമാ കാഴ്‍ചയാണ് ഒരുക്കിയിരിക്കുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്‌മാൻ, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്‍ണൻ, ദീപക് പറമ്പോൽ, വിഷ്‍ണു രഘു, അരുൺ കുര്യൻ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാസ്റ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് ഗണപതി. സംഗീതം സുഷിൻ ശ്യാമാണ്.

anaswara baburaj

Recent Posts

എയര്‍ ഇന്ത്യ പ്രതിസന്ധി; കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു; മാനേജ്‌മെന്റും ജീവനക്കാരുമായും ചര്‍ച്ച നടത്തും ; മുപ്പതോളം പേര്‍ക്ക് പിരിച്ചുവിടല്‍ നോട്ടസ്

ദില്ലി :എയർ ഇന്ത്യയിൽ ജീവനക്കാർ കൂട്ട അവധിയെടുത്തതിനെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ ഇടപെട്ട് കേന്ദ്ര സർക്കാർ. എയർ ഇന്ത്യ ജീവനക്കാരെയും അധികൃതരെയും…

1 min ago

സ്വകാര്യ ആവശ്യത്തിനായി ജനറൽ ആശുപത്രിയിൽ നിന്ന് സർക്കാർ ഡോക്ടറെ വിളിച്ചു വരുത്തി; തിരുവനന്തപുരം ജില്ലാ കളക്ടർക്കെതിരെ പരാതി; മാന്യമായി പെരുമാറിയില്ലെങ്കിൽ ശക്തമായി പ്രതിഷേധിക്കുമെന്ന് കെ ജി എം ഒ

തിരുവനന്തപുരം: സ്വകാര്യ ആവശ്യത്തിനായി സർക്കാർ ഡോക്ടറെ കളക്ടർ വിളിച്ചു വരുത്തിയതായി പരാതി. തിരുവനന്തപുരം കളക്ടർ ജെറോമിക് ജോർജിനെതിരെയാണ് പരാതി ഉയർന്നത്.…

46 mins ago

മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി വിജയത്തിലേക്ക് ; അടുത്ത സാമ്പത്തിക വർഷം മുതൽ പ്രതിരോധ ആയുധ ഇറക്കുമതി അവനാസിപ്പിക്കാൻ ഒരുങ്ങി ഭാരതം

ദില്ലി : ആയുധ നിർമ്മാണത്തിൽ സ്വയം പര്യാപ്തക കൈവരിച്ചതോടെ പ്രതിരോധ ആയുധ ഇറക്കുമതി അവനാസിപ്പിക്കാൻ ഭാരതം. അടുത്ത സാമ്പത്തിക വർഷം…

58 mins ago

ഇന്ദിരാ ​ഗാന്ധി ഉയിർത്തെഴുന്നേറ്റ് വന്നാൽ പോലും സിഎഎ പിൻവലിക്കില്ല ! പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും വന്നന്യൂനപക്ഷങ്ങൾക്ക് ഇന്ത്യ പൗരത്വം നൽകും ;വെല്ലുവിളിച്ച് അമിത് ഷാ

പൗരത്വ ഭേദഗതി നിയമം പിൻവലിക്കാൻ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആരൊക്കെ എന്തൊക്കെ ചെയ്താലും പൗരത്വ…

2 hours ago