ആദിൽ മജീദ് റാത്തർ
ലഖ്‌നൗ: ദില്ലി സ്ഫോടനവുമായി ബന്ധപ്പെട്ട് സഹാറൻപൂരിൽ അറസ്റ്റിലായ ഡോക്ടർ ആദിൽ മജീദ് റാത്തർ ‘ഹണി ട്രാപ്പ്’ ശൃംഖല നടത്തിയിരുന്നതായി കണ്ടെത്തൽ. ഫരീദാബാദിൽ തകർത്ത ജയ്ഷെ മുഹമ്മദ് മൊഡ്യൂളിന് സഹായം നൽകുന്ന ശൃംഖലയ്ക്ക് ഈ ഹണിട്രാപ്പ് ശൃംഖലയ്ക്ക് ബന്ധമുണ്ടോ എന്ന കാര്യത്തിൽ യുപി എടിഎസ് അന്വേഷണം നടത്തുകയാണ്. കേന്ദ്ര ഏജൻസികളുടെയും ജമ്മു കശ്മീർ പോലീസിലെ പ്രത്യേക യൂണിറ്റിന്റെയും സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.
ജമ്മു കശ്മീരിലെ അനന്തനാഗിലെ ഖാസിഗുണ്ട് സ്വദേശിയായ 31-കാരനായ ഇന്റേണൽ മെഡിസിൻ സ്പെഷ്യലിസ്റ്റാണ് ഡോ. ആദിൽ. നവംബർ 6-നാണ് ഇയാൾ അറസ്റ്റിലായത്. നവംബർ 10-ന് ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാർ സ്ഫോടനവുമായി ബന്ധപ്പെട്ട തീവ്രവാദ മൊഡ്യൂളിലെ പ്രധാനിയായി ഇയാൾ മാറിയിരുന്നു.ഒക്ടോബർ 4-ന് ജമ്മുവിലെ ഒരു ഡോക്ടറെ വിവാഹം കഴിച്ചതിന് തൊട്ടുപിന്നാലെ ശ്രീനഗറിൽ ജെഇഎം അനുകൂല പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. സിസിടിവി ദൃശ്യങ്ങളും ഫോൺ വിവരങ്ങളും പിന്നീട് ഈ പ്രവർത്തിയിൽ ആദിലിനെ കണ്ണിചേർത്തു. നവംബർ 6-ന് ഫേമസ് മെഡികെയറിൽ വെച്ചാണ് ഇയാൾ അറസ്റ്റിലായത്. ഇയാൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് അമോണിയം നൈട്രേറ്റ്, എകെ-47, ടൈമറുകൾ, ഡിറ്റണേറ്ററുകൾ, ഐഇഡി ഘടകങ്ങൾ എന്നിവ ഫരീദാബാദിൽ നിന്ന് പിടിച്ചെടുത്തത്.
അനന്തനാഗ് സർക്കാർ മെഡിക്കൽ കോളേജിലെ സീനിയർ റസിഡന്റായിരുന്ന ഡോ. ആദിൽ, 2025 മാർച്ചിലാണ് ഉത്തർപ്രദേശിലെ സഹാറൻപൂരിലേക്ക് താമസം മാറിയത്. ഇവിടെ ഒരു ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഇയാൾക്ക് പ്രതിമാസം ഏകദേശം 5 ലക്ഷം രൂപയായിരുന്നു വരുമാനം. ദിവസവും 50-ഓളം രോഗികളെ ചികിത്സിക്കുകയും വാടക വീട്ടിൽ വളരെ രഹസ്യമായി താമസിക്കുകയും ചെയ്തിരുന്ന ഇയാൾക്ക് രാത്രി വൈകി സന്ദർശകരുണ്ടായിരുന്നതായും പോലീസ് പറയുന്നു.
ആദിലിന്റെ വീട്ടിൽ നിന്ന് 14 മൊബൈൽ ഫോണുകൾ കണ്ടെടുത്തു. ഇവയിൽ കശ്മീരി യുവതികളുമായുള്ള ലൈംഗിക ദൃശ്യങ്ങളും വീഡിയോ കോളുകളും എൻക്രിപ്റ്റ് ചെയ്ത ചാറ്റുകളും അടങ്ങിയിട്ടുണ്ട്.പ്രാദേശിക ഡോക്ടർമാരുമായി അടുപ്പം സ്ഥാപിക്കുന്നതിനും വ്യക്തിപരമായ വിവരങ്ങൾ ചോർത്തുന്നതിനും സ്വാധീനം നേടുന്നതിനും വേണ്ടി കശ്മീരി സ്ത്രീകളെ ഉപയോഗിക്കുന്ന ഒരു ഹണിട്രാപ് രീതിയാണ് ഇതിന് പിന്നിലെന്ന് പ്രാഥമിക വിലയിരുത്തലുകൾ സൂചിപ്പിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
സഹാറൻപുരിൽ നടത്തിയ റെയ്ഡിൽ റാത്തറുടെ രാത്രികാല സന്ദർശകരെക്കുറിച്ച് മറ്റ് രണ്ട് ഡോക്ടർമാരെ ചോദ്യം ചെയ്തുവെന്നും അവർ പറഞ്ഞു. സ്ഫോടനത്തിന് ദിവസങ്ങൾക്ക് മുമ്പ്, ഒക്ടോബർ 31-ന് ഇയാൾ ശ്രീനഗറിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്തതായി കാണിക്കുന്ന ഒരു വിമാന ടിക്കറ്റ് സഹാറൻപുരിലെ അദീൽ അഹമ്മദിന്റെ വീടിനടുത്തുനിന്ന് കണ്ടെടുത്തു.
ദില്ലി സ്ഫോടനക്കേസിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം (UAPA) കുറ്റം ചുമത്തപ്പെട്ടതിനെ തുടർന്ന്, ഡോ. മുസാഫർ അഹമ്മദ്, ഡോ. മുസാമിൽ ഷക്കീൽ, ഡോ. ഷഹീൻ സയീദ് എന്നിവർക്കൊപ്പം ഇയാളുടെ പേരും നാഷണൽ മെഡിക്കൽ കമ്മിഷൻ നാഷണൽ മെഡിക്കൽ രജിസ്റ്ററിൽ നിന്ന് നീക്കം ചെയ്തിരുന്നു. ജമ്മു കശ്മീർ പോലീസിന്റെയും മറ്റ് ഏജൻസികളുടെയും സംഘങ്ങൾ ഇയാളുടെ തൊഴിൽ രേഖകളും അനുബന്ധ വിവരങ്ങളും ശേഖരിക്കുന്നതിനായി അംബാല റോഡിലെ ഫേമസ് ഹോസ്പിറ്റലിലും ഡൽഹി റോഡിലെ വി ബ്രാസ് ഹോസ്പിറ്റലിലും സന്ദർശനം നടത്തിയിരുന്നു.
കേന്ദ്ര-സംസ്ഥാന ഏജൻസികൾ ഇയാളുടെ പ്രവർത്തനങ്ങളെയും ശൃംഖലയെയും കുറിച്ചുള്ള അന്വേഷണം വ്യാപിപ്പിച്ചതോടെ ജമ്മു കശ്മീർ പോലീസ് അദീലിനെ റിമാൻഡ് ചെയ്ത് ശ്രീനഗറിലേക്ക് കൊണ്ടുപോയി.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…