പ്രതീകാത്മക ചിത്രം
ദില്ലി : ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്‌ഫോടനം ചാവേറാക്രമണമായിരുന്നുവെന്ന് ദേശീയ അന്വേഷണ ഏജന്‍സി. പൊട്ടിത്തെറിച്ച ഭീകരൻ ഉമര്‍ മുഹമ്മദിന്റെ സഹായികളിലൊരാൾ ഇന്ന് അറസ്റ്റിലായതോടെയാണ് ഇക്കാര്യത്തിൽ വ്യക്തത കൈവന്നത് . സ്‌ഫോടകവസ്തുക്കള്‍ ഘടിപ്പിക്കാനായി വാഹനം സംഘടിപ്പിക്കാന്‍ ഉമറുമായി ഗൂഢാലോചന നടത്തിയ കേസില്‍ അമീര്‍ റാഷിദ് അലി എന്നയാളെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. ജമ്മു കശ്മീരിലെ പാമ്പോര്‍, സംബൂര നിവാസിയാണ് അമീര്‍. സ്‌ഫോടനത്തിനായി ഉപയോഗിച്ച കാര്‍ അമീറിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
ഉമര്‍ മുഹമ്മദുമായി കൃത്യമായ ബന്ധം കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് കേസില്‍ കസ്റ്റഡിയിലെടുത്തിരുന്ന നാല് പേരെ എന്‍ഐഎ വിട്ടയച്ചു. ഡോ. റെഹാന്‍, ഡോ. മുഹമ്മദ്, ഡോ. മുസ്താഖീം എന്നീ മൂന്ന് ഡോക്ടര്‍മാരും വളം വ്യാപാരിയായ ദിനേഷ് സിംഗ്ല എന്നിവരെയാണ് വിട്ടയച്ചത്. ഇവര്‍ കൊല്ലപ്പെട്ട ഉമറുമായി പരിചയമുള്ളവരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്.
ഉമർ മുഹമ്മദ് എന്ന ഉമർ നബിക്ക് ഹവാല മാർഗങ്ങളിലൂടെ 20 ലക്ഷം രൂപ ലഭിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. ഭീകരാക്രമണത്തിൽ ഇതുവരെ 13 പേരാണ് മരിച്ചത്. അനധികൃതമായി പണം എത്തിച്ചതുമായി ബന്ധപ്പെട്ട് നിരവധി ഹവാല ഇടപാടുകാരെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലഭിച്ച ഫണ്ട് ഉപയോഗിച്ച്, പ്രതിയായ ഉമർ മുഹമ്മദ് ഹരിയാനയിലെ നൂഹിലുള്ള ഒരു മാർക്കറ്റിൽ നിന്ന് വൻതോതിൽ രാസവളങ്ങൾ വാങ്ങിക്കൂട്ടിയതായും അന്വേഷണ ഉദ്യോഗസ്ഥർ സൂചന നൽകുന്നു. സ്‌ഫോടക വസ്തുക്കൾ നിർമ്മിക്കാനാണ് വളങ്ങൾ ഉപയോഗിച്ചതെന്നാണ് സംശയം.
സ്ഫോടനത്തിനു പിന്നാലെ ബംഗാളിൽനിന്ന് പിടിയിലായ ഫരീദാബാദ് അൽ ഫലാഹ്സർവകലാശാലയിലെ എംബിബിഎസ് വിദ്യാർഥി ജാനിസുർ ആലം എന്ന നിസാറും ഭീകരസംഘത്തിലെ കണ്ണിയാണെന്ന് എൻഐഎ സംശയിക്കുന്നു. ഹരിയാണയിലെ നൂഹിൽനിന്ന്പിടിയിലായ മുഹമ്മദ്, മുസ്തകിം എന്നീ ഡോക്ടർമാരിലൊരാൾ നവംബർ രണ്ടിനാണ് അൽഫലാഹിൽനിന്ന് അപ്രന്റീസ്ഷിപ്പ് പൂർത്തിയാക്കിയത്. മറ്റേയാൾ നൂഹിലെ സ്വകാര്യ ആശുപത്രിയിൽജോലിചെയ്യുകയായിരുന്നു. അറസ്റ്റിലായ ഡോ. മുസമ്മിൽ ഷക്കീലുമായും ചാവേർ ഡോ. ഉമറുമായും ഇവർക്ക് ബന്ധമുണ്ടായിരുന്നു.
ഭീകരാക്രമണശ്രമങ്ങൾക്കിടെ പ്രതികൾ രാജ്യംവിടാൻ പദ്ധതിയിട്ടതായും സൂചനയുണ്ട്. അറസ്റ്റിലായഡോ. ഷഹീൻ ഷാഹിദ് ഈയടുത്താണ് പാസ്പോർട്ടിന് അപേക്ഷിച്ചത്. നവംബർ മൂന്നിനായിരുന്നുപോലീസ് വെരിഫിക്കേഷൻ
ദിലീപിന്റെ മകൾ മീനാക്ഷി ദിലീപ് വാങ്ങുന്ന പ്രതിഫലം #meenakshidileep #actordileep #dileepfamily #dileepkavyamadhavan #dileepissue #dileepcasedetials #meenakshidileepphotos #meenaskhidileepvideos #meenaskhidileepreels…
ഭാവാർദ്രമായ ആലാപനവുമായി ആരാധകരുടെ ഹൃദയം കവർന്ന് പ്രാർഥന ഇന്ദ്രജിത്ത്. ‘ഡ്യൂഡ്’ സിനിമയിലെ ‘ഊറും ബ്ലഡ്’ എന്ന ഗാനമാണ് പ്രാർഥന അതിമനോഹരമായി…
മുൻ ഐപിഎസ് സഞ്ജീവ് ഭട്ടിന് 1996 ലെ ഒരുകിലോയിലധികം കറുപ്പ് കൈവശം വച്ച കേസിൽ ലഭിച്ച 20 വർഷത്തെ തടവ്…
ന്യൂഡല്‍ഹി: ട്രായ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ഐഐഎഫ്എല്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിലൊരു വിഐ ഉപയോക്താവും നിഷ്‌ക്രിയം. ഐഐഎഫ്എല്‍ ക്യാപിറ്റലിന്റെ…
പാലക്കാട് : രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ ബോര്‍ഡ്…
ധർമ്മസ്ഥല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി ! ഉയർന്നത് വ്യാജ ആരോപണങ്ങൾ ! പിന്നിൽ ക്ഷേത്ര വിരുദ്ധ…