ഉമർ മുഹമ്മദ്
ദില്ലി : ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട തീവ്രവാദ ഫണ്ടിംഗിനെക്കുറിച്ച് നിർണ്ണായക വിവരങ്ങൾ പുറത്ത്. സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച ഹ്യുണ്ടായ് ഐ20 കാർ ഓടിച്ചിരുന്ന പ്രതി ഉമർ മുഹമ്മദ് എന്ന ഉമർ നബിക്ക് ഹവാല മാർഗങ്ങളിലൂടെ 20 ലക്ഷം രൂപ ലഭിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. ഭീകരാക്രമണത്തിൽ ഇതുവരെ 13 പേരാണ് മരിച്ചത്.
അനധികൃതമായി പണം എത്തിച്ചതുമായി ബന്ധപ്പെട്ട് നിരവധി ഹവാല ഇടപാടുകാരെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലഭിച്ച ഫണ്ട് ഉപയോഗിച്ച്, പ്രതിയായ ഉമർ മുഹമ്മദ് ഹരിയാനയിലെ നൂഹിലുള്ള ഒരു മാർക്കറ്റിൽ നിന്ന് വൻതോതിൽ രാസവളങ്ങൾ വാങ്ങിക്കൂട്ടിയതായും അന്വേഷണ ഉദ്യോഗസ്ഥർ സൂചന നൽകുന്നു. സ്‌ഫോടക വസ്തുക്കൾ നിർമ്മിക്കാനാണ് വളങ്ങൾ ഉപയോഗിച്ചതെന്നാണ് സംശയം.
അതേസമയം ചെങ്കോട്ട സ്ഫോടനത്തിനു പിന്നാലെ ബംഗാളിൽനിന്ന് പിടിയിലായ ഫരീദാബാദ് അൽ ഫലാഹ്സർവകലാശാലയിലെ എംബിബിഎസ് വിദ്യാർഥി ജാനിസുർ ആലം എന്ന നിസാറുംഭീകരസംഘത്തിലെ കണ്ണിയാണെന്ന് എൻഐഎ സംശയിക്കുന്നു. ഹരിയാണയിലെ നൂഹിൽനിന്ന്പിടിയിലായ മുഹമ്മദ്, മുസ്തകിം എന്നീ ഡോക്ടർമാരിലൊരാൾ നവംബർ രണ്ടിനാണ് അൽഫലാഹിൽനിന്ന് അപ്രന്റീസ്ഷിപ്പ് പൂർത്തിയാക്കിയത്. മറ്റേയാൾ നൂഹിലെ സ്വകാര്യ ആശുപത്രിയിൽജോലിചെയ്യുകയായിരുന്നു. അറസ്റ്റിലായ ഡോ. മുസമ്മിൽ ഷക്കീലുമായും ചാവേർ ഡോ. ഉമറുമായും ഇവർക്ക് ബന്ധമുണ്ടായിരുന്നു.
ഭീകരാക്രമണശ്രമങ്ങൾക്കിടെ പ്രതികൾ രാജ്യംവിടാൻ പദ്ധതിയിട്ടതായും സൂചനയുണ്ട്. അറസ്റ്റിലായഡോ. ഷഹീൻ ഷാഹിദ് ഈയടുത്താണ് പാസ്പോർട്ടിന് അപേക്ഷിച്ചത്. നവംബർ മൂന്നിനായിരുന്നുപോലീസ് വെരിഫിക്കേഷൻ
അതേസമയം, യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ (യുജിസി), നാഷണൽ അസസ്മെൻ്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (NAAC) എന്നിവ റിപ്പോർട്ട് ചെയ്ത റെഗുലേറ്ററി ലംഘനങ്ങളെ തുടർന്ന് ക്രൈംബ്രാഞ്ച് സർവകലാശാലയ്ക്കെതിരെ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…