ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയുടെ നവീകരണത്തിൽ വൻ ക്രമക്കേടുകൾ എന്ന ആരോപണങ്ങളിൽ ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്‌സേന അന്വേഷണത്തിന് ഉത്തരവിട്ടു. വിഷയത്തിൽ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറിയോടാണ് ലെഫ്റ്റനന്റ് ഗവർണർ നിർദ്ദേശിച്ചിരിക്കുന്നത്. ഔദ്യോഗിക വസതി മോടിപിടിപ്പിക്കുന്നതിന് 45 കോടി രൂപ ചെലവഴിച്ചുവെന്ന് നേരത്തെ ആരോപണങ്ങളുയർന്നിരുന്നു.
മുഖ്യമന്ത്രിയുടെ വസതിയുടെ നവീകരണവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഗവർണർ വിളിച്ചു വരുത്തിയിട്ടുണ്ട്. നേരത്തെ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ചില ഫയലുകളും രേഖകളും ബന്ധപ്പെട്ട വകുപ്പിൽ കാണാതായ സാഹചര്യമുണ്ടായിരുന്നു. നൂറു കോടി രൂപയുടെ കൈക്കൂലി ഇടപാട് നടന്നു എന്ന കേസിൽ ഇപ്പോൾ സിബിഐ, ഇഡി അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇപ്പോൾ മദ്യനയക്കേസുമായി ബന്ധപ്പെട്ട് റിമാൻഡിലാണ്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സിബിഐ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് വസതി അറ്റകുറ്റപണികൾ നടത്താനായി 45 കോടി ചെലവിട്ടെന്ന ആരോപണം ഉയരുന്നത്.
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…