Delhi Liquor Policy Case; CBI files charge sheet against Arvind Kejriwal
ദില്ലി: മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ കുറ്റപത്രം സമർപ്പിച്ച് സിബിഐ. ദിലി റോസ് അവന്യൂ കോടതിയിലാണ് കെജ്‌രിവാളിനും കൂട്ടാളികൾക്കുമെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചത്. സിബിഐ രജിസ്റ്റർ ചെയ്ത അഴിമതിക്കേസിൽ കെജ്‌രിവാൾ ജയിലിൽ തുടരുന്നതിനെതിരെയുള്ള സംസ്ഥാനത്തിന്റെ എതിർപ്പിൽ കഴമ്പില്ലെന്ന് സിബിഐ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
സിബിഐ രജിസ്റ്റർ ചെയ്ത കേസിലോ മറ്റ് സംസ്ഥാനങ്ങളിൽ അദ്ദേഹത്തിനെതിരെ നിലനിൽക്കുന്ന കേസുകളിലോ അപേക്ഷ സമർപ്പിക്കുന്നതിൽ നിന്നും അദ്ദേഹത്തെ തടഞ്ഞിട്ടില്ലെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. വിവിധ പരാതികളിൽ പല സംസ്ഥാനങ്ങളിലായി കെജ്‌രിവാളിന്റെ പേരിൽ മുപ്പതോ നാൽപ്പതോ കേസുകളുണ്ടെന്ന് കോടതി വ്യക്തമാക്കി.
സിബിഐ കേസിൽ അദ്ദേഹം നിലവിൽ കസ്റ്റഡിയിൽ തുടരുകയാണ്. ഈ കേസിൽ അദ്ദേഹം ജാമ്യം തേടുകയും ചെയ്തിരുന്നു. ജൂൺ 26നാണ് ഇഡി രജിസ്റ്റർ ചെയ്ത കേസിൽ തിഹാർ ജയിലിൽ കഴിയുകയായിരുന്ന കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തത്. മാർച്ച് 21നാണ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. തുടർന്ന് വിചാരണ കോടതി ജൂൺ 20ന് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ വിചാരണ കോടതി നൽകിയ ജാമ്യം ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.
അന്നത്തെ പ്രധാനമന്ത്രി ഗോവയെ മോചിപ്പിക്കാൻ നടപടിയെടുത്തില്ല ! സൈനിക നടപടി വൈകിപ്പിച്ചു ! എന്നാൽ ചെറിയ ഭൂഭാഗമായ ഗോവയ്ക്ക് വേണ്ടി…
ഗോവയെ കുറിച്ച് ചിലർ മോശം കാര്യങ്ങൾ പ്രചരിപ്പിക്കുന്നു ! ഗോവ ഭാരതത്തിന്റെ ദക്ഷിണ കാശിയാണ് ! രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു…
യൂറോപ്യൻ രാജ്യമായ ഡെന്മാർക്ക് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖാവരണം നിരോധിക്കാനായി നടത്തുന്ന പുതിയ നിയമനിർമ്മാണം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു.…
പോളണ്ടിലെ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായകമായ ഒരു മാറ്റം കുറിച്ചുകൊണ്ട്, രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണഘടനാ ട്രൈബ്യൂണൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.…
വരുന്നത് നല്ല കാലം.. തടസങ്ങൾ മാറും , അർഹിച്ച അംഗീകാരം തേടിയെത്തും ! ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…
ആധുനിക പാശ്ചാത്യ ശാസ്ത്രം ഭൂമി ഉരുണ്ടതാണെന്ന് കണ്ടെത്തുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇന്ത്യൻ വേദങ്ങളിലും പുരാതന ഭാരതീയ ശാസ്ത്ര ഗ്രന്ഥങ്ങളിലും…