India

ദില്ലി മദ്യനയക്കേസ്; കെജ്‌രിവാളിന് വീണ്ടും സമൻസ് അയച്ച് ഇ ഡി; 21ന് ഹാജരാകാൻ നിർദേശം

ദില്ലി : മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും സമൻസ് അയച്ച് ഇഡി. ഈ മാസം 21ന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. കേസിൽ ഇത് ഒൻപതാം തവണയാണ് ഇഡി നോട്ടീസ് നൽകുന്നത്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയ്ക്ക് റോസ് അവന്യൂ കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി വീണ്ടും നോട്ടീസ് അയച്ചത്. അറസ്റ്റിൽ നിന്നും സംരക്ഷണം ലഭിച്ച സാഹചര്യത്തിൽ കെജ്‌രിവാൾ ഇക്കുറി ചോദ്യം ചെയ്യലിന് ഹാജാരാകാനാണ് സാദ്ധ്യത.

എട്ട് തവണ ഇ ഡി നോട്ടീസ് നൽകിയിട്ടും ചോദ്യം ചെയ്യലിന് കെജ്‌രിവാൾ ഹാജരായിരുന്നില്ല. ഇതേ തുടർന്ന് ഇഡിയാണ് റോസ് അവന്യൂ കോടതിയെ സമീപിച്ചത്. ഇഡിയുടെ ഹർജിയിൽ അദ്ദേഹത്തോട് നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു. ഇത് പ്രകാരം കഴിഞ്ഞ ദിവസം അദ്ദേഹം നേരിട്ട് ഹാജരായി. തുടർച്ചയായി ഇഡി നോട്ടീസ് അയക്കുന്നതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നും, അറസ്റ്റ് ചെയ്ത് തന്റെ പ്രതിച്ഛായ തകർക്കുകയാണ് ഇഡിയുടെ ശ്രമമെന്നും കെജ്‌രിവാൾ കോടതിയോട് പറഞ്ഞിരുന്നു. ഇത് പരിഗണിച്ചാണ് കോടതി അറസ്റ്റിൽ നിന്നും സംരക്ഷണം നൽകിയത്. ഇതിന് പുറമേ കെജ്‌രിവാളിനെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനും കോടതി ഇഡിയ്ക്ക് നിർദ്ദേശം നൽകിയിരുന്നു.

anaswara baburaj

Recent Posts

പിന്നിൽ അമേരിക്കയും സൗദിയും കൂടി നടത്തിയ ഗൂഢാലോചനയോ ?

അപകട സാധ്യത മുൻകൂട്ടി അറിഞ്ഞുകൊണ്ട് എന്തിനു ഹെലികോപ്റ്റർ പറത്തി ? ആരെടുത്തു ആ നിർണായക തീരുമാനം ? മോശം കാലാവസ്ഥയും…

1 min ago

ഐ എസിന്റെ ഭീകരാക്രമണ പദ്ധതി പൊളിച്ച് ഗുജറാത്ത് പോലീസ്! ശ്രീലങ്കൻ പൗരന്മാരായ നാല് ഭീകരർ അഹമ്മദാബാദിൽ പിടിയിൽ

അഹമ്മദാബാദ്: 4 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ അഹമ്മദാബാദ് വിമാനത്താവളത്തിൽ അറസ്റ്റിൽ. നാല് പേരെയും ​ഗുജറാത്ത് പൊലീസാണ് പിടികൂടിയത്. നാല് പേരും…

26 mins ago

ഹമാസിന് കൊടുത്ത പിന്തുണയ്ക്ക് ഇസ്രായേൽ കൊടുത്ത പണിയാണോ ഈ അപകടം

അപകടമോ അട്ടിമറിയോ ? അപ്രതീക്ഷിത തിരിച്ചടിയിൽ ഇറാന്റെ ഭാവിയെന്ത്

57 mins ago

ഡെങ്കിപ്പനിക്കും എലിപ്പനിക്കും സാധ്യത: ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ പ്രതിരോധ മരുന്നു കഴിക്കണം;ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.…

59 mins ago

പെരുമ്പാവൂര്‍ വധക്കേസ് ; അമീറുൾ ഇസ്ലാമിന് തൂക്കുകയർ തന്നെ!ഹൈക്കോടതി അപ്പീൽ തള്ളി

കൊച്ചി: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം…

2 hours ago