Delhi Liquor Policy Case; Kejriwal appeared in the court online, explaining that it was because the assembly was in session; Instructed to appear in person on March 16
ദില്ലി: മദ്യനയ കേസില്‍ ഓണ്‍ലൈനായി ഹാജരായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. നിയമസഭയിലെ വിശ്വാസവോട്ടെടുപ്പ് ചൂണ്ടികാട്ടിയാണ് അദ്ദേഹം ഓണ്‍ലൈനായി ഹാജരായത്. അടുത്തമാസം പതിനാറിന് നേരിട്ടെത്തണമെന്ന് ദില്ലി റോസ് അവെന്യൂ കോടതി നിര്‍ദേശിച്ചു.
ചോദ്യം ചെയ്യലിന് ഹാജരാകുന്നില്ലെന്ന ഇഡിയുടെ ഹരജിയിലാണ് നടപടി. ദില്ലി മദ്യനയക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി അയച്ച 5 സമന്‍സുകളാണ് അരവിന്ദ് കെജ്‌രിവാള്‍ ഒഴിവാക്കിയത്. തുടര്‍ന്ന് ഫെബ്രുവരി 17 ന് ഹാജരാകാൻ റോസ് അവെന്യൂ കോടതി കെജ്‌രി വാളിനോട് നിർദ്ദേശിക്കുകയായിരുന്നു. ഹാജരാകാന്‍ കെജ്‌രിവാളിന് നിയമപരമായ ഉത്തരവാദിത്തമുണ്ടെന്ന് കോടതി പരാമര്‍ശിച്ചിരുന്നു.
പാര്‍ട്ടി കണ്‍വീനര്‍ കൂടിയായ കെജ്‌രിവാള്‍ ബോധപൂര്‍വ്വം ഇ.ഡി നോട്ടീസിനോട് പ്രതികരിക്കാതിരിക്കുകയാണെന്നും ദുര്‍ബലമായ ഒഴിവുകള്‍ പറയുകയാണെന്നും ഇ.ഡി ആരോപിച്ചിരുന്നു. നിയമം അനുസരിക്കേണ്ട അദ്ദേഹത്തെ പോലെയുള്ള ഉന്നത പൊതുപ്രവര്‍ത്തകന്റെ ഭാഗത്തുനിന്ന് ഈ പെരുമാറ്റം സാധാരണ പൗരന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും ഇ.ഡി പറഞ്ഞിരുന്നു.
ബംഗ്ലാദേശ് ആഭ്യന്തര കലാപങ്ങളാൽ ഒരു പരാജയ രാഷ്ട്രമായി മാറുന്ന സാഹചര്യത്തിൽ, അത് ഇന്ത്യയുടെ വടക്കുകിഴക്കൻ അതിർത്തികൾക്ക് വലിയ സുരക്ഷാ ഭീഷണിയായി…
ശ്രീനിവാസന്റെ അന്തിമോപചാര ചടങ്ങുകളിൽ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ധ്യാൻ ശ്രീനിവാസൻ എഴുന്നേൽക്കാതിരുന്നത് വലിയ വിവാദമായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയെ അപമാനിച്ചുവെന്ന…
ശബരിമല സ്വർണ്ണകൊള്ളയിൽ അറസ്റ്റിലായ ജ്വലറി ഉടമ ഗോവർദ്ധൻ നടത്തിയ പുതിയ വെളിപ്പെടുത്തലുകളും, SIT ക്ക് മേൽ കോടതി നടത്തിയ വിമർശനങ്ങളും,…
തിരുവനന്തപുരം നഗരസഭയിൽ ഗണഗീതം, സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ, ശരണം വിളികൾ. ആകാംഷയേറുന്ന പുതിയ ഭരണ സമതിയുടെ വരും ദിനങ്ങൾ #keralapolitics2025 #bjpkerala…
ബംഗ്ലാദേശിൽ ഹിന്ദു യുവാവായ ദിപു ചന്ദ്ര ദാസിനെ ആൾക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധം രാജ്യാന്തര തലത്തിൽ ശക്തമാകുന്നു. സംഭവത്തിൽ പ്രതിഷേധിച്ച്…
ജമ്മു–കശ്മീരിൽ സുരക്ഷാ സേനയുടെ ശക്തമായ ഭീകരവിരുദ്ധ ഓപ്പറേഷൻ. സാംബയിൽ +92 നമ്പറുകളുമായി സംശയാസ്പദൻ കസ്റ്റഡിയിൽ; ഉധംപൂരിൽ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികൾ…