India

ദില്ലി മദ്യനയക്കേസ്; ഓണ്‍ലൈനായി കോടതിയില്‍ ഹാജരായി കെജ്‌രിവാള്‍, നിയമസഭാ സമ്മേളനമായതിനാലെന്ന് വിശദീകരണം; മാര്‍ച്ച് 16ന് നേരിട്ട് ഹാജരാകണമെന്ന് നിര്‍ദ്ദേശം

ദില്ലി: മദ്യനയ കേസില്‍ ഓണ്‍ലൈനായി ഹാജരായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. നിയമസഭയിലെ വിശ്വാസവോട്ടെടുപ്പ് ചൂണ്ടികാട്ടിയാണ് അദ്ദേഹം ഓണ്‍ലൈനായി ഹാജരായത്. അടുത്തമാസം പതിനാറിന് നേരിട്ടെത്തണമെന്ന് ദില്ലി റോസ് അവെന്യൂ കോടതി നിര്‍ദേശിച്ചു.

ചോദ്യം ചെയ്യലിന് ഹാജരാകുന്നില്ലെന്ന ഇഡിയുടെ ഹരജിയിലാണ് നടപടി. ദില്ലി മദ്യനയക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി അയച്ച 5 സമന്‍സുകളാണ് അരവിന്ദ് കെജ്‌രിവാള്‍ ഒഴിവാക്കിയത്. തുടര്‍ന്ന് ഫെബ്രുവരി 17 ന് ഹാജരാകാൻ റോസ് അവെന്യൂ കോടതി കെജ്‌രി വാളിനോട് നിർദ്ദേശിക്കുകയായിരുന്നു. ഹാജരാകാന്‍ കെജ്‌രിവാളിന് നിയമപരമായ ഉത്തരവാദിത്തമുണ്ടെന്ന് കോടതി പരാമര്‍ശിച്ചിരുന്നു.

പാര്‍ട്ടി കണ്‍വീനര്‍ കൂടിയായ കെജ്‌രിവാള്‍ ബോധപൂര്‍വ്വം ഇ.ഡി നോട്ടീസിനോട് പ്രതികരിക്കാതിരിക്കുകയാണെന്നും ദുര്‍ബലമായ ഒഴിവുകള്‍ പറയുകയാണെന്നും ഇ.ഡി ആരോപിച്ചിരുന്നു. നിയമം അനുസരിക്കേണ്ട അദ്ദേഹത്തെ പോലെയുള്ള ഉന്നത പൊതുപ്രവര്‍ത്തകന്റെ ഭാഗത്തുനിന്ന് ഈ പെരുമാറ്റം സാധാരണ പൗരന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും ഇ.ഡി പറഞ്ഞിരുന്നു.

anaswara baburaj

Recent Posts

ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ എലോൺ മസ്ക്കിനു എന്താണ് കാര്യം ?

കുത്തിത്തിരുപ്പുമായി വന്ന എലോൺ മസ്ക്കിനെ ഓടിച്ച് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ #electronicvotingmachine #elonmusk #rajeevchandrasekhar

3 hours ago

കൊല്ലം ചാത്തന്നൂരിൽ നിർത്തിയിട്ട കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; ആത്മഹത്യ എന്ന സംശയത്തിൽ പോലീസ് !

കൊല്ലം ചാത്തന്നൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.ചാത്തന്നൂർ കാരംകോട് കുരിശുൻമൂട്ടിൽ നിർമാണത്തിലിരിക്കുന്ന ദേശീയപാതയിലാണ് അപകടം. പുറത്തു വന്ന…

4 hours ago

കശ്മിരില്‍ നടപ്പാക്കുന്നത് സീറോ ടെ-റ-ര്‍ പ്‌ളാന്‍ | അമര്‍നാഥ് യാത്ര 29 മുതല്‍

അമര്‍നാഥ് തീര്‍ത്ഥാടനം തുടങ്ങാനിരിക്കെ കശ്മിരില്‍ ഉന്നത തല സുരക്ഷാ വിലയിരുത്തല്‍ യോഗം നടന്നു.ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കൊപ്പം രാജ്യത്തെ സുരക്ഷാ…

4 hours ago

കൊല്ലം വെളിനല്ലൂരിൽ പൊറോട്ട അമിതമായി കഴിച്ച അഞ്ച് പശുക്കൾ ചത്തു !ക്ഷീരകർഷകന് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

അമിതമായി പൊറോട്ട കഴിച്ചതിന് പിന്നാലെ ക്ഷീര കർഷകന്റെ ഫാമിലെ 5 പശുക്കൾ ചത്തു. കൊല്ലം വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുല്ലയുടെ ഫാമിലെ…

4 hours ago

ഈവിഎമ്മുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന മസ്‌ക്കിന്റെ വാദത്തിന് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന വാദവുമായി ഇലോണ്‍ മസ്‌ക്കും മറുപടിയുമായി മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും. തോല്‍വിക്ക് കാരണം…

4 hours ago

ഗുജറാത്ത് തെരെഞ്ഞെടുപ്പിൽ വിജയിക്കുമ്പോൾ മുതൽ മോദി ഭരണഘടനയെ തൊട്ട് വന്ദിക്കുമായിരുന്നു

ഭരണഘടനയാണ് തന്റെ മതഗ്രന്ഥമെന്ന് പ്രഖ്യാപിച്ചിട്ടുള്ള നേതാവാണ് നരേന്ദ്രമോദി ! ചിത്രങ്ങൾ പോസ്റ്റ് ചെയ്‌ത്‌ അണ്ണാമലൈ #primeministernarendramodi #kannamalai #indianconstitution

5 hours ago