Kerala

സി എം ആർ എൽ 103 കോടി രൂപയുടെ ദുരൂഹ ഇടപാടുകൾ നടത്തി; കൃത്രിമ ഇടപാടുകളിലൂടെ ചെലവുകൾ പെരുപ്പിച്ച് കാട്ടി; മാസപ്പടിക്കേസിൽ അന്വേഷണം റദ്ദാക്കാൻ കോടതിയിൽ പോയ കമ്പനിക്ക് വൻ തിരിച്ചടി

ദില്ലി: വിവാദ കരിമണൽ കമ്പനിയായ സി എം ആർ എൽ 103 കോടിയുടെ ദുരൂഹ ഇടപാടുകൾ നടത്തിയതായി രജിസ്ട്രാർ ഓഫ് കമ്പനീസ്. 2012 മുതൽ 2019 വരെ നടന്ന ഇടപാടുകളിൽ എസ് എഫ് ഐ ഒ നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. കൃത്രിമ ഇടപാടുകൾ കാണിച്ച് ചെലവ് പെരുപ്പിച്ച് കാട്ടിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ തുകയുടെ ഗുണഭോക്താക്കൾ ആരാണ് എന്നകാര്യത്തിൽ അന്വേഷണം നടന്നുവരികയാണെന്നും ദില്ലി ആർ ഒ സി വ്യക്തമാക്കുന്നു. മാസപ്പടിക്കേസിൽ നടക്കുന്ന എസ് എഫ് ഐ ഒ അന്വേഷണം റദ്ദാക്കണം എന്നാവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയിൽ സി എം ആർ എൽ നൽകിയ ഹർജിക്കെതിരെ ദില്ലി ആർ ഒ സി നൽകിയ കേസ് സ്റ്റാറ്റസ് റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.

അന്വേഷണം നിയമാനുസൃതമാണെന്നും സുപ്രീംകോടതി വിധി ഈ വിഷയത്തിൽ നിലവിലുണ്ടെന്നും ആർ ഒ സി ദില്ലി ഹൈക്കോടതിയെ അറിയിച്ചു. അതേസമയം തങ്ങൾക്ക് ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ പരിരക്ഷയുണ്ടെന്നും അന്വേഷണം റദ്ദാക്കണമെന്നുമാണ് സി എം ആർ എല്ലിന്റെ വാദം.

മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണാ വിജയൻറെ കമ്പനിയായ എക്‌സാലോജിക്കിന് മാസപ്പടി നൽകിയ കേസിലാണ് എസ് എഫ് ഐ ഒ അന്വേഷണം നടക്കുന്നത്. സർക്കാരിനും മുഖ്യമന്ത്രി ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾക്കും തുച്ഛമായ തുക കൈക്കൂലി നൽകി ഏകദേശം 40000 കോടി രൂപയുടെ കരിമണൽ സി എം ആർ എൽ കടത്തിയെന്ന ആരോപണം നേരിടുകയാണ് കമ്പനി. ഈയവസരത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ അടങ്ങിയ കേസ് സ്റ്റാറ്റസ് റിപ്പോർട്ട് ദില്ലി ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ടത്. എക്‌സാലോജിക്കിന് വിദേശ അക്കൗണ്ടുകൾ ഉണ്ടെന്നും സി എം ആർ എല്ലും പി ഡബ്ള്യു സിയും അടങ്ങുന്ന കമ്പനികൾ ആ അക്കൗണ്ടുകളിൽ കോടികൾ നിക്ഷേപിച്ചതായും നേരത്തെ ആരോപണങ്ങൾ ഉയർന്നിരുന്നു.

Kumar Samyogee

Recent Posts

കമ്മ്യുണിസ്റ്റ് പച്ചയെന്ന അപകടകാരി ! ഈ വിദേശി എങ്ങനെയാണ് കേരളത്തിന്റെ പരിസ്ഥിതിയെ മുടിപ്പിച്ചത് ?

കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…

3 hours ago

കണ്ണൂർ പാനൂരിൽ സിപിഎമ്മിന്റെ വടി വാൾ ആക്രമണം ! യുഡിഎഫ് പ്രകടനത്തിന് നേരെ സ്ഫോടകവസ്തു വെറിഞ്ഞു !അക്രമികളെത്തിയത് സിപിഎം പതാക മുഖത്ത് കെട്ടി

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…

3 hours ago

ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി! 2 കുട്ടികൾ ഉൾപ്പെടെ 9 പേർക്ക് പരിക്ക്, 2 പേരുടെ നില അതീവ ഗുരുതരം

പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…

3 hours ago

കേരള രാഷ്ട്രീയത്തിലെ വഴിത്തിരിവ് !!!നഗരസഭയിലെ വമ്പൻ വിജയത്തിന് തിരുവനന്തപുരത്തെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…

3 hours ago

തിരുവനന്തപുരത്ത് കണ്ടത് ജനാധിപത്യത്തിന്റെ സൗന്ദര്യം ! നഗരസഭ ബിജെപി പിടിച്ചതിൽ പ്രതികരിച്ച് ശശി തരൂർ

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ്‌ നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…

6 hours ago

‘ക്ഷേമപെൻഷൻ വാങ്ങി ശാപ്പാടടിച്ചിട്ട് നമ്മക്കിട്ട് വെച്ചു!! ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വോട്ടർമാർക്കെതിരെ അധിക്ഷേപ പരാമർശവുമായി എം.എം മണി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…

9 hours ago