India

ദില്ലി ഭീകരാക്രമണം! അൽ-ഫലാഹ്സർവകലാശാലയിൽ നിന്ന് 10 പേരെ കാണാതായി! ‘ഭീകര ഡോക്ടർ’ മൊഡ്യൂളുമായി ബന്ധമെന്ന് സംശയം

ദില്ലി :ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാർ ബോംബ് സ്‌ഫോടനക്കേസിലെ അന്വേഷണം പുരോഗമിക്കവെ, ഹരിയാനയിലെ ഫരീദാബാദിലുള്ള അൽ-ഫലാഹ് സർവകലാശാലയിലെ 10 പേരെ ദുരൂഹ സാഹചര്യത്തിൽ കാണാതായതായി റിപ്പോർട്ട്. കാണാതായവരിൽ മൂന്ന് പേർ കശ്മീരികളാണ്. ഇവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ വെളിപ്പെടുത്തി.

ജമ്മു കശ്മീർ പോലീസും ഹരിയാന പോലീസും സംയുക്തമായി നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ഇവരെ കാണാതായ വിവരം പുറത്തുവന്നത്. ചെങ്കോട്ട ആക്രമണത്തിന്റെ ഗൂഢാലോചന നടന്ന പ്രധാന കേന്ദ്രമായി അന്വേഷണ ഏജൻസികൾ സംശയിക്കുന്നത് അൽ-ഫലാഹ് സർവകലാശാലയെയാണ്. അമോണിയം നൈട്രേറ്റ് ഉൾപ്പെടെയുള്ള സ്ഫോടകവസ്തുക്കൾ നിറച്ച ഹ്യുണ്ടായ് ഐ20 കാർ സ്ഫോടനത്തിന് ഉപയോഗിച്ച ‘ടെറർ ഡോക്ടർ’ മൊഡ്യൂളിലെ കണ്ണികളാണ് കാണാതായവരെന്നും സംശയിക്കുന്നുണ്ട്.

പാകിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദ് ആണ് ചെങ്കോട്ട ആക്രമണത്തിന് പിന്നിലെന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. കൂടുതൽ ചാവേർ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്ന ജെയ്‌ഷെ മുഹമ്മദ്, ഇതിനായി ഡിജിറ്റൽ മാർഗങ്ങളിലൂടെ പണം സമാഹരിക്കുന്നതായി നേരത്തെ ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിരുന്നു. പാക് ആപ്പായ ‘സദപേ’ ഉൾപ്പെടെയുള്ള മാർഗ്ഗങ്ങളിലൂടെ 20,000 പാകിസ്ഥാനി രൂപയാണ് (ഏകദേശം 6,400 ഇന്ത്യൻ രൂപ) സംഭാവനയായി ആവശ്യപ്പെടുന്നത്.

മസൂദ് അസറിന്റെ സഹോദരി സാദിയയുടെ നേതൃത്വത്തിലുള്ള വനിതാ വിഭാഗം (ജമാഅത്ത് ഉൽ-മുമിനാത്ത്) ആക്രമണങ്ങൾക്ക് കോപ്പുകൂട്ടുന്നതായും റിപ്പോർട്ടുകളുണ്ട്. സ്ഫോടനത്തിന്റെ സാമ്പത്തിക സ്രോതസ്സായി പ്രവർത്തിച്ചുവെന്ന് കരുതുന്ന ‘മാഡം സർജൻ’ എന്നറിയപ്പെടുന്ന ഡോ. ഷാഹിന സയീദ് ഈ വനിതാ വിഭാഗത്തിലെ അംഗമാണെന്നാണ് വിവരം.

നവംബർ 10-ന് നടന്ന സ്ഫോടനത്തിൽ 15 പേരാണ് കൊല്ലപ്പെട്ടത്. വിബിഐഇഡി ( വാഹനം ഉപയോഗിച്ചുള്ള സ്ഫോടകവസ്തു) ഉപയോഗിച്ചുള്ള സില്ലിയിലെ ആദ്യ ആക്രമണമായിരുന്നു ഇത്. ചാവേർ ഡോ. ഉമർ മുഹമ്മദും സ്ഫോടനത്തിൽ മരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അൽ-ഫലാഹ് മെഡിക്കൽ കോളേജിലെ മൂന്ന് ഡോക്ടർമാർ ഉൾപ്പെടെ ഒമ്പത് പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. കാണാതായവർക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

Anandhu Ajitha

Recent Posts

സിപിഐ(എം) തങ്ങളുടെ ചുമലിൽ എന്ന് എസ് ഡി പി ഐ.

സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…

9 minutes ago

കണ്ണൂർ പിണറായിയിൽ ബോംബ് സ്ഫോടനം !സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി !

പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…

41 minutes ago

വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായത് 58 ലക്ഷം പേർ ! ബംഗാളിൽ സമ്പൂർണ്ണ ശുദ്ധീകരണവുമായി എസ്‌ഐആർ; കലിതുള്ളി മമതയും തൃണമൂലും

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…

1 hour ago

വോട്ടിംഗ് യന്ത്രങ്ങളിൽ തനിക്ക് വിശ്വാസക്കുറവില്ലെന്ന് സുപ്രിയ സുലെ പാർലമെന്റിൽ !വോട്ടുചോരിയിൽ രാഹുലിനെ കൈയ്യൊഴിഞ്ഞ് എൻസിപിയും (ശരദ് പവാർ വിഭാഗം)

രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…

1 hour ago

ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു!! പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി

തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…

1 hour ago

മൊഴിയിൽ തിരുത്തി കള്ള ഒപ്പും ഇട്ട് പോലീസ്?? കുഞ്ഞിനെയും ഭർത്താവും അപകടത്തിൽ

മൊഴിയിൽ തിരുത്തൽ നടത്തി കള്ള ഒപ്പിട്ടെന്ന ഗുരുതര ആരോപണങ്ങൾ പോലീസിനെതിരെ ഉയരുന്നതിനിടെ, കുഞ്ഞിനും ഭർത്താവിനും അടക്കം ഉണ്ടായ അപകടവും വലിയ…

3 hours ago