Dengue victim who died in UP was not injected with Musambi juice instead of plasma; collector submits report
ലഖ്നൌ:ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ മരിച്ച രോഗിക്ക് നൽകിയത് മുസമ്പി ജ്യൂസല്ല മറിച്ച് ശാസ്ത്രീയമായ സംരക്ഷിക്കാത്ത പ്ലേറ്റ്ലെറ്റുകളാണ് എന്ന് കളക്ടർ റിപ്പോർട്ട് സമർപ്പിച്ചു. ഗ്ലോബൽ ആശുപത്രിയിൽ ഡെങ്കി ചികിത്സയ്ക്കെത്തിയ രോഗി പ്ലേറ്റ്ലെറ്റ് കുത്തിവെച്ചതിന് പിന്നാലെ മരിച്ചത് കഴിഞ്ഞയാഴ്ച്ചയാണ്.
25000 രൂപ കൊടുത്താണ് അഞ്ച് യൂണിറ്റ് പ്ലേറ്റ്ലെറ്റ് വാങ്ങിയതെന്നാണ് രോഗിയുടെ ബന്ധുക്കൾ പറയുന്നത്. നാല് യൂണിറ്റ് കുത്തിവെച്ചപ്പോഴേക്കും രോഗി അവശനായി. ഒരു യൂണിറ്റ് തങ്ങളുടെ പക്കൽ ഉണ്ടെന്നും അത് പരിശോധിക്കണം എന്നും ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. രോഗികളുടെ ബന്ധുക്കൾ തന്നെയാണ് പ്ലേറ്റ്‌ലെറ്റുകൾ വാങ്ങിയതെന്നായിരുന്നു ആശുപത്രി അധികൃതരുടെ ആരോപണം. രോഗിയുടെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് 17,000 ആയി കുറഞ്ഞതോടെ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകൾ ക്രമീകരിക്കാൻ ബന്ധുക്കളോട് ആവശ്യപ്പെട്ടതായും ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.
ഇതിനിടെ ആരോപണവിധേയമായ സ്വകാര്യ ആശുപത്രി പൊളിക്കാൻ സർക്കാർ തീരുമാനിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് യുപി സർക്കാർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. സംഭവം പുറത്തറിഞ്ഞപ്പോൾ തന്നെ ആശുപത്രി പൂട്ടി സീൽ ചെയ്തിരുന്നു. ഡെങ്കിപ്പനി ബാധിച്ച മുപ്പത്തിരണ്ട് വയസുകാരൻ മരിച്ച് ദിവസങ്ങൾക്കുള്ളിലാണ് ആശുപത്രി പൊളിക്കാൻ സർക്കാർ തീരുമാനമെടുത്തത്.
സംഭവം പുറത്തറിഞ്ഞപ്പോൾ തന്നെ ആശുപത്രിക്കെതിരെ സർക്കാർ കടുത്ത നടപടികൾ ആരംഭിച്ചിരുന്നു. പിറ്റേന്ന് തന്നെ ആശുപത്രി പൂട്ടി സീൽ ചെയ്തിരുന്നു. പ്ലേറ്റ് ലെറ്റിന് പകരം ജ്യൂസ് കുത്തിവെച്ച് രോഗി മരിച്ചെന്നായിരുന്നു കുടുംബാംഗങ്ങളുടെ ആരോപണം. സംഭവത്തിൽ അന്വേഷണം നടത്താൻ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്ന് തന്നെ ഉത്തരവിടുകയും ചെയ്തിരുന്നു. ആശുപത്രിക്കെതിരെ അന്വേഷണം നടത്താൻ സമിതി രൂപീകരിക്കുകയും ചെയ്തു. അന്വേഷണം നടക്കുന്നതിനിടയിൽ തന്നെ ആശുപത്രി അധികൃതരോട് സംഭവത്തിൽ സർക്കാർ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടാണ് ആശുപത്രി പൊളിക്കാൻ സർക്കാർ ഉത്തരവിറക്കിയത്
ബംഗ്ലാദേശ് ആഭ്യന്തര കലാപങ്ങളാൽ ഒരു പരാജയ രാഷ്ട്രമായി മാറുന്ന സാഹചര്യത്തിൽ, അത് ഇന്ത്യയുടെ വടക്കുകിഴക്കൻ അതിർത്തികൾക്ക് വലിയ സുരക്ഷാ ഭീഷണിയായി…
ശ്രീനിവാസന്റെ അന്തിമോപചാര ചടങ്ങുകളിൽ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ധ്യാൻ ശ്രീനിവാസൻ എഴുന്നേൽക്കാതിരുന്നത് വലിയ വിവാദമായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയെ അപമാനിച്ചുവെന്ന…
ശബരിമല സ്വർണ്ണകൊള്ളയിൽ അറസ്റ്റിലായ ജ്വലറി ഉടമ ഗോവർദ്ധൻ നടത്തിയ പുതിയ വെളിപ്പെടുത്തലുകളും, SIT ക്ക് മേൽ കോടതി നടത്തിയ വിമർശനങ്ങളും,…
തിരുവനന്തപുരം നഗരസഭയിൽ ഗണഗീതം, സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ, ശരണം വിളികൾ. ആകാംഷയേറുന്ന പുതിയ ഭരണ സമതിയുടെ വരും ദിനങ്ങൾ #keralapolitics2025 #bjpkerala…
ബംഗ്ലാദേശിൽ ഹിന്ദു യുവാവായ ദിപു ചന്ദ്ര ദാസിനെ ആൾക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധം രാജ്യാന്തര തലത്തിൽ ശക്തമാകുന്നു. സംഭവത്തിൽ പ്രതിഷേധിച്ച്…
ജമ്മു–കശ്മീരിൽ സുരക്ഷാ സേനയുടെ ശക്തമായ ഭീകരവിരുദ്ധ ഓപ്പറേഷൻ. സാംബയിൽ +92 നമ്പറുകളുമായി സംശയാസ്പദൻ കസ്റ്റഡിയിൽ; ഉധംപൂരിൽ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികൾ…