Kerala

സ്കൂള്‍ പരിസരങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സ്‌പെഷ്യല്‍ ഡ്രൈവ്; 2792 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി, വീഴ്ചകള്‍ കണ്ടെത്തിയ 81 കടകള്‍ അടപ്പിക്കാന്‍ നടപടി

തിരുവനന്തപുരം: സ്കൂള്‍ പരിസരങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സ്കൂള്‍ പരിസരങ്ങളിലെ കടകളിൽ മിഠായികളിലും സിപ് അപുകളിലും കൃത്രിമ നിറം ചേര്‍ത്ത് വില്‍ക്കുന്നവരെ പിടികൂടുന്നതിന്റെ ഭാഗമായാണ് നടപടി. വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി നടത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവില്‍ സ്കൂള്‍ പരിസരങ്ങളിലുള്ള 2792 സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തി.

വീഴ്ചകള്‍ കണ്ടെത്തിയ 81 കടകള്‍ക്കെതിരെ അടച്ചുപൂട്ടല്‍ നടപടികള്‍ സ്വീകരിച്ചു. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച 138 കടകള്‍ക്ക് നോട്ടീസ് നല്‍കി. 124 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും നല്‍കി. 110 കടകളില്‍ നിന്നും പിഴ ഈടാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. 719 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. കുട്ടികളെ മാത്രം ലക്ഷ്യം വച്ച് ഗുണനിലവാരമില്ലാത്ത ഭക്ഷണസാധനങ്ങള്‍ വിൽപ്പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.

സ്‌കൂള്‍ പരിസരത്ത് വില്‍ക്കപ്പെടുന്ന ഭക്ഷണങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുകയാണ് ഡ്രൈവിലൂടെ ലക്ഷ്യമിടുന്നത്. മിഠായികള്‍, ശീതള പാനീയങ്ങള്‍, ഐസ്‌ക്രീമുകള്‍, സിപ് അപ്, ചോക്ലേറ്റ്, ബിസ്‌ക്കറ്റ് എന്നിവയുടെ ഗുണനിലവാരമാണ് പരിശോധിച്ചത്. ഇത്തരം ഭക്ഷണ സാധനങ്ങളുടെ സുരക്ഷിതത്വത്തെ സംബന്ധിച്ച പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.

anaswara baburaj

Recent Posts

ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ എലോൺ മസ്ക്കിനു എന്താണ് കാര്യം ?

കുത്തിത്തിരുപ്പുമായി വന്ന എലോൺ മസ്ക്കിനെ ഓടിച്ച് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ #electronicvotingmachine #elonmusk #rajeevchandrasekhar

43 mins ago

കൊല്ലം ചാത്തന്നൂരിൽ നിർത്തിയിട്ട കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; ആത്മഹത്യ എന്ന സംശയത്തിൽ പോലീസ് !

കൊല്ലം ചാത്തന്നൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.ചാത്തന്നൂർ കാരംകോട് കുരിശുൻമൂട്ടിൽ നിർമാണത്തിലിരിക്കുന്ന ദേശീയപാതയിലാണ് അപകടം. പുറത്തു വന്ന…

1 hour ago

കശ്മിരില്‍ നടപ്പാക്കുന്നത് സീറോ ടെ-റ-ര്‍ പ്‌ളാന്‍ | അമര്‍നാഥ് യാത്ര 29 മുതല്‍

അമര്‍നാഥ് തീര്‍ത്ഥാടനം തുടങ്ങാനിരിക്കെ കശ്മിരില്‍ ഉന്നത തല സുരക്ഷാ വിലയിരുത്തല്‍ യോഗം നടന്നു.ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കൊപ്പം രാജ്യത്തെ സുരക്ഷാ…

1 hour ago

കൊല്ലം വെളിനല്ലൂരിൽ പൊറോട്ട അമിതമായി കഴിച്ച അഞ്ച് പശുക്കൾ ചത്തു !ക്ഷീരകർഷകന് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

അമിതമായി പൊറോട്ട കഴിച്ചതിന് പിന്നാലെ ക്ഷീര കർഷകന്റെ ഫാമിലെ 5 പശുക്കൾ ചത്തു. കൊല്ലം വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുല്ലയുടെ ഫാമിലെ…

2 hours ago

ഈവിഎമ്മുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന മസ്‌ക്കിന്റെ വാദത്തിന് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന വാദവുമായി ഇലോണ്‍ മസ്‌ക്കും മറുപടിയുമായി മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും. തോല്‍വിക്ക് കാരണം…

2 hours ago

ഗുജറാത്ത് തെരെഞ്ഞെടുപ്പിൽ വിജയിക്കുമ്പോൾ മുതൽ മോദി ഭരണഘടനയെ തൊട്ട് വന്ദിക്കുമായിരുന്നു

ഭരണഘടനയാണ് തന്റെ മതഗ്രന്ഥമെന്ന് പ്രഖ്യാപിച്ചിട്ടുള്ള നേതാവാണ് നരേന്ദ്രമോദി ! ചിത്രങ്ങൾ പോസ്റ്റ് ചെയ്‌ത്‌ അണ്ണാമലൈ #primeministernarendramodi #kannamalai #indianconstitution

2 hours ago