General

കെഎസ്ആർടിസിയുടെ ‘പറക്കുംതളികയ്‌ക്കെതിരെ നടപടിയുമായി എം വി ഡി; ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും

കോതമംഗലത്ത് കെഎസ്ആർടിസി ബസിന്റെ ‘പറക്കുംതളിക’ മോ‍ഡൽ കല്യാണ ഓട്ടത്തിൽ നടപടിയുമായി മോട്ടാർ വാഹന വകുപ്പ്. വിവാഹ ഓട്ടത്തിന് ശേഷം മടങ്ങി എത്തിയ ബസ് വീണ്ടും സർവീസിന് അയക്കരുതെന്ന് കെഎസ്ആർടിസി കോതമംഗലം ഡിപ്പോ അധികൃതരോട് മോട്ടാർ വാഹന വകുപ്പ് ആവശ്യപ്പെട്ടു.ഡ്രൈവറോട് നാളെ രാവിലെ 11 മണിക്ക് ഹാജരാകാൻ ജോയിൻറ് അർടിഒ നിർദേശം നൽകി. കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് താൽക്കാലിമായി സസ്പെൻഡ് ചെയ്യും.

ബസ് പരിശോധിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് വീണ്ടും സർവീസ് നടത്തുന്നത് എംവിഡി തടഞ്ഞത്. ഇന്ന് രാവിലെയാണ് കെഎസ്ആർടിസി ബസ് പറക്കും തളിക മോഡലിൽ ഓട്ടം നടത്തിയത്.മരച്ചില്ലകളെല്ലാം കെട്ടിവച്ചും,ബസിന് മുന്നിൽ പറക്കും തളിക സിനിമയിലേത് പോലെ ‘താമരാക്ഷൻ പിളള’ എന്നും എഴുതിയായിരുന്നു ബസ് യാത്ര തുടങ്ങിയത്.കോതമംഗലം നെല്ലിക്കുഴിയിൽ നിന്ന് അടിമാലി ഇരുമ്പുപാലത്തേക്കാണ് ബസ് സർവീസ് നടത്തിയത്.

anaswara baburaj

Recent Posts

പന്തീരാങ്കാവ് സ്ത്രീധന പീഡനം ! എസ്എച്ച്ഒ യ്ക്ക് സസ്‌പെൻഷൻ ! നടപടി കൃത്യ നിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനാൽ

കോഴിക്കോട് : പന്തീരാങ്കാവില്‍ ഭര്‍ത്തൃഗൃഹത്തില്‍ നവ വധുപീഡനത്തിന് ഇരയായ സംഭവത്തിൽ പന്തീരാങ്കാവ് എസ്എച്ച്ഒ കൂടിയായ സിഐ എ എസ്.സരിനെ സസ്പെൻഡ്…

33 mins ago

സർക്കുലറിൽ മാറ്റങ്ങൾ വരുത്തിയെന്ന് ഗതാഗതമന്ത്രി ! ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ സമരം പിൻവലിച്ചു !

തിരുവനന്തപുരം : സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ നടത്തി വന്ന സമരം പിൻവലിച്ചു. ​ഗതാഗതമന്ത്രി നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.…

1 hour ago

എടിഎം കാർഡ് ഉപയോഗിച്ചത് പിടിവള്ളിയായി ! കാണാതായ ആളൂർ പോലീസ് സ്റ്റേഷനിലെ പോലീസുകാരനെ തഞ്ചാവൂരിൽ നിന്ന് കണ്ടെത്തി

ഈ മാസം എട്ടു മുതൽ കാണാതായിരുന്ന ആളൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിപിഒയെ കണ്ടെത്തി. വിജയരാഘവപുരം സ്വദേശി പി.എ.സലേഷിനെയാണ് (34)…

1 hour ago

സിഎഎ നടപ്പിലാക്കി കേന്ദ്ര സർക്കാർ ! 14 പേർക്ക് പൗരത്വം നൽകി

രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍. 14 പേരുടെ അപേക്ഷകള്‍ അംഗീകരിച്ച് പൗരത്വ നിയമഭേദഗതി നിയമപ്രകാരം ആഭ്യന്തരമന്ത്രാലയം…

2 hours ago