മദ്ധ്യപ്രദേശിൽ സൈനികരുടെ സ്പെഷ്യൽ ട്രെയിൻ പാളംതെറ്റിക്കാൻ ശ്രമിച്ച കേസിൽ റെയിൽവേ ജീവനക്കാരൻ സാബിർ അറസ്റ്റിൽ. ട്രെയിൻ കടന്നുപോകുന്ന സമയത്ത് ട്രാക്കിൽ പത്തിലധികം ഡിറ്റനേറ്ററുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തെ തുടർന്ന് പിടിച്ചിട്ട ട്രെയിൻ പരിശോധനകൾക്ക് ശേഷം യാത്ര തുടരുകയായിരുന്നു. റെയിൽവേ തന്നെ ഉപയോഗിക്കുന്ന ഡിറ്റനേറ്ററുകളാണ് സാബിർ മോഷ്ടിച്ച് പാളത്തിൽ സ്ഥാപിച്ചത്. സൈനികരുമായി കേരളത്തിലേക്ക് വന്ന ട്രെയിനിന് നേരെയാണ് ആക്രമണ ശ്രമമുണ്ടായത്. അതുകൊണ്ടുതന്നെ പോലീസും ആർ പി എഫും അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. അറസ്റ്റിലായ സാബിറിന്റെ ലക്ഷ്യങ്ങളും ക്രിമിനൽ പശ്ചാത്തലവും ബന്ധങ്ങളും ഇപ്പോൾ പോലീസ് അന്വേഷിക്കുകയാണ്.
കഴിഞ്ഞ മൂന്ന് ആഴ്‌ചയ്‌ക്കിടെ 10 അട്ടിമറി ശ്രമങ്ങളാണ് രാജ്യത്ത് ട്രെയിനുകൾക്ക് നേരെ നടന്നത്. മദ്ധ്യപ്രദേശിലെ ഖണ്ഡ്വാ ജില്ലയിലാണ് സൈനിക ട്രെയിനിന് നേരെ കഴിഞ്ഞ ബുധനാഴ്ച ആക്രമണമുണ്ടായത്. സ്‌ഫോടനത്തിന് ഉപയോഗിച്ച ഡിറ്റനേറ്ററുകൾ സുരക്ഷാ ഡ്രില്ലുകൾക്കും മറ്റുമായി റെയിൽവേ തന്നെ ഉപയോഗിക്കുന്നതാണ്. പ്രത്യേക സാഹചര്യങ്ങളിൽ ലോക്കോ പൈലറ്റുമാർക്ക് മുന്നറിയിപ്പ് നൽകാനായി ഡിറ്റനേറ്ററുകൾ ഉപയോഗിക്കുന്നു. ശബ്ദവും പുകയും ഉണ്ടാകുമെന്നല്ലാതെ ഇത് അപകടകാരികളില്ല. പക്ഷെ സൈനിക ട്രെയിൻ കടന്നുപികുമ്പോൾ ഇത് പാളത്തിൽ സ്ഥാപിച്ചതിൽ ദുരൂഹതയുണ്ട്. ഇതാണ് ഇപ്പോൾ പോലീസും ആർ പി എഫും അന്വേഷണ വിധേയമാക്കിയത്.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…