ചിന്ത ജെറോം
തിരുവനന്തപുരം: യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ ശമ്പളം 50,000 രൂപയായി ക്രമീകരിച്ച് യുവജനകാര്യ വകുപ്പ് ഉത്തരവ് ഇറക്കി മൂന്നു മാസം കഴിയുന്നതിനു മുൻപേ ഒരു വർഷത്തെ ശമ്പളം മുൻകാല പ്രാബല്യത്തോടെ ഒരു ലക്ഷംരൂപയാക്കി ഉയർത്താൻ ധനവകുപ്പ് തീരുമാനിച്ചത് വിവാദമാകുന്നു . ചിന്ത ജെറോം ചുമതലയേറ്റ 2016 ഒക്ടോബർ 4 മുതൽ 2018 മേയ് 25വരെയുള്ള ശമ്പളം 50,000രൂപയായി ക്രമീകരിച്ച് കായിക യുവജനകാര്യ (ബി) വകുപ്പ് 2022 സെപ്റ്റംബർ 26നാണു ഉത്തരവിറക്കിയത്. ഈ കാലയളവിലെ ശമ്പളം മുൻകാല പ്രാബല്യത്തോടെ വർധിപ്പിക്കണമെന്ന ചിന്തയുടെ ആവശ്യം വകുപ്പ് തള്ളിയിരുന്നു. എന്നാൽ, ധനകാര്യവകുപ്പ് ചിന്ത ജറോമിന്റെ നിവേദനം പരിഗണിക്കുകയുയും 2017 ജനുവരി മുതൽ 2018 മേയ്‌വരെയുള്ള ശമ്പളം മുൻകാല പ്രാബല്യത്തോടെ ഒരു ലക്ഷമാക്കി ഉയർത്താൻ ഡിസംബറിൽ തീരുമാനിക്കുകയായിരുന്നു.
യുവജന കമ്മിഷൻ അധ്യക്ഷയായി 2016ൽ ചിന്ത സ്ഥാനമേൽക്കുമ്പോൾ വേതന വ്യവസ്ഥകളുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കുന്നതുവരെ പ്രതിമാസം 50,000രൂപ അഡ്വാൻസ് ശമ്പളം നിശ്ചയിക്കുകയും . പിന്നീട് അന്തിമമായി തീരുമാനിക്കുന്ന തുക 50,000 ൽ കുറവാണെങ്കിൽ അധിക തുക തിരിച്ചു പിടിക്കാമെന്നും വ്യവസ്ഥ ചെയ്തു.2018 മേയ് 26ന് യുവജന കമ്മിഷൻ ചട്ടങ്ങളിൽ ചെയർപഴ്സന്റെ ശമ്പളം ഒരു ലക്ഷംരൂപയായി നിജപ്പെടുത്തിയെങ്കിലും ഉത്തരാവായി പുറത്തിറങ്ങിയില്ല.തുടർന്നാണ് 2016 ഒക്ടോബർ 4 മുതൽ 2018 മേയ് 25വരെയുള്ള കാലയളവിൽ ഒരു ലക്ഷംരൂപ അനുവദിക്കണമെന്നും 2022 ഓഗസ്റ്റ് 20ന് യുവജനകാര്യ വകുപ്പിന് അയച്ച കത്തിൽ ആവശ്യപ്പെട്ടത്.
2021 ഒക്ടോബറിൽ ധനകാര്യവകുപ്പ് ഈ ആവശ്യം തള്ളി. തുടർന്ന് യുവജനകാര്യ സെക്രട്ടറിയുടെ അംഗീകാരമില്ലാതെ യുവജനകാര്യവകുപ്പിലെ ജോയിന്റ് സെക്രട്ടറി ഫയൽ വീണ്ടും ധനകാര്യ വകുപ്പിന് അയച്ചെങ്കിലും ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ചിന്ത ജെറോം ധനവകുപ്പിനു നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ശമ്പളം മുൻകാല പ്രാബല്യത്തോടെ വർധിപ്പിക്കുകയാണെന്ന് 2022 ഡിസംബർ 28ന് ധനകാര്യ വകുപ്പ് അനൗദ്യോഗിക കുറിപ്പ് യുവജനകാര്യ വകുപ്പിനു കൈമാറി. എന്നാൽ ഇതു സംബന്ധിച്ച ഉത്തരവ് ഇതുവരെ ഇറങ്ങിയിട്ടില്ല.
ബർക്ക് റേറ്റ് തട്ടിപ്പിൽ കേന്ദ്ര നടപടി ! സംസ്ഥാന ഡി ജി പിയോട് റിപ്പോർട്ട് തേടി കേന്ദ്ര വാർത്താ വിതരണ…
ശാസ്‌ത്രലോകത്തെ വിസ്മയിപ്പിക്കുന്ന വൈവിധ്യങ്ങളാൽ സമ്പന്നമായ ഗാലപ്പഗോസ് ദ്വീപസമൂഹത്തിലെ ഏറ്റവും കൗതുകകരമായ ജീവിവർഗമാണ് ഇഗ്വാനകൾ. പസഫിക് സമുദ്രത്തിലെ ഈ ഒറ്റപ്പെട്ട ദ്വീപുകളിൽ…
പലസ്തീൻ അനുകൂല നിലപാടുകളെ പ്രോത്സാഹിപ്പിച്ചത് ഓസ്ട്രേലിയയ്ക്ക് വിനയായോ? ഗൺ ലൈസൻസ് നയത്തിൽ ഇനി ഓസ്ട്രേലിയ മാറ്റം വരുത്തുമോ? ഓസ്ട്രേലിയൻ മദ്ധ്യമ…
തെരഞ്ഞെടുപ്പ് കമ്മീഷൻപുറത്തുവിട്ട കണക്കുകൾ പ്രകാരം ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് എസ്‌ഐആറിലൂടെ 58 ലക്ഷം പേർ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇതിൽ 24…
ദശലക്ഷക്കണക്കിന് വർഷങ്ങളായി ശാസ്ത്രജ്ഞരെ കുഴപ്പിച്ചിരുന്ന ബെർമുഡയുടെ സവിശേഷമായ ഭൂപ്രകൃതിക്ക് പിന്നിലെ രഹസ്യം തേടിയുള്ള യാത്രയിൽ, സമുദ്രത്തിനടിയിൽ മുൻപ് തിരിച്ചറിയപ്പെടാത്ത ഒരു…
ഭാരതീയ ഗണിതശാസ്ത്ര ചരിത്രത്തിലെ സുവർണ്ണ അദ്ധ്യായമായിരുന്നിട്ടും, സ്വന്തം നാടായ കേരളത്തിൽ പലപ്പോഴും അർഹമായ രീതിയിൽ തിരിച്ചറിയപ്പെടാതെ പോയ മഹാനായ ഗണിതശാസ്ത്രജ്ഞനാണ്…