Kerala

‘കേരളത്തിലെ മു‍ഴുവന്‍ ക്ഷേത്രങ്ങളും പരിസരങ്ങളും ശുചിയായും ഹരിതാഭമായും സംരക്ഷിക്കപ്പെടട്ടെ’ -ഹൃദ്യമായ ആശയവുമായി “ദേവാങ്കണം ചാരുഹരിതം പദ്ധതിക്ക് ലോക പരിസ്ഥിതി ദിനത്തിൽ തുടക്കമാകുന്നു

സംസ്ഥാന സര്‍ക്കാരിന്‍റെ മാലിന്യമുക്ത നവകേര‍ളം ക്യാമ്പയിന്‍റെ ഭാഗമായി ദേവസ്വം ബോര്‍ഡുകള്‍ക്ക് കീ‍ഴിലുള്ള കേരളത്തിലെ മു‍ഴുവന്‍ ക്ഷേത്രങ്ങളും പരിസരങ്ങളും ശുചിയായും ഹരിതാഭമായും സംരക്ഷിക്കുക എന്ന ആശയവുമായി “ദേവാങ്കണം ചാരുഹരിതം” എന്ന സന്ദേശമുയര്‍ത്തി ജൂണ്‍ 5 ന് പരിസ്ഥിതിദിനം ആഘോഷിക്കും. പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം ജൂണ്‍ 5 ന് രാവിലെ 10 മണിക്ക് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ആസ്ഥാനത്ത് വൃക്ഷ തൈ നട്ടുകൊണ്ട് ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ നിര്‍വ്വഹിക്കും.തുടര്‍ന്ന് തിരുവനന്തപുരം നന്തന്‍കോട് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ സുമംഗലി കല്യാണമണ്ഡപത്തില്‍ നടക്കുന്ന സമ്മേളനം ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ.കെ.അനന്തഗോപന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും.

പരിസ്ഥിതി സംരക്ഷണത്തിന്‍റെ ഭാഗമായി ജൂണ്‍ 5 ന് ദേവാങ്കണം ചാരുഹരിതം
പദ്ധതി ദേവസ്വം ബോര്‍ഡിന്‍റെ കീ‍ഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഓഫീസുകളിലും നടപ്പാക്കുവാൻ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ഇതിനോടനുബന്ധിച്ച് ജൂണ്‍ 5 ന് ദേവസ്വം ബോര്‍ഡിന്‍റെ എല്ലാ ക്ഷേത്രങ്ങളുടെയും ഓഫീസുകളുടെയും പരിസരം വൃത്തിയായി പരിപാലിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിര്‍ദ്ദേശം നല്‍കിയതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ.കെ.അനന്തഗോപന്‍ വ്യക്തമാക്കി .എല്ലാ ഓഫീസുകളുടെയും ക്ഷേത്രങ്ങളുടെയും പരിസരം ദേവസ്വം
ജീവനക്കാരുടെയും ഉപദേശകസമിതിയുടെയും പങ്കാളിത്തത്തോടെ ശുചിയാക്കും. പ്രവർത്തനത്തിൽ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജൂണ്‍ 5 ന് രാവിലെ 10 മണിക്ക് എല്ലാ ക്ഷേത്രങ്ങളിലും ഭക്തജനങ്ങളുടെയും ഉപദേശകസമിതികളുടെയും ദേവസ്വം ജീവനക്കാരുടെയും പങ്കാളിത്തത്തോടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലും ഓഫീസുകളോട് ചേര്‍ന്നുള്ള സ്ഥലങ്ങളില്‍ വൃക്ഷതൈകള്‍ നടുന്നതിന് തീരുമാനിച്ചതായും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.ക്ഷേത്ര പരിസരങ്ങള്‍ പ്ലാസ്റ്റിക്
മുക്തമാക്കണം.ക്ഷേത്രങ്ങളില്‍ ഹരിത പ്രോട്ടോക്കോള്‍ നടപ്പിലാക്കും.സ്പോണ്‍സര്‍മാരുടെ സഹായത്തോടെ ക്ഷേത്രങ്ങളില്‍ ഉറവിട ജൈവ മാലിന്യസംസ്കരണം നടപ്പാക്കും.ക്ഷേത്രങ്ങളോട് ചേര്‍ന്നുള്ള കാവുകളും കുളങ്ങളും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ദേവസ്വം ഉദ്ദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.ഓഫീസുകളോട് ചേര്‍ന്ന് സ്ഥാപിച്ചിട്ടുള്ളതും ഉത്സവ പ്രചാരണത്തിനായി സ്ഥാപിച്ചിട്ടുള്ളതുമായ എല്ലാ ബോര്‍ഡുകളും തോരണങ്ങളും കമാനങ്ങളും സമയബന്ധിതമായി മാറ്റുന്നതിന് നടപടി സ്വീകരിക്കാന്‍ ദേവസ്വം ഉദ്ദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ദേവസ്വം ഗ്രൂപ്പുകളിലെ ക്ഷേത്രങ്ങളില്‍ ദേവാങ്കണം ചാരുഹരിതം നടപ്പിലാക്കുന്നതിന് ബന്ധപ്പെട്ട അസിസ്റ്റന്‍റ് ദേവസ്വം കമ്മീഷണര്‍,അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍,സബ്ഗ്രൂപ്പ് Eഓഫീസര്‍മാര്‍ ഓഫീസ് മേധാവികള്‍ എന്നിവരെ ചുമതലപ്പെടുത്തി.

Anandhu Ajitha

Recent Posts

മസാല ബോണ്ട് ഇടപാട് ! തുടർ നടപടികളുമായി ഇഡിക്ക് മുന്നോട്ട് പോകാം; നടപടി തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് ഡിവിഷൻ ബെഞ്ച് ‌

മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…

12 hours ago

സമ്പൂർണ്ണ ശുദ്ധികലശം ! തമിഴ്‌നാട്ടിൽ വോട്ടർ പട്ടികയ്ക്ക് പുറത്ത് പോവുക 97.37 ലക്ഷം പേർ ! എസ്‌ഐആറിന് ശേഷം കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…

13 hours ago

ശബരിമല സ്വർണ്ണക്കൊള്ളയിൽ നിർണ്ണായക അറസ്റ്റുമായി എസ്ഐടി! സ്മാർട്ട് ക്രിയേഷൻ സിഇഒയും തട്ടിയെടുത്ത സ്വർണ്ണം വാങ്ങിയ ജ്വല്ലറി ഉടമയും അറസ്റ്റിൽ

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…

15 hours ago

രാജ്യം ആദ്യം ! സിനിമ അത് കഴിഞ്ഞേയുള്ളു !റസൂൽ പൂക്കുട്ടിക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ | RASUL POOKUTTY

ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…

15 hours ago

ശബരിമല സ്വർണ്ണക്കൊള്ളയിൽ സഖാക്കളെ പൂട്ടാൻ കേന്ദ്ര ഏജൻസി രംഗത്ത് I SABARIMALA GOLD SCAM

ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…

16 hours ago

രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ!വൈസ് ചാൻസിലർ ഇറങ്ങിപ്പോയി! കാലിക്കറ്റ് സർവകലാശാലയിലെ ചടങ്ങ് റദ്ദാക്കി!

തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…

16 hours ago