ഏറ്റുമാനൂര്‍ മഹാ ദേവേക്ഷത്രത്തിലെ കൊടിയേറ്റ് ചടങ്ങില്‍ തിരുവാതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും പങ്കെടുത്തില്ല. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതിയില്‍ ബുധനാഴ്ച നടന്ന വാദത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാടാണ് ദേവസ്വം ബോര്‍ഡ് സ്വീകരിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ഭക്തരുടെ പ്രതിഷേധം ഉണ്ടായേക്കാമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ വിട്ടുനിന്നതെന്നാണ് സൂചന
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ് ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം. ഇവിടുത്തെ കൊടിയേറ്റില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റോ അംഗങ്ങളോ സാധാരണയായി പങ്കെടുക്കാറുമുണ്ട്. ഇതനുസരിച്ചാണ് ഇത്തവണയും കാര്യങ്ങള്‍ തീരുമാനിച്ചത്. എന്നാല്‍ കൊടിയേറ്റില്‍നിന്നും തുടര്‍ന്നു നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ നിന്നും ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും വിട്ടുനില്‍ക്കുകയായിരുന്നു
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍, അംഗങ്ങളായ കെ പി ശങ്കര്‍ദാസ്, വിജയകുമാര്‍ എന്നിവരായിരുന്നു കൊടിയേറ്റിനു ശേഷമുള്ള സാംസ്‌കാരിക പരിപാടിയിലെ വിശിഷ്ടാതിഥികള്‍.
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…
ഐക്യരാഷ്ട്രസഭയുടെ വേദികളില്‍ ഭീകരവാദ വിഷയത്തില്‍ പാകിസ്താന് ശക്തമായ തിരിച്ചടിയാണ് ഭാരതം നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി നുണകള്‍ ആവര്‍ത്തിച്ചതുകൊണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാനാകില്ലെന്ന് ഭാരതത്തിന്റെ…
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…